ജാസ്മിന് പിന്തുണ നൽകാൻ കാരണം; ആര്യയും സിബിനും  ആക്റ്റിവിസത്തെ ചോദ്യം ചെയ്തു; ദിയ സന 

Follow Us :

ബിഗ് ബോസ് മലയാളം സീസണ്‍ 6 മത്സരാർത്ഥി ജാസ്മിനെ പിന്തുണച്ചവർ എല്ലാം തന്നെ വലിയ രീതിയിലുള്ള സൈബർ ആക്രമണത്തിന് വിധേയരാകുന്നുണ്ടെന്ന് പറയുകയാണ് മുന്‍ ബിഗ് ബോസ് താരവും ആക്ടിവിസ്റ്റുമായ ദിയ സന. ജാസ്മിൻ എന്ന മത്സരാർത്തിയുടെ ബിഗ്ഗ് ബോസ്സ് ഗൈമിലെ വിമർശനങ്ങൾക്കപ്പുറം അവരുടെ വ്യക്തിജീവിതത്തെയും അവരുടെ കുടുംബത്തെയും ബുള്ളി ചെയ്യാനും ആക്രമിക്കാനും തുടങ്ങിയ സാഹചര്യത്തിലാണ് താൻ അവരെ പേഴ്സണലി സപ്പോർട് ചെയ്യാൻ ഇറങ്ങിയതെന്നും ദിയ സന ഫേസ്ബുക്കില്‍ വ്യക്തമാക്കുന്നു ,മുൻപും സൈബർ ഇടത്ത് മോശം പറഞ്ഞവനെതിരെ ഗതികെട്ട രീതിയിൽ പ്രതികരിക്കേണ്ടി വന്നിട്ടുണ്ട്. അത്‌ തുടർന്നും ഒരു സ്ത്രീക്ക് നിലനിൽക്കാൻ വേണ്ടി അല്ലെങ്കിൽ ജീവിക്കുവാൻ വേണ്ടി വീണ്ടും വീണ്ടും ചെയ്യേണ്ട സാഹചര്യമാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നതെന്ന് സിബിന്റെ വിഷയം ഉന്നയിച്ചുകൊണ്ട് ദിയ സന  ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്

ജാസ്മിനെ സപ്പോർട്ട് ചെയ്യുന്നതിൽ സന്തോഷമെന്ന പറഞ്ഞുകൊണ്ട് തന്റെ ഇൻബോക്സിൽ വന്ന ഒരു മെസ്സേജിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ടാണ് ദിയ സന നീണ്ട ഒരു കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ആ കുറിപ്പ് ഇങ്ങനെയാണ്,  ഇത്പോലെ ഒരുപാട് മെസ്സേജുകൾ എന്റെ ഇൻബോക്സിൽ വന്നിട്ടുണ്ട്. ഇവരെ പലരെയും എനിക്ക് അറിയുകപോലുമില്ല. ഇപ്പൊ ഇട്ട സ്ക്രീൻഷോർട്ടിന്റെ ഡിപി പോലും കാണിക്കുന്ന രീതിയിൽ എനിക്ക് ഒരു പോസ്റ്റ്‌ ഇടാൻ പറ്റില്ല. കാരണം ജാസ്മിനെ ആര് സപ്പോർട് ചെയ്തിട്ടുണ്ടോ അവരൊക്കെ വളരെ വലിയ തോതിൽ സൈബർ ബുള്ളിങ്ങിന് ഇരയാകുന്നുണ്ട്. ജാസ്മിൻ എന്ന മത്സരാർത്ഥിയുടെ ബിഗ്ഗ് ബോസ്സ് ഗൈമിലെ വിമർശനങ്ങൾക്കപ്പുറം അവരുടെ വ്യക്തിജീവിതത്തെയും അവരുടെ കുടുംബത്തെയും ബുള്ളി ചെയ്യാനും ആക്രമിക്കാനും തുടങ്ങിയ സാഹചര്യത്തിലാണ് ഞാൻ അവരെ പേഴ്സണലി സപ്പോർട് ചെയ്യാൻ ഇറങ്ങിയത്. പബ്ലിക്കിൽ കൂടി അല്ലാത്തത് കൊണ്ട് തന്നെ എനിക്ക് പ്രത്യേകിച്ച് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. പിന്നീടാണ് ജാസ്മിനെ സപ്പോർട് ചെയ്യുന്നത് ഓപ്പൺ ആയി പറയാൻ തുടങ്ങിയത്. ഓപ്പൺ ആകുന്നത് പോലും ഇനി ഞാൻ പറയുന്ന സാഹചര്യത്തിലാണ്. ഇവിടെ ഞാൻ നിരന്തരം ഇത്തരം ബുള്ളിങ്ങിന് ഇരയായിക്കൊണ്ടിരിക്കുന്ന ഒരാളാണ്.

