‘ചെറിയ ചിത്രമാണ്, വലിയൊരു മെസേജ് നല്‍കുന്നുണ്ട്’ ഖെദ്ദയെ കുറിച്ച് ആശ ശരത്

ആശാ ശരത്തും മകള്‍ ഉത്തര ശരത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ‘ഖെദ്ദ’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. അഭിനയ ജീവിതത്തിലേക്കുള്ള ഉത്തരാ ശരത്തിന്റെ ആദ്യ പടി കൂടിയാണ് ഈ ചിത്രം. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്നത് മനോജ് കാനയാണ്. ഒരു ഫാമിലി ത്രില്ലര്‍ ഗണത്തില്‍പ്പെടുന്നതാണ് ചിത്രമാണ് ഖെദ്ദ. സിനിമയിലും അമ്മയും മകളുമായാണ് ആശ ശരത്തും ഉത്തരയും അഭിനയിക്കുന്നത്.

ഏറെ സന്തോഷത്തിലാണ് സിനിമ കണ്ടിറങ്ങിയതെന്നും മകള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതാണ് ഈ സിനിമ ഏറെ പ്രിയപ്പെട്ടതാക്കുന്നതെന്നും ആശ ശരത് പറഞ്ഞു. വളരെ ചെറിയ ഒരു ചിത്രമാണ്. വലിയൊരു മെസേജ് തരുന്ന സബ്ജക്ടാണ് ചിത്രം സംസാരിക്കുന്നത്. ഇങ്ങനെയൊരു ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമെന്നും താരം പറഞ്ഞു.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘ഖെദ്ദ’ ഒരു കെണി രീതിയാണ്. അധികമാര്‍ക്കും പരിചിതമല്ലാത്ത ഒരു കെണി. ഖെദ്ദ പ്രണയത്തില്‍ പെട്ടു പോകുന്നവരുടെ ജീവിതമാണ്. സുധീര്‍ കരമന, സുദേവ് നായര്‍, സരയു, ജോളി ചിറയത്ത്, കബനി, ബാബു കിഷോര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം പ്രതാപ് പി നായര്‍, എഡിറ്റിംഗ് മനോജ് കണ്ണോത്ത്, സംഗീതം ശ്രീവല്‍സന്‍ ജെ മേനോന്‍, ഗാനരചന മനോജ് കുറൂര്‍,കോസ്റ്റ്യൂം അശോകന്‍ ആലപ്പുഴ, മേക്കപ്പ് പട്ടണം ഷാ, സുബിന്‍ ലളിത, ആര്‍ട്ട് രാജേഷ് കല്‍പ്പത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹരി വെഞ്ഞാറമൂട്, അസോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് അംബുജേന്ദ്രന്‍, സൗണ്ട് ഡിസൈന്‍ റോബിന്‍ കുഞ്ഞുകുട്ടി, മനോജ് കണ്ണോത്ത്.നൃത്തം ബിജു ധ്വനിതരംഗ്. സ്റ്റില്‍സ് വിനീഷ് ഫ്‌ലാഷ് ബാക്ക്, പി ആര്‍ ഒ മഞ്ജു ഗോപിനാഥ്.

Gargi

Recent Posts

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

16 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

18 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

30 mins ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

37 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

50 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

1 hour ago