ഓൺലൈനിൽ അതൊക്കെ കാണുമ്പോൾ ശരിക്കും ഒരു പേടിയൊക്കെ തോന്നാറുണ്ട്!

ആര്യയെ അറിയാത്ത മലയാളികൾ വളരെ ചുരുക്കം ആണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവിൽ കൂടി നിരവധി ആരാധകരെ ആണ് ആര്യ നേടിയെടുത്തത്. അതിന് മുൻപ് തന്നെ മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും നിറഞ്ഞു നിന്നെങ്കിലും പരുപാടിയിൽ എത്തിയതിനു ശേഷമാണ് ആര്യയ്ക്ക് കൂടുതൽ ആരാധകരെ നേടാൻ കഴിഞ്ഞത്. പരിപാടിയിലെ ആര്യയുടെ പ്രകടനങ്ങൾ ഇഷ്ട്ടം അല്ലാത്ത മലയാളികൾ കുറവായിരുന്നു. എന്നാൽ ആ ആര്യ ബിഗ് ബോസ്സിൽ എത്തിയപ്പോൾ ആരാധകർക്ക് ആര്യയോടുള്ള താൽപ്പര്യം നേരെ വിപരീതമായി. അത്രയും നാൾ ബഡായി ബംഗ്ലാവിൽ കണ്ട ആര്യയെ ആയിരുന്നില്ല പിന്നീട് ബിഗ് ബോസ്സിൽ ആളുകൾ കണ്ടത്. പരുപാടി പകുതിക്ക് വെച്ച് അവസാനിപ്പിക്കേണ്ടി വന്നെങ്കിലും ഇന്നും പ്രേക്ഷകർ ആര്യയെയും മറ്റ് മത്സരാർത്ഥികളെയും ഓർക്കുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഒരു അഭിമുഖത്തിൽ ഓൺലൈൻ സ്‌കൂളിംഗിനെ കുറിച്ച് ആര്യ പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്.

Arya

ശരിക്കും ഇപ്പോഴത്തെ നമ്മുടെ സ്‌കൂളിങ് സിസ്റ്റത്തെ കുറിച്ച് ഓർക്കുമ്പോൾ നിരാശ തോന്നാറുണ്ട്. എന്റെ മകളുടെ കാര്യത്തിലും എനിക്ക് വിഷമം ആണ്. കാരണം അവൾ ഇപ്പോൾ നാലാം ക്ലാസ്സിൽ ആണ്. ഞാൻ ആദ്യമായി സ്റ്റേജിൽ കയറുന്നത് എന്റെ നാലാം ക്‌ളാസിൽ വെച്ചിട്ടാണ്. അവിടുന്ന് അങ്ങോട്ട് ആണ് എന്റെ കഴിവ് ഞാൻ തിരിച്ചറിയാൻ തുടങ്ങിയതും അതിനു വേണ്ടി പ്രയത്‌നിക്കാൻ തുടങ്ങിയതും. എന്നാൽ ഇപ്പോഴത്തെ കുട്ടികൾക്ക് അങ്ങനെയുള്ള യാതൊരു സപ്പോർട്ടും ലഭിക്കുന്നില്ല. ചിലപ്പോഴൊക്കെ ഓൺലൈനിൽ ഞാൻ ചില ട്രോളുകൾ ഒക്കെ കാണാറുണ്ട്. ‘ഇതാണ് സ്കൂൾ, ഞങ്ങളുടെ സമയത്തൊക്കെ ഉണ്ടായിരുന്നതാ’ എന്നൊക്കെയുള്ളത്. സത്യത്തിൽ അങ്ങനൊക്കെ കാണുമ്പോൾ പേടി തോന്നാറുണ്ട്.

arya images

കാരണം ഭാവിയിൽ ഇനി അങ്ങനൊക്കെ സംഭവിക്കുമോ എന്ന് നമുക്ക് അറിയില്ലല്ലോ. അത് കൊണ്ട് തന്നെ അതൊക്കെ സത്യമാകുമോ എന്ന പേടിയും ഇപ്പോൾ ഉണ്ട്. സ്കൂൾ വിദ്യാഭ്യാസത്തെക്കാൾ കുറച്ച് കൂടി കഠിനം ആണ് ഓൺലൈൻ ക്‌ളാസ്സുകൾ ഒക്കെ. അത് കൊണ്ട് തന്നെ ഞാൻ അവളെ ഒന്നും നിർബന്ധിച്ച് ചെയ്യിക്കാറില്ല. അവളുടെ താല്പര്യപ്രകാരം ആണ് എന്ത് കാര്യവും ചെയ്യുന്നത്.

 

 

 

 

 

Krithika Kannan