ഷാഹിദ് കപൂർ ചിത്രം ‘അശ്വത്ഥാമ ദി സാഗാ കണ്ടിന്യൂസ്’ ! നിർമ്മാണം പൂജാ എൻ്റർടെയ്ൻമെൻ്റ്…

പുരാതന ഇതിഹാസം ആധുനിക അത്ഭുതങ്ങളെ കണ്ടുമുട്ടുന്ന ആവേശകരമായ ഒരു യാത്രയിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോവാൻ തയ്യാറെടുക്കുകയാണ് പൂജാ എൻ്റർടൈൻമെൻ്റ്. മിഥ്യയും യാഥാർത്ഥ്യവും തമ്മിലുള്ള അതിർവരമ്പുകളെ മങ്ങിക്കുന്ന ‘അശ്വത്ഥാമ ദി സാഗ കണ്ടിന്യൂസ്’ എന്ന ചിത്രത്തിൽ യോദ്ധാവായ ‘അശ്വത്ഥാമ’യായ് ഷാഹിദ് കപൂറാണ് വേഷമിടുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ 5 ഭാഷകളിലായ് ഒരുങ്ങുന്ന ഈ പാൻ ഇന്ത്യൻ ചിത്രം സച്ചിൻ രവി സംവിധാനം ചെയ്യുന്നു. പൂജാ എൻ്റർടൈൻമെൻ്റ്ന്റെ ബാനറിൽ വാഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ദീപ