പിലൂവിനെ പിരിഞ്ഞത് വളരെ ബുദ്ധിമുട്ടായിരുന്നു!! ആദ്യഭാര്യയെ കുറിച്ച് ആശിഷ് വിദ്യാര്‍ഥി

കഴിഞ്ഞയാഴ്ചയാണ് നടന്‍ ആശിഷ് വിദ്യാര്‍ഥി 60ാം വയസ്സില്‍ വീണ്ടും പ്രണയിച്ച് വിവാഹം കഴിച്ചത്. രൂപാലി ബറുവയെയാണ് ആശിഷ് ജീവിത സഖിയാക്കിയത്. പിലൂ വിദ്യാര്‍ഥി യുമായുള്ള 22 വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ചാണ് ആശിഷ് രണ്ടാം വിവാഹം കഴിച്ചത്.

60ാം വയസിലെ പുനര്‍വിവാഹത്തെ കുറിച്ചും ആദ്യഭാര്യയുമായുള്ള വേര്‍പിരിയലിനെ കുറിച്ചും മനസുതുറന്നിരിക്കുകയാണ് താരം. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിലൂവുമായുള്ള ബന്ധം പിരിഞ്ഞു. ആ വേര്‍പിരിയല്‍ ഒട്ടും എളുപ്പമായിരുന്നില്ല. കഠിനമായ തീരുമാനങ്ങളോടെയാണ് മുന്നോട്ടുപോയതെന്നും ആശിഷ് പറയുന്നു.

അതേസമയം, ദാമ്പത്യ ജീവിതത്തിലെ നല്ല ഓര്‍മകളും ചീത്ത ഓര്‍മ്മകളുമുണ്ട്.
ഒപ്പം ജീവിക്കണോ ജീവിതം തുടരണോ എന്നൊക്കെ നമ്മുടെ ചോയ്സാണ്. വളരെ ബുദ്ധിമുട്ടായിരുന്നു ആ തീരുമാനം. വേര്‍പിരിഞ്ഞെങ്കിലും പിലൂ എന്റെ സുഹൃത്തും എന്റെ മകന്റെ അമ്മയാണ്. ഇപ്പോള്‍ പിലൂവുമായി ഒരു പ്രശ്നവും ഇല്ല. അവര്‍ തന്റെ നല്ല സുഹൃത്താണ്. മകന്‍ അര്‍ഥ് വിദ്യാര്‍ത്ഥി പിലൂവിനൊപ്പമാണെന്നും ആശിഷ് പറഞ്ഞു.

ദാമ്പത്യബന്ധം മുന്നോട്ടുകൊണ്ടുപോകാന്‍ മാസങ്ങളോളം പല തരത്തില്‍ പരിശ്രമിച്ചു. പക്ഷേ അതൊന്നും ശരിയായില്ല. പിരിയാമെന്ന് ഒരു രാത്രിയിലെടുത്ത തീരുമാനമല്ലെന്നും ആശിഷ് വ്യക്തമാക്കി.

ഈ മാസം 26നായിരുന്നു ആശിഷ് വിദ്യാര്‍ഥിയും രൂപാലിയെ വിവാഹം കഴിച്ചത്. ചിത്രങ്ങള്‍ സോഷ്യലിടത്ത് വൈറലായിരുന്നു. കൊല്‍ക്കത്തയില്‍ ഫാഷന്‍ സ്റ്റോര്‍ നടത്തുകയാണ് രൂപാലി. ഗുവാഹത്തിയാണ് സ്വദേശം.

സ്‌ക്രീനില്‍ വില്ലനാണെങ്കിലും ജീവിതത്തില്‍ ആശിഷ് നല്ല മനുഷ്യനാണെന്നും അതാണ് തനിക്ക് അദ്ദേഹത്തെ ഇഷ്ടപ്പെടാന്‍ കാരണമെന്നും വിവാഹശേഷം രൂപാലി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Anu

Recent Posts

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

12 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

13 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

14 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

14 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

14 hours ago

ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ്

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…

15 hours ago