‘രാവിലെ എഴുന്നേൽപ്പിക്കുവാൻ ശ്രമിച്ചപ്പോഴാണ് മരിച്ച വിവരം അറിയുന്നത്’

‘മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് തറാവിഹ് നമസ്‌കാരം കഴിഞ്ഞ് കുടുംബവുമായി ബസാറിലേക്ക് പോയിരുന്നു.അവിടെ വെച്ച് കണ്ട ചെറുപ്പക്കാരന്‍ പിറ്റേ ദിവസം മരിച്ച വാര്‍ത്തയെ കുറിച്ച് അഷറഫ് താമരശ്ശേരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ‘നാളെ താന്‍ എന്താണ് പ്രവര്‍ത്തിക്കുക എന്ന് ഒരാളും അറിയുകയില്ല. താന്‍ ഏത് നാട്ടില്‍ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീര്‍ച്ചയായും അത് ദൈവത്തില്‍ മാത്രം അറിവുളള കാരൃമാണ്.എല്ലാ പേരെയും പടച്ച റബ്ബ് കാക്കട്ടെയെന്ന് അഷറഫ് പറയുന്നു.

കുറിപ്പ് വായിക്കാം

മൂന്ന് ദിവസങ്ങൾക്ക് മുമ്പ് തറാവിഹ് നമസ്കാരം കഴിഞ്ഞ് കുടുംബവുമായി ബസാറിലേക്ക് പോയിരുന്നു.അവിടെ വെച്ച് ഒരു ചെറുപ്പക്കാരൻ എൻ്റെയെടുത്തേക്ക് വന്ന് സലാം പറഞ്ഞു.ഒറ്റ നോട്ടത്തിൽ തന്നെ വളരെ ക്ഷിണിതനായി അയാളെ എനിക്ക് കാണപ്പെട്ടു.വർഷങ്ങളായി നാട്ടിൽ പോയിട്ട് അഷറഫിക്ക,എൻ്റെ കയ്യിൽ നിന്നും പാസ്പോർട്ടും പേപ്പറെല്ലാം നഷ്ടപ്പട്ടു.മരിക്കുന്നതിന് മുമ്പ് നാട്ടിലേക്ക് പോകണം.എന്താണ് നിങ്ങൾ ഇങ്ങനെയൊക്കെ പറയുന്നത് മരണം നമ്മുടെ കയ്യിലല്ലോ, അതൊക്കെ പടച്ചവൻ്റെ കയ്യിലാണല്ലോ,എന്ന് ഞാൻ മറുപടിയും നൽകി.അയാളുടെ പേര് ആസിഫാണ്,തിരുവനന്തപുരം സ്വദേശിയാണ്.കുറെ വർഷങ്ങളായി നാട്ടിൽ പോകുവാൻ കഴിയാതെ വിഷമിച്ച് കഴിയുകയാണ്.അപ്പോഴാണ് എന്നെ കണ്ട് അയാളുടെ വേദനകൾ പങ്ക് വെച്ചത്.എല്ലാ ശരിയാകും, വിഷമിക്കണ്ട എന്ന് പറഞ്ഞ് അയാളെ സമാധാനപ്പെടുത്തിയിട്ട് ആസിഫുമായി സലാം പറഞ്ഞ് തിരിഞ്ഞ് നടക്കുമ്പോൾ,അഷറഫിക്കാ നിങ്ങളോട് സംസാരിച്ചപ്പോൾ നാളുകൾക്ക് ശേഷം എൻ്റെ മനസ്സിന് സന്തോഷം കിട്ടിയത് പോലെ,ആ വാക്കുകൾ കാതുകളിൽ വന്ന് മുട്ടുന്നത് പോലെ,വീണ്ടും തിരിച്ച് പോയി ആസിഫുമായി കുറച്ച് നേരം കൂടിയിരുന്നാലോ എന്ന് ചിന്തിച്ച് പോയി ഇന്നത്തെ കാലത്ത് മനുഷ്യന് വേണ്ടത് അവൻ്റെ വിഷമങ്ങളും,പ്രയാസങ്ങളും കേൾക്കുവാനും,ആശ്വസിപ്പിക്കുവാനും കഴിയുന്ന നല്ല സുഹൃത്തിനെയാണ്. അതിന് ആർക്കും സമയമില്ലാതെ പോകുന്നു.മറ്റ് ചിലർ മറ്റുളളവരുടെ വേദനകൾ,ദുഃഖങ്ങൾ മറ്റും സോഷ്യൽ മീഡിയയിലിട്ട് llike കളുടെ എണ്ണം കൂട്ടാൻ നോക്കുന്നു.
പിറ്റേന്ന് രാവിലെ രണ്ട് മൂന്ന് പേർ മരണപ്പെട്ട വാർത്തയാണ് കേട്ടത്.അതോടപ്പം എൻ്റെ ഒരു പരിചയക്കാരനും വിളിച്ചു.ഇന്നലെ അഷ്റഫിക്കായുമായി സംസാരിച്ചിരുന്നകൊണ്ടിരുന്ന ആ ചെറുപ്പക്കാരർ ആസിഫ് മരണപ്പെട്ടു രാത്രി ഏറെ താമസിച്ചാണ് അയാൾ റൂമിലെത്തിയതെന്നും സൂഹൃത്ത് പറഞ്ഞു.രാവിലെ എഴുന്നേൽപ്പിക്കുവാൻ ശ്രമിച്ചപ്പോഴാണ് മരിച്ച വിവരം അറിയുന്നത്.
ഇന്നലെ കണ്ടപ്പോൾ മരിക്കുന്നതിന് മുമ്പ് നാട്ടിലേക്ക് പോകുവാൻ സഹായിക്കുമോ അഷറിഫിക്കാ എന്ന ആസിഫിൻ്റെ വാക്കുകൾ ഏന്നെ വല്ലാത്ത നൊമ്പരത്തിലാക്കി.
‘നാളെ താന് എന്താണ്‌ പ്രവര്ത്തിക്കുക എന്ന്‌ ഒരാളും അറിയുകയില്ല. താന് ഏത്‌ നാട്ടില് വെച്ചാണ്‌ മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീര്ച്ചയായും അത് ദെെവത്തിൽ മാത്രം അറിവുളള കാരൃമാണ്.എല്ലാ പേരെയും പടച്ച റബ്ബ് കാക്കട്ടെ. ആമീൻ
അഷ്റഫ് താമരശ്ശേരി
Gargi

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

7 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

8 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

9 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

11 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

12 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

13 hours ago