‘നോക്കേണ്ട ഉണ്ണി ഇത് അത് തന്നെ എന്റെ തോള്‍ വരെ ആയി’ ; മകളെപ്പറ്റി നടി  ആര്യ

നടിയും അവതാരകയുമായ ആര്യ   മലയാളികൾക്ക്യു സുപരിചിതയാണ്. ആര്യയുടെ വിശേഷങ്ങള്‍ ഒക്കെ  എല്ലായിപ്പോഴും വൈറലായി മാറാറുമുണ്ട്. ബിഗ് ബോസ് കഴിഞ്ഞത് മുതലാണ് ആര്യയെ കുറിച്ചുള്ള ചെറിയ കാര്യം പോലും വലിയ രീതിയില്‍  തന്നെ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. ആര്യയെ മാത്രമല്ല മകള്‍ റോയയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. തന്റെ ജീവനാഡിയെന്ന് പറയുന്നത് മകള്‍ റോയ ആണെന്നാണ് ആര്യ എപ്പോഴും പറയാറുള്ളത്. ഇപ്പോഴിതാ മകളുടെ കൂടെ നില്‍ക്കുന്നൊരു ഫോട്ടോയുമായിട്ടാണ് നടി എത്തിയിരിക്കുന്നത്. ഇതിലാരാണ് അമ്മയും മകളുമെന്ന് ചോദിച്ചാല്‍ സംശയിക്കേണ്ട അവസ്ഥയായെന്നും മകള്‍ തന്റെ തോളിനൊപ്പമെത്തിയെന്നും ചിത്രത്തിന് നല്‍കിയ ക്യാപ്ഷനിലൂടെ ആര്യ വ്യക്തമാക്കുകയാണ്.  നോക്കണ്ട ഉണ്ണീ… ഇത് അതന്നെ.. എന്റെ തോള് വരെ ആയി. സമയം വളരെ വേഗത്തില്‍ പറക്കുന്നു.

ഞാനെന്റെ കുഞ്ഞിനെ അരക്കെട്ടില്‍ കയറ്റിയിരുത്തിയിട്ട് വളരെക്കാലമൊന്നും ആയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ അവള്‍ എന്റെ തോള്‍ വരെ വളര്‍ന്നിരിക്കുന്നു…’ എന്നാണ് ആര്യ പങ്കുവെച്ച ചിത്രത്തിന് അടിക്കുറിപ്പായി കൊടുത്തിരിക്കുന്നത്. അമ്മയോളം മകള്‍ വളര്‍ന്നു, സന്തൂര്‍ മമ്മിയെന്ന് പറയുന്നത് ഇതാണ്, തുടങ്ങി നിരവധി കമന്റുകളാണ് ആര്യയുടെ പോസ്റ്റിന് താഴെ വന്നിരിക്കുന്നത്. അമ്മയും മകളും എന്നും ഇതുപോലെ സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോള്‍ തന്നെ വലിയ സന്തോഷമാണ്. ഇനിയും അങ്ങനെ തന്നെയാവാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് ഒരു ആരാധിക കമന്റിട്ടിരിക്കുന്നത്. ആര്യയുടെയും ആദ്യഭര്‍ത്താവ് രോഹിത് സുശീലന്റെയും മകളാണ് റോയ. ഖുഷി എന്ന് വിളിക്കുന്ന താരപുത്രിയെ കുറിച്ച് ആര്യ തന്നെ മുന്‍പ് പല അഭിമുഖങ്ങളിലും പങ്കുവെച്ചിരുന്നു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞെങ്കിലും മകളുടെ കാര്യം വരുമ്പോള്‍ രണ്ടാളും ഒരുമിച്ചുണ്ടാവുമെന്നാണ് നടി പറഞ്ഞിട്ടുള്ളത്. മകളാണെന്റെ ജീവനാഡി. അവള്‍ ജനിച്ച ദിവസം തന്റെ ജീവിതത്തിലെ ഏറ്റവും മികച്ചതും മറക്കാനാവാത്ത ദിവസമാണെന്നും ആര്യ പറഞ്ഞിരുന്നു. ജീവിതത്തിലെ ഏറ്റവും ദയനീയമായ ചില സാഹചര്യങ്ങളിലൂടെ താന്‍ കടന്ന് പോയത് അവള്‍ക്ക് വേണ്ടിയായിരുന്നു. അവള്‍ക്കായി മാത്രമാണ് ഞാന്‍ അതെല്ലാം മറികടന്ന് ജീവിക്കാന്‍ തീരുമാനിച്ചതെന്നും ആര്യ സൂചിപ്പിച്ചിരുന്നു. ഇപ്പോഴത്തെ കുട്ടികള്‍ നമ്മളെ പോലെയല്ല. അവര്‍ അമ്മമാരുടെ കാര്യത്തിലൊക്കെ ഇടപെടുന്നത് കാണുമ്പോള്‍ തന്നെ അത്ഭുതമാണ്. ഒന്‍പത് വയസുള്ളപ്പോള്‍ മകള്‍ പറയുന്നതും ചെയ്യുന്നതുമായ ചില കാര്യങ്ങള്‍ കണ്ടാല്‍ നമ്മള്‍ അന്തം വിട്ടിരുന്ന് പോവും. ഒന്‍പത് വയസില്‍ ഞാനൊക്കെ എന്താണ് ചെയ്ത് കൊണ്ടിരുന്നതെന്ന് ഇപ്പോള്‍ ഓര്‍ക്കാറുണ്ട്. അവര്‍ ചിന്തിക്കുന്ന രീതി വേറെയാണ്.

