2013 മുതൽ സൗത്ത് ഇന്ത്യൻ സിനിമയുടെ ഭാഗമാണ് നടൻ അശോക് സെൽവൻ. വിജയ് സേതുപതി സിനിമ സൂതും കാവിലൂടെയാണ് അശോക് സെൽവന്റെ തുടക്കം. അതേസമയം അശോക് സെൽവന്റെ ഇതുവരെ റിലീസായ സിനിമകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട സിനിമകളിൽ ഒന്നാണ് ഓ മൈ കടവുളേ. തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമയുടെ പ്രമേയം. പ്രണയത്തിനൊപ്പം ഒരൽപ്പം ഫാന്റസി എലമെന്റ്സ് ഒക്കെ കൂട്ടിച്ചേർത്ത് മികച്ച ഗാനങ്ങളും മികച്ച സിനിമാറ്റൊഗ്രാഫിയും അതിനൊപ്പം അശോക് സെൽവൻ, റിതിക സിങ് എന്നിവരുടെ അഭിനയവും എല്ലാംകൊണ്ടും മികച്ച രീതിയിൽ കോർത്തിണക്കിയ മികച്ചൊരു റൊമാന്റിക് ഫീൽ ഗുഡ് സിനിമയായിരുന്നു ഓ മൈ കടവുളേ. അർജുനായാണ് ചിത്രത്തിൽ അശോക് സെൽവൻ അഭിനയിച്ചത്. അനുവായി റിതിക സിങാണ് വേഷമിട്ടത്. സുഹൃത്തുക്കളായിരുന്ന അനുവും അർജുനും വിവാഹിതരാകുന്നു. തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമയുടെ പ്രമേയം. പ്രണയത്തിനൊപ്പം ഒരൽപ്പം ഫാന്റസി എലമെന്റ്സ് ഒക്കെ കൂട്ടിച്ചേർത്ത് മികച്ച ഗാനങ്ങളും മികച്ച സിനിമാറ്റൊഗ്രാഫിയും അതിനൊപ്പം അശോക് സെൽവൻ, റിതിക സിങ് എന്നിവരുടെ അഭിനയവും എല്ലാംകൊണ്ടും മികച്ച രീതിയിൽ കോർത്തിണക്കിയ മികച്ചൊരു റൊമാന്റിക് ഫീൽ ഗുഡ് സിനിമയായിരുന്നു ഓ മൈ കടവുളേ.
അതിനിടെ ഓ മൈ കടവുളേ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ ഒരു സംഭവത്തെക്കുറിച്ച് തമിഴിലെ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ അശ്വന്ത് മാരിമുത്തു പങ്കുവെച്ച ഭാഗം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലാവുകയാണ്. ചുംബിക്കേണ്ട സീനിൽ അതിന് പകരം അശോക് സെൽവൻ കൂർക്കം വലിച്ച് ഉറങ്ങിയെന്നാണ് അശ്വന്ത് മാരിമുത്തു പറയുന്നത്. മീരയുടെ പിറന്നാൾ ദിനത്തിൽ അർജുൻ അനുവിനോടൊപ്പം മീരയുടെ ഗ്രാമത്തിലേക്ക് പോകും. അവൾക്ക് ഒരു സർപ്രൈസ് നൽകണം ആ സീനുകളോട് അടുപ്പിച്ച് മീരയുടെ ഗ്രാമത്തിലേക്കുള്ള യാത്രയിൽ ഒരു രാത്രി അർജുനും അനുവും ഒരുമിച്ച് ഒരു ഹോട്ടലിൽ തങ്ങുന്നുണ്ട്. അപ്പോഴാണ് അർജുൻ അനുവിനെ പ്രണയിച്ച് തുടങ്ങുന്നത്. അതിനാൽ അർജുൻ അനു ഉറങ്ങുന്നത് നോക്കി കിടക്കും. അനു എഴുന്നേറ്റ് അർജുനോട് ഉറങ്ങാൻ ആവശ്യപ്പെടും. അവിടെ വെച്ച് അനുവിനെ അർജുൻ ചുംബിക്കണം. ക്യാമറാമാൻ ഉറങ്ങുകയാണ്. ഞാൻ മാത്രമാണ് ഉണർന്നിരിക്കുന്നത്. ക്യാമറ റോളിങ് ആയപ്പോൾ ആരോ കൂർക്കം വലിക്കുന്ന ശബ്ദം. നോക്കിയപ്പോഴാണ് മനസിലായത് ചുംബിക്കേണ്ട സമയത്ത് അശോക് സെൽവൻ ഉറങ്ങുകയാണെന്ന്. വിളിച്ച് എഴുന്നേൽപ്പിച്ചപ്പോൾ പെർഫോം നന്നായോ എന്നാണ് അശോക് സെൽവൻ ചോദിച്ചത്.