Home Film News നടൻ അശോക് സെൽവനും, കീർത്തി പാണ്ഡ്യനും വിവാഹിതരായി, ആശംസകളോടെ ആരാധകർ 

നടൻ അശോക് സെൽവനും, കീർത്തി പാണ്ഡ്യനും വിവാഹിതരായി, ആശംസകളോടെ ആരാധകർ 

തമിഴ് നടൻ അശോക്  സെൽവനും, നടി കീർത്തി പാണ്ഡിയനും വിവാഹിതരായി. ഇരുവരുടെയും വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്, തന്റെ സഹപ്രവർത്തകർക്കുള്ള റിസപ്‌ഷൻ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്നും പറയപ്പെടുന്നു. നടനും,നിർമാതാവുമായ അരുൺ പാണ്ഡ്യന്റെ ഇളയ മകൾ ആണ് കീർത്തി.

ഈ റോഡ് സ്വദേശിയാണ് അശോക് സെൽവൻ, ഇരുവരും ഒന്നിച്ചു അഭിനയിച്ച ചിത്രമായിരുന്നു ബ്ലൂ സ്റ്റാർ, പാ രഞ്ജിത്ത് ആയിരുന്നു ഈ ചിത്രം നിർമ്മിച്ചത്, അശോക് സെൽവൻ അവസാനമായി അഭിനയിച്ച ചിത്രം പോർ തൊഴിൽ, ചിത്രത്തിൽ അശോക് സെൽവനൊപ്പം  ശരത്കുമാറും മറ്റൊരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.

തുമ്പ എന്ന ചിത്രത്തിലൂടെ  ആയിരുന്നു കീർത്തി അഭിനയ മേഖലയിൽ എത്തിയത്, നിരവധി ചിത്രങ്ങളിലും, മലയാളത്തിലെ നൻ പകൽ നേരത്തെ മയക്കം എന്ന ചിത്രത്തിലെ രമ്യ പാണ്ഡ്യൻ കീർത്തിയുടെ ബന്ധു കൂടിയാണ്, മലയാളത്തിലെ ഹെലൻ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിലും കീർത്തി ആയിരുന്നു അഭിനയിച്ചത്, ഇപ്പോൾ നടിനടന്മാർക്ക്  ആശംസകൾ അറിയിച്ചുകൊണ്ടെത്തുകയാണ് ആരാധകർ.

 

Exit mobile version