പെണ്ണ് കിട്ടാത്ത സങ്കടം ആശിഷ് വിദ്യാർത്ഥിയുടെ ഹണിമൂൺ ചിത്രങ്ങൾക്ക് കമെന്റ് ഇട്ട് തീർക്കുന്നു

സിഐഡി മൂസ, ചെസ്സ് തുടങ്ങിയ ദിലീപ് ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായി മാറിയ വില്ലനാണ് ആശിഷ് വിദ്യാര്‍ത്ഥി. തന്റേതായ ശൈലിയിൽ വ്യത്യസ്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ചുരുക്കം ചില സ്വഭാവ നടന്മാരില്‍ ഒരാള്‍ കൂടിയാണ് ആശിഷ് വിദ്യാർത്ഥി. ആദ്യ ഭാര്യയുമായി ആശിഷ് വിദ്യാർത്ഥി വിവാഹബന്ധം വേർപെടുത്തിയിരുന്നു.പിലൂ വിദ്യാര്‍ത്ഥിയായിരുന്നു ആശിഷിന്റെ ആദ്യ ഭാര്യ. 22 വര്‍ഷം ഒന്നിച്ച്‌ ജീവിച്ചതിന് ശേഷമാണ് ആശിഷ് പിലൂവുമായുള്ള ബന്ധം ഉപേക്ഷിക്കുന്നത്. ഇരുവരും ഒന്നിച്ചിരുന്നാണ് വേര്‍പിരിയാനുള്ള തീരുമാനം എടുത്തതെന്നും’, ആശിഷ് ആദ്യ വിവാഹത്തെ കുറിച്ച്‌ മുൻപ് പറഞ്ഞിരുന്നു. 2023 മെയ്യില്‍ തന്റെ അറുപതാം വയസിൽ താരം രണ്ടാമതും വിവാഹിതനായത് വാർത്തകളിൽ ഒക്കെ ഇടം പിടിച്ചിരുന്നു.

ഒരു സര്‍പ്രൈസ് എന്നപോലെയാണ് താരം താന്‍ വീണ്ടും വിവാഹിതനായ കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.ആസാം സ്വദേശിയായ രൂപാലി ബറുവയാണ് ആഷിഷിന്റെ രണ്ടാം ഭാര്യ. രണ്ടാം വിവാഹത്തിന് ശേഷം ആശിഷ് വിദ്യാര്‍ത്ഥിയും ഭാര്യ രൂപാലി ബറുവയും വലിയ രീതിയില്‍ സൈബർ അറ്റാക്ക് നേരിടുന്നുണ്ട്.കഴിഞ്ഞ ദിവസം ബാലിയില്‍ ഹണിമൂണ്‍ ആഘോഷിക്കാൻ പോയ ചിത്രങ്ങള്‍ പങ്കുവെച്ചപ്പോഴാണ് ഇരുവര്‍ക്കും നേരെ വീണ്ടും സൈബര്‍ ആക്രമണം ഉണ്ടായത്. ഭാര്യയ്ക്കൊപ്പം ബാലിയില്‍ നിന്നും പകര്‍ത്തിയ കപ്പിള്‍ ഫോട്ടോ ആശിഷ് തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ഇരുവരും ബാലിയുടെ പ്രകൃതി ഭംഗി ആസ്വദിക്കുന്നതും ഫോട്ടോയില്‍ കാണാം.

ഇരുവരും വളരെ സന്തോഷത്തോടെയാണ് ചിത്രത്തില്‍ പോസ് ചെയ്‌തിരിക്കുന്നത്. ഇങ്ങേരുടെയൊക്കെ യോഗം നോക്കണേ, നമ്മള്‍ക്കൊന്നും ഒരു പെണ്ണിനെ കിട്ടാനില്ല എന്ന് തുടങ്ങി ഒട്ടനവധി കമന്റുകള്‍ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. ഇരുവരുടെയും പ്രായ വ്യത്യാസം രണ്ടാം വിവാഹം എന്നതൊക്കെ തന്നെയാണ് താര ദമ്പതികളെ കളിയാക്കാനുള്ള ആയുധമായി ഒരു വിഭാഗം സോഷ്യല്‍മീഡിയ ഉപഭോക്താക്കള്‍ ഉപയോഗിച്ചിരിക്കുന്നത്.

Aswathy

Recent Posts

ആകെ കൈയില്‍ അയ്യായിരം രൂപയുള്ളപ്പോഴും അതില്‍ നാലായിരവും നന്ദു തനിക്ക് തരും- സീമ ജി നായര്‍

മലയാളത്തിലെ ഏറെ ആരാധകരുള്ള സിനിമാ സീരിയല്‍ താരമാണ് നടി സീമ ജി നായര്‍. താര ജീവിതം മാത്രമല്ല കാരുണ്യ പ്രവര്‍ത്തനങ്ങളിലും…

8 seconds ago

ജിന്റോ ചേട്ടൻ ഹാർഡ് വർക്ക് ചെയ്തു; ചിലരുടെ കല്യാണം മുടങ്ങി : അഭിഷേക് ശ്രീകുമാർ

ജിന്റോക്ക് അല്ലായിരുന്നു കപ്പ് ലഭിക്കേണ്ടത് നിരവധി വിമർശനങ്ങൾ എത്തിയിരുന്നു, എന്നാൽ  ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഏറ്റവും…

28 mins ago

കൂടുതലും ബലാത്സംഗം സീനുകളിൽ അഭിനയം! ബാലയ്യ എന്ന നടനെകുറിച്ചു അധികം ആരും അറിയാത്ത കാര്യങ്ങൾ

തെലുങ്ക് സിനിമയിലെ സൂപ്പര്‍താരമാണ് നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യ, ആരാധകരോടും സഹപ്രവര്‍ത്തകരോടുമൊക്കെ മര്യാദയില്ലാത്ത രീതിയില്‍ പെരുമാറിയതിന്റെ പേരിലാണ് ബാലയ്യ എല്ലായിപ്പോഴും…

2 hours ago

ജാസ്മിന് പിന്തുണ നൽകാൻ കാരണം; ആര്യയും സിബിനും  ആക്റ്റിവിസത്തെ ചോദ്യം ചെയ്തു; ദിയ സന

ബിഗ് ബോസ് മലയാളം സീസണ്‍ 6 മത്സരാർത്ഥി ജാസ്മിനെ പിന്തുണച്ചവർ എല്ലാം തന്നെ വലിയ രീതിയിലുള്ള സൈബർ ആക്രമണത്തിന് വിധേയരാകുന്നുണ്ടെന്ന്…

4 hours ago

ധ്യാൻ ശ്രീനിവാസന്റെ ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ ട്രയിലർ പുറത്ത്

വര്ഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസൻ പ്രധാന കഥപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്', ഇപ്പോൾ…

5 hours ago

ജാസ്മിന്റെ അക്കൗണ്ട് കയ്യടക്കി വെച്ചില്ല; പോലീസ് അഫ്സലിനെ വിളിച്ചു; എന്നാൽ കരഞ്ഞ് മെഴുകിയില്ല

ജാസ്മിന്റെ സോഷ്യൽമീഡിയ അക്കൗണ്ട് താരം ബി​ഗ് ബോസിലേക്ക് പോയപ്പോൾ മുതൽ പ്രതിശുത വരാനായിരുന്ന അഫ്സലായിരുന്നു ഹാന്റിൽ ചെയ്തിരുന്നത്. എന്നാൽ തിരികെ…

7 hours ago