അത് ഏറെ അഭിനന്ദനം അര്‍ഹിക്കുന്ന കാര്യമാണെന്നും നടി മുന്‍പ് സൂചിപ്പിച്ചിരുന്നു. ജീവിതത്തില്‍ രണ്ടാമതൊരു മകളുണ്ടായതും ഖുഷിയുടെ ജന്മദിനത്തിലാണെന്നാണ് അടുത്തിടെ ആര്യ പങ്കുവെച്ചൊരു കുറിപ്പിലൂടെ പറഞ്ഞത്. മകളുടെ ജന്മദിനത്തില്‍ തന്നെ തന്റെ ബിസിനസ് സംരംഭം തുടങ്ങിയതിനെ പറ്റിയായിരുന്നു നടി പറഞ്ഞത്. അങ്ങനെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ദിവസമായി അതൊക്കെ മാറിയെന്നും പ്രതിസന്ധികളില്‍ മകളാണ് കരുത്തായി നിന്നതെന്നും നടി വ്യക്തമാക്കിയിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് പ്രണയിച്ച് വിവാഹം കഴിച്ചയാളാണ് ആര്യ. തന്റെ സഹപാഠിയും സീരിയല്‍ നടി അര്‍ച്ച സുശീലന്റെ സഹോദരനുമായ രോഹിത് സുശീലനായിരുന്നു ആര്യയുടെ ഭര്‍ത്താവ്. പതിനെട്ട് വയസുള്ളപ്പോള്‍ വിവാഹം കഴിച്ച ആര്യയ്ക്ക് അധികം വൈകാതെ തന്നെ മകള്‍ ജനിക്കുകയായിരുന്നു. ഇതിനിടെ മലയാളം ബിഗ് ബോസ് ഷോ യില്‍ പങ്കെടുത്തതോട് കൂടിയാണ് ആര്യയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരുന്നത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞത് മുതല്‍ സിംഗിള്‍ മദറായി ജീവിക്കുകയായിരുന്നു നടി. എന്നാല്‍ ഇടക്കാലത്ത് ആര്യ മറ്റൊരാളുമായി പ്രണയത്തിലാവുകയും  കുറച്ചു കാലം ആ ബന്ധം ലിവിംഗ് റിലേഷനിലേക്ക് പോയെങ്കിലും  ഇരുവരും വേർപിരിഞ്ഞു. പിന്നീട് വീണ്ടും മകളുടെ കൂടെ ഒറ്റയ്ക്ക് ജീവിക്കുകയാണ് താരമിപ്പോള്‍.

Sreekumar

Recent Posts

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

9 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

9 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

9 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

9 hours ago

വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…

10 hours ago

ജയം രവിയുമായി വിവാഹമോചിതയാകുന്നതായി വാർത്തകൾ; കിടിലൻ മറുപടി നൽകി ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…

10 hours ago