സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സെലിബ്രിറ്റികളിൽ ഒരാളാണ് ആര്യ. ബിഗ് ബോസ്സിൽ മത്സരിക്കാൻ എത്തിയ കാലം മുതൽ തന്നെ ആര്യയ്ക്ക് എതിരെ വലിയ രീതിയിൽ ഉള്ള സൈബർ അറ്റാക്കുകൾ വന്നിരുന്നു. എന്നാൽ അതിനെ എല്ലാം തരണം ചെയ്തു വീണ്ടും തന്റെ അഭിനയ ജീവിതവും ബിസിനെസ്സ് ജീവിതവുമൊക്കെയായി മുന്നോട്ട് പോകുകയാണ്താരം . എന്നാൽ കാലം എത്ര കഴിഞ്ഞാലും തനിക്കെതിരെ വരുന്ന വിമർശനങ്ങൾ ഒന്നും അവസാനിക്കുന്നില്ല എന്ന് തുറന്നു പറയുകയാണ് ആര്യ ഇപ്പോൾ. തന്നോട് അടുത്ത് നിൽക്കുന്നവർ പോലും കാര്യങ്ങൾ അറിയാതെ സംസാരിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നും ആര്യ പറയുന്നു.
തന്റെ കൂടെ നിൽക്കുന്ന താൻ ഏറ്റവും എടുത്തവർ എന്ന് കരുതുന്നവർക്ക് പോലും സാഹചര്യങ്ങൾ തിരിച്ചറിയാൻ കഴിയുന്നില്ല എന്നത് തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്നും അത് കൊണ്ട് തന്നെ താൻ കുറച്ച് കാലത്തേക്ക് സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുക്കുന്നുവെന്നാണ് ആര്യ ഇപ്പോൾ പറയുന്നത്. സോഷ്യൽ മീഡിയയിൽ കൂടി തന്നെയാണ് ആര്യ ഈ കാര്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ആര്യയുടെ വാക്കുകൾ ഇങ്ങനെ, എന്റെയും എന്റെ പ്രിയപ്പെട്ടവരുടെയും മേല്‍ ടോക്സിറ്റി ചൊരിഞ്ഞ് ഒരു തവണ കൂടി എന്നെ തകര്‍ത്ത് കളയാന്‍ നിങ്ങള്‍ക്ക് സാധിച്ചു. നിങ്ങൾക്ക് എല്ലാവര്ക്കും അതിൽ സന്തോഷമായി എന്ന് ഞാൻ വിചാരിക്കുന്നു.
എനിക്ക് ഒപ്പം നിൽക്കുന്ന എന്റെ ഏറ്റവും അടുത്ത വ്യക്തികൾക്ക് പോലും സാഹചര്യം മനസ്സിലാകാതിരിക്കുന്നത് എന്നെ വലിയ രീതിയിൽ തന്നെ വേദനിപ്പിച്ചു. ഒരിക്കൽ ഞാൻ ഈ വഴിയിൽ കൂടി കടന്നു പോയതാണ്. വീണ്ടും അവിടെ കൂടെ തന്നെ പോകാമെന്നു തന്നെയാണ് ഞാൻ കരുതുന്നത്. എന്റെ ചുറ്റുപാടും കൈകാര്യം ചെയ്യാന്‍ കഴിയാത്തത്ര ടോക്സിറ്റിയാണ്. അതുകാരണം എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്ക്കുന്ന ആളുകളെ ഞാന്‍ വെറുക്കുന്നതിലേക്ക് പോലും ഇത് കൊണ്ട് വന്ന് എത്തിച്ചേക്കാം. അത് കൊണ്ട് സോഷ്യൽ മീഡിയയിൽ നിന്നും കുറച്ച് നാളത്തേക്ക് ഞാൻ ബ്രേക്ക് എടുക്കുന്നു. കുറച്ച് നാളുകൾക്ക് ശേഷം ഇവിടേക്ക് തിരിച്ച് വരുന്നതാകും എന്നുമാണ് ആര്യ പറഞ്ഞത്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…