അഷ്ടമുടി സിംഗിംങ് ബേര്‍ഡ്സിന്റെ ടൈറ്റില്‍ ഗാനം ശ്രദ്ധ നേടുന്നു.. ആകാശം മുടി ചീകി.. എന്ന ഗാനമാണ് സോഷ്യല്‍ മീഡിയയില്‍ പുതിയൊരു സംഗീത അനുഭവമായി മാറുന്നത്.. ഫിറോസ് എം ശൂരനാട് ആണ് ഈ മ്യൂസിക് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. ആകാശം മുടി ചീകി എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സംഗീത സംവിധാനവും വരികളും എഴുതിയിരിക്കുന്നതും ഗാനം ആലപിച്ചിരിക്കുന്നതും ഫിറോസ് എം തന്നെയാണ്. അദ്ദേഹത്തിന്റെ തന്നെ സംവിധാനത്തില്‍ ഒരുങ്ങിയ മ്യൂസിക് ആല്‍ബത്തിന് ആലിഫ് ആണ് ക്യാമറ ചെയ്തിരിക്കുന്നത്.
ഫിറോസിന് ഒപ്പം, ശ്യാം, സബീന, ഷിഹാബ്, നിവേദ, ആതിര, രമ്യ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്. അഷ്ടമുടിക്കായലിന്റെ ഭംഗി വിളിച്ചോതിക്കൊണ്ടുള്ള ഗാനം പ്രേക്ഷകരും ഏറ്റെടുത്ത് കഴിഞ്ഞു.. അഷ്ടമുടിക്കായലിന്റെ സൗന്ദര്യം മുഴുവന്‍ ഒപ്പിയെടുത്താണ് ഈ വീഡിയോ ഗാനം പുറത്ത് വിട്ടിരിക്കുന്നത്.
മികച്ച അഭിപ്രായമാണ് വീഡിയോഗാനം നേടുന്നത്. ബാദ്ഷയാണ് ക്യാമറസഹായി.. ജോസന് ജെയടുടേതാണ് ഓര്‍ക്കസ്ട്ര.. എന്റെ രചനയ്ക്കു ഞാന്‍ തന്നെ സംഗീതം നല്കി എന്റെ നിര്‍ദ്ദേശപ്രകാരം ജോസന് ഓര്‍ക്കേസ്ട്രേഷന്‍ നിര്‍വ്വഹിച്ചു,
ഞാനും എന്റെ പ്രീയപ്പെട്ട ടീം അംഗങ്ങളും പാടിയ ആ ഗാനം മലയാളക്കരയ്ക്ക് ഒരു പുത്തന്‍ അനുഭവം ആകും എന്ന പ്രതീക്ഷയോടെ ഈ വീഡിയോഗാനം സമര്‍പ്പിക്കുന്നു എന്ന് കുറിച്ചാണ് അഷ്ടമുടി സിംഗിംങ് ബേര്‍ഡ്സിന്റെ ടൈറ്റില്‍ സോംഗ് ഫിറോസ് പുറത്തിറക്കിയത്. റെക്കോഡിംഗ് സ്റ്റുഡിയോ സംഗീതം, എഞ്ചിനിയര്‍- ഹാരിസ് മിഹിരാജ്, പ്രത്യേക നന്ദി- സഞ്ജയ്, രജനീഷ്, ജോണ്സണ് മാത്യു.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…