എനിക്ക് ജാസ്മിനെ സപ്പോർട് ചെയ്തത് കൊണ്ട് മാത്രമല്ല കേരളത്തിലെ ഏതെങ്കിലും ഭൂരിപക്ഷ പ്രതിനിധി അവർക്കെതിരെ എനിക്ക് വിമർശനമുന്നയിക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ അപ്പൊ ഞാൻ ഇത്പോലെ ബുള്ളി ചെയ്യപ്പെടാറുണ്ട്. ഇത് തുടരുന്ന കാഴ്ചയാണ്. ഇവിടെ ഞാൻ പ്രതികരിച്ചു തുടങ്ങിയ സാഹചര്യം ബിഗ്ഗ് ബോസ്സ് സീസൺ 6 ലെ ഒരു മത്സരാർത്ഥിയായ  സിബിൻ എന്ന വ്യക്തി ഒരു സ്റ്റോറിയിൽ കള്ള് കുടിച്ചിരുന്നുകൊണ്ട് എന്നെ പറ്റി ജാസ്മിന്റെ പിആർ എന്നൊക്കെ പറഞ്ഞ് സംസാരിക്കുന്ന സാഹചര്യത്തിലാണ്, എന്നിട്ടും അതിന് ഞാൻ സർക്കാസ രൂപേണെ ആണ് പ്രതികരിച്ചത്. അതിന് ശേഷം ആര്യയുടെ ചാനലിൽ ആര്യയും സിബിനും കൂടി എന്റെ ബോധത്തെ ആക്റ്റിവിസത്തെ പറ്റിയൊക്കെ ചോദിച്ചു കൊണ്ട് ചോദ്യം ചെയ്തു. അവർ തന്നെ എന്നെ വിളിച്ചു റെസ്പോണ്ട് കിട്ടിയപ്പോ തോന്നിയ പോലെ ചോദിക്കുകയാണ്. അതുകഴിഞ്ഞു ബിഗ്ഗ് ബോസ്സ് റിലേറ്റ് ചെയ്തിട്ടുള്ള ഇന്റർവ്യുകൾ നടന്നു. എന്നോട് ചോദിക്കുന്നതിനുള്ള മറുപടികളാണ് ഞാൻ പറഞ്ഞത്. എന്റെ താല്പര്യങ്ങളും. ഇവിടെ ഒക്കെയും സിബിൻ വിഷയം ചോദ്യമായി വന്നു. എന്റെ അഭിപ്രായങ്ങളും വിമർശനങ്ങളും ഞാൻ ഇന്റർവ്യൂകളിൽ പറഞ്ഞു. സിബിനെ വ്യക്തിപരമായി ഇവിടെ എവിടെയും ഞാൻ അതുവരെയും അയാളെ ഉപദ്രവിച്ചിട്ടില്ല. പിന്നീട് ഒരു ചാനലിൽ ഇതേ സിബിൻ ആങ്കറിനോട്‌ അങ്ങോട്ട് എന്റെ പേര് ഇടുകയും കുറെ മോശമായി എന്നെപ്പറ്റി പറയുകയും കൂട്ടത്തിൽ തിരുവനന്തപുരത്ത് ആക്റ്റിവിസ്റ്റ് എന്ന പേരിൽ ഇവളൊക്കെ ചെയ്യുന്നത് എന്താണെന്നു എനിക്കറിയാം എന്ന് പറഞ്ഞ് എന്റെ വ്യക്തിത്വത്തെ പബ്ലിക്കിൽ ബുള്ളിങ്ങിനു ഇട്ടുകൊടുത്തു. അതിന് ശേഷം പലരോടും പേഴ്സണലി കാൾ ചെയ്ത്, ട്രാൻസ് ജന്റെഴ്സിനെ രാത്രി കാറിൽ കൊണ്ട് ഇറക്കുന്നത് ഞാൻ ആണ് എന്നൊക്കെ മോശപ്പെട്ട രീതിയിൽ പറഞ്ഞു. ഇതിന്റെ റെക്കോർഡ് ഉൾപ്പെടെ എന്റെ കൈവശം ഉണ്ട്. അവിടെ നിന്നാണ് ഈ വിഷയത്തിൽ വളരെ സീരിയസ് ആയി ഞാൻ ഇടപെടുന്നത്. സിബിന് ബിഗ്ഗ്‌ബോസ്സിൽ സംഭവിച്ചത് വിഡ്രോവൽ സിൻഡ്രം ആണെന്നുള്ള വസ്തുതയും സത്യവും പറയുന്നത്. കൂട്ടത്തിൽ എനിക്ക് അയാളോടുള്ള വിമർശനങ്ങളും തെറി വിളിക്കേണ്ട സാഹചര്യം പോലും ഉണ്ടാകുന്നത്. അതായത് സിബിൻ എന്ന ഉടായിപ്പ് എന്നോട് വന്ന് ചോദിച്ചു വാങ്ങിച്ചതാണ്. ഇപ്പൊ ഒരുപാട് പേര് പറയുന്ന വേറൊരു കാര്യം എന്റെ തെറിവിളി വോയിസ്‌ ക്ലിപ്പ് പുറത്ത് ഇടുന്നുണ്ട് എന്നതാണ്. എനിക്ക് മാന്യമല്ലാത്ത മര്യാദ ഇല്ലാത്ത പ്രതികരണങ്ങളും നമ്മളെ ജീവിതതെ ഇല്ലാതാക്കിക്കളയാം എന്ന അജണ്ടയുമായി വരുന്ന ഏതവനായാലും ഇവിടത്തെ സൈബർ ലോകൾ ശക്തമാകാത്ത സാഹചര്യത്തിൽ സെൽഫ് ഡിഫൻസ് ആയി പ്രതികരിക്കേണ്ടി വരും അതും ഗതികെട്ട രീതിയിൽ. അപ്പൊ വന്ന് ചോദിക്കുന്നവൻ ഇങ്ങനെ കൊണ്ടോണ്ട് പോകും. അവിടെ മര്യാദ കേട്ട രീതിയിൽ നമ്മളെകൊണ്ട് ഓരോന്ന് ചെയ്ത് ഇവന്മാർ തന്നെ ചെയ്യിക്കുന്നതാണ്. ഇവിടെ ഈ തെറിവിളികളൊക്കെ പേഴ്സണൽ ഞാൻ വിളിക്കുന്നതാണ്. പുരുഷ വിരുദ്ധ തെറികളുടെ ഒരു റിസേർച്ചിലാണ് ഞാൻ ഇപ്പൊ. ദയവുചെയ്ത് സ്ത്രീവിരുദ്ധ തെറികൾ ഞാൻ തന്നെ വിളിക്കേണ്ടി വന്നതിൽ എനിക്ക് വിഷമമുണ്ട്. അത്‌ ചോദ്യം ചെയ്യുന്നതാണ് വിഷമം. എന്റെ തെറിവിളി പോലും എന്നെ ബുള്ളി ചെയ്യാനെന്ന പേരിൽ വരുമാനത്തിനായി നാണമില്ലാത്തവൻമാർ ഉപയോഗിക്കുന്നുണ്ട്. “എന്റെ തെറിവിളി കേട്ട് അന്നം കിട്ടുന്നവനായും ആ തെറിവിളി കേട്ടവൻ ദിയസനയുടെ തെറിവിളി കേട്ട് ഫെമസ് ആയവാനായും ഇനി മുന്നോട്ട് അറിയപ്പെടും,മുൻപും സൈബർ ഇടത് മോശം പറഞ്ഞവനെതിരെ ഗതികെട്ട രീതിയിൽ പ്രതികരിക്കേണ്ടി വന്നിട്ടുണ്ട്. അത്‌ തുടർന്നും ഒരു സ്ത്രീക്ക് നിലനിൽക്കാൻ വേണ്ടി അല്ലെങ്കിൽ ജീവിക്കുവാൻ വേണ്ടി വീണ്ടും വീണ്ടും ചെയ്യേണ്ട സാഹചര്യമാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇനിയുള്ള വിഷയങ്ങളൊക്കെ പതുക്കെ പതുക്കെ വരും എന്തായാലും മുന്നോട്ട് തന്നെ പോകും. ഇവിടെയും അഭിപ്രായങ്ങൾക്കപ്പുറത്തേക് അല്ലെങ്കിൽ വിമർശനങ്ങൾക്കപ്പുറത്തേക് തോന്നിയത് എഴുതിപ്പിടിപ്പിക്കുന്ന ഫേക്ക് ഐഡികളായിട്ടുള്ള എല്ലാവരെയും ഞാൻ ബ്ലോക്ക് ചെയ്യും. കൂടെ നിന്ന ഇപ്പൊ കൂടെയുള്ള എല്ലാവരോടും നന്ദി എന്ന് പറഞ്ഞു കൊണ്ടാണ് ദിയ സന പോസ്റ്റ് അവസാനിപ്പിക്കുന്നത്.