ആ സീനിൽ ‘ചുംബിക്കേണ്ട സമയത്ത് അശോക് കൂർക്കം വലിച്ചു കിടന്നുറങ്ങി’ ; വെളിപ്പെടുത്തി സംവിധായകൻ അശ്വന്ത് മാരിമുത്തു

2013 മുതൽ സൗത്ത് ഇന്ത്യൻ സിനിമയുടെ ഭാ​ഗമാണ് നടൻ  അശോക് സെൽവൻ. വിജയ് സേതുപതി സിനിമ സൂതും കാവിലൂടെയാണ് അശോക് സെൽവന്റെ തുടക്കം. അതേസമയം അശോക് സെൽവന്റെ ഇതുവരെ റിലീസായ സിനിമകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട സിനിമകളിൽ ഒന്നാണ് ഓ മൈ കടവുളേ. തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമയുടെ പ്രമേയം. പ്രണയത്തിനൊപ്പം ഒരൽപ്പം ഫാന്റസി എലമെന്റ്സ് ഒക്കെ കൂട്ടിച്ചേർത്ത് മികച്ച ഗാനങ്ങളും മികച്ച സിനിമാറ്റൊഗ്രാഫിയും അതിനൊപ്പം അശോക് സെൽവൻ, റിതിക സിങ് എന്നിവരുടെ അഭിനയവും എല്ലാംകൊണ്ടും മികച്ച രീതിയിൽ കോർത്തിണക്കിയ മികച്ചൊരു റൊമാന്റിക് ഫീൽ ഗുഡ് സിനിമയായിരുന്നു ഓ മൈ കടവുളേ. അർജുനായാണ് ചിത്രത്തിൽ അശോക് സെൽവൻ അഭിനയിച്ചത്. അനുവായി റിതിക സിങാണ് വേഷമിട്ടത്. സുഹൃത്തുക്കളായിരുന്ന അനുവും അർജുനും വിവാ​ഹിതരാകുന്നു. തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമയുടെ പ്രമേയം. പ്രണയത്തിനൊപ്പം ഒരൽപ്പം ഫാന്റസി എലമെന്റ്സ് ഒക്കെ കൂട്ടിച്ചേർത്ത് മികച്ച ഗാനങ്ങളും മികച്ച സിനിമാറ്റൊഗ്രാഫിയും അതിനൊപ്പം അശോക് സെൽവൻ, റിതിക സിങ് എന്നിവരുടെ അഭിനയവും എല്ലാംകൊണ്ടും മികച്ച രീതിയിൽ കോർത്തിണക്കിയ മികച്ചൊരു റൊമാന്റിക് ഫീൽ ഗുഡ് സിനിമയായിരുന്നു ഓ മൈ കടവുളേ.

അതിനിടെ ഓ മൈ കടവുളേ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ ഒരു സംഭവത്തെക്കുറിച്ച് ​തമിഴിലെ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ അശ്വന്ത് മാരിമുത്തു പങ്കുവെച്ച ഭാഗം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലാവുകയാണ്. ചുംബിക്കേണ്ട സീനിൽ അതിന് പകരം അശോക് സെൽവൻ കൂർക്കം വലിച്ച് ഉറങ്ങിയെന്നാണ് അശ്വന്ത് മാരിമുത്തു പറയുന്നത്. മീരയുടെ പിറന്നാൾ ദിനത്തിൽ അർജുൻ അനുവിനോടൊപ്പം മീരയുടെ ഗ്രാമത്തിലേക്ക് പോകും. അവൾക്ക് ഒരു സർപ്രൈസ് നൽകണം ആ സീനുകളോട് അടുപ്പിച്ച് മീരയുടെ ​ഗ്രാമത്തിലേക്കുള്ള യാത്രയിൽ ഒരു രാത്രി അർജുനും അനുവും ഒരുമിച്ച് ഒരു ഹോട്ടലിൽ തങ്ങുന്നുണ്ട്. അപ്പോഴാണ് അർജുൻ അനുവിനെ പ്രണയിച്ച് തുടങ്ങുന്നത്. അതിനാൽ അർജുൻ അനു ഉറങ്ങുന്നത് നോക്കി കിടക്കും. അനു എഴുന്നേറ്റ് അർ‌ജുനോട് ഉറങ്ങാൻ ആവശ്യപ്പെടും. അവിടെ വെച്ച് അനുവിനെ അർജുൻ ചുംബിക്കണം. ക്യാമറാമാൻ ഉറങ്ങുകയാണ്. ഞാൻ മാത്രമാണ് ഉണർന്നിരിക്കുന്നത്. ക്യാമറ റോളിങ് ആയപ്പോൾ ആരോ കൂർക്കം വലിക്കുന്ന ശബ്ദം. നോക്കിയപ്പോഴാണ് മനസിലായത് ചുംബിക്കേണ്ട സമയത്ത് അശോക് സെൽവൻ ഉറങ്ങുകയാണെന്ന്. വിളിച്ച് എഴുന്നേൽപ്പിച്ചപ്പോൾ‌ പെർഫോം നന്നായോ എന്നാണ് അശോക് സെൽവൻ ചോദിച്ചത്.

സിനിമയുടെ നിർമാതാവ് കൂടിയാണ് അശോക് എന്നതുകൊണ്ട് കൂടുതലൊന്നും എനിക്ക് പറയാനും പറ്റാത്ത അവസ്ഥയായിരുന്നുവെന്നാണ്’, ഷൂട്ടിങ് സമയത്തെ രസകരമായ അനുഭവം പങ്കിട്ട് അശ്വന്ത് മാരിമുത്തു പറഞ്ഞത്. അതേസമയം തന്നെ കഥകൾക്ക് പ്രാധാന്യം നൽകുന്ന തമിഴ് നടന്മാരിൽ ചുരുക്കം ചില നടന്മാരിൽ  ഒരാൾ കൂടിയാണ് അശോക് സെൽവൻ. ആദ്യ ചിത്രമായ സൂതും കാവിനു ശേഷം  പിന്നീട് അങ്ങോട്ട് അശോക് സെൽവന് കൈ നിറയെ സിനിമകളായിരുന്നു.  മുപ്പത്തിനാലുകാരനായ അശോക് സെൽവൻ 2023 വരെയുള്ള സിനിമാ ജീവിതത്തിനിടയിൽ മരക്കാർ അറബിക്കടലിന്റെ സിംഹ​മെന്ന മലയാള സിനിമയിലും അഭിനയിച്ചിരുന്നു. ചിത്രത്തിൽ നെ​ഗറ്റീവ് റോളിലെത്തി മികച്ച പ്രകടനമാണ് അശോക് സെൽവൻ കാഴ്ചവെച്ചത്. സിനിമാ പാരമ്പര്യമില്ലാതെ വന്നാണ് അശോക് തമിഴിലെ യുവതാരങ്ങളുടെ ലിസ്റ്റിൽ ഇടം പിടിച്ചത്. കോളേജിൽ പഠിക്കുന്ന സമയത്ത് തന്നെ അശോക് സെൽവൻ നിരവധി ഷോർട്ട് ഫിലിമുകളിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോൾ തമിഴിൽ കൈ നിറയെ സിനിമകളുമായി ​തിരക്കിലാണ് താരം. അടുത്തിടെയായിരുന്നു അശോക് സെൽവന്റെ വിവാഹം. നടി കീർത്തി പാണ്ഡ്യനെയാണ് താരം വിവാഹം ചെയ്തത്.

Sreekumar

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

2 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

7 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

8 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

8 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

8 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago