അവള്‍ എനിക്ക് സഹോദരി മാത്രമല്ല..! വിവാഹ ഫോട്ടോകള്‍ പങ്കുവെച്ച് ആര്യ!

അവതാരികയായും നടിയായും പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് ആര്യ. ഇപ്പോഴിതാ ആര്യയുടെ സഹോദരിയുടെ വിവാഹ വിശേഷങ്ങളും ഫോട്ടോകളുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. എനിക്ക് അവള്‍ സഹോദരി മാത്രമല്ല.. എന്റെ ആദ്യത്തെ മകളാണ്.. എന്ന് കുറിച്ചാണ് ആര്യ സഹോദരിയുടെ വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. അഞ്ചന എന്നാണ് ആര്യയുടെ സഹോദരിയുടെ പേര്. അഖിലാണ് അഞ്ചനയുടെ ജീവിത പങ്കാളി.

സഹോദരിക്കൊപ്പം ഒരു കല്യാണപ്പെണ്ണിനെ പോലെ തന്നെ സുന്ദരിയായി ഒരുങ്ങിയാണ് ആര്യ പ്രത്യക്ഷപ്പെട്ടത്. ആര്യയുടെ തന്നെ ബിസിനസ് സംരംഭമായ കാഞ്ചീവരത്തില്‍ നിന്നാണ് രണ്ട് പേരും ഈ വിശേഷ ദിനത്തില്‍ അണിഞ്ഞിരിക്കുന്ന സാരി. ആര്യയുടെ അടുത്ത സുഹൃത്ത് കൂടിയായ ശബരിനാഥാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. സിജന്‍ ആണ് ഇരുവരേയും സുന്ദരികളാക്കി ഒരുക്കിയത്.

വെഡ്ഡിംഗ് എലമെന്റ്‌സ് ഫോട്ടോഗ്രാഫിയാണ് ആര്യയുടേയും സഹോദരിയുടേയും ഫോട്ടോകള്‍ പകര്‍ത്തിയിരിക്കുന്നത്.തന്റെ അനുജത്തിയെ സുന്ദരിയാക്കി ഒരുക്കിയതിന് ആര്യ സുഹൃത്തുക്കള്‍ക്ക് നന്ദിയും അറിയിക്കുന്നുണ്ട്. അച്ഛന്റെ മരണ ശേഷം കുടുംബത്തിന്റെ ചുമതല ഏറ്റെടുത്ത് ആര്യ തന്നെയാണ് ഇപ്പോള്‍ സഹോദരിയുടെ വിവാഹവും മുന്നില്‍ നിന്ന് നടത്തിയത്.

ആര്യയെ കുറിച്ച് ഓര്‍ത്ത് അഭിമാനം ഉണ്ടെന്നാണ് താരത്തിന്റെ സുഹൃത്തുക്കളും പറയുന്നത്. അച്ഛന്‍ ബാക്കി വെച്ച് പോയ സ്വപ്‌നമായിരുന്നു തന്റെ അനിയത്തിയുടെ വിവാഹം എന്ന് ആര്യ പറഞ്ഞിരുന്നു. സഹോദരിയുടെ വിവാഹം തന്റെ ഏറെക്കാലത്തെ സ്വപ്‌നമാണെന്നും ഒരുപാട് കഷ്ടപ്പാടുകളുടെ ഫലമാണിത് എന്നും ആര്യ പറഞ്ഞിരുന്നു.

തന്റെ കൂടെപിറപ്പിന്റെ വിവാഹം ഒരുപാട് നാളത്തെ പ്ലാനിംഗോട്കൂടിയാണ് ആര്യ നടത്തിയത്. അഞ്ചനയുടെ സേവ് ദ ഡേറ്റ്, ഹല്‍ദി ഫോട്ടോകള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ വിവാഹ ഫോട്ടോകളും ശ്രദ്ധ നേടുകയാണ്.

Sreekumar

Recent Posts

ജാസ്മിന് കപ്പ് കിട്ടാതിരുന്നത് നന്നായി; ജിന്റോ ജയിച്ചത് സിംപതികൊണ്ടല്ല ; ശോഭ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…

42 mins ago

തന്റെ ഓഫീസിൽ ഇന്നും ഫ്രെയിം ചെയ്യ്തു വെച്ചിരിക്കുന്ന ആ  ഒരു നടന്റെ ഓട്ടോഗ്രാഫ് ആണ്; വെളിപ്പെടുത്തലുമായി വിജയ് സേതുപതി

നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …

1 hour ago

പ്രണവിന്റെ നായികആയതിൽ സന്തോഷം എന്നാൽ പൂരത്തെറി ലഭിച്ചു, ദർശന രാജേന്ദ്രൻ

വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…

3 hours ago

തിലകൻ ചേട്ടൻ മരിച്ചതുകൊണ്ടാകാം ഇന്നും ആ വിഷയം ചർച്ച ആകുന്നത്! ഇനിയും ഞാൻ മരിച്ചാലും ഇത് തന്നെ സംഭവിക്കാ൦; വിനയൻ

12  വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…

4 hours ago

ചേട്ടൻ ഇനിയും ഒരു പുതിയ സിനിമ ചെയ്യുന്നുണ്ട് അതിലും ക്രിഞ്ചും, ക്ലിഷോയും ഉണ്ടങ്കിൽ വെറുതെ വിടരുത്; ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…

5 hours ago

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

18 hours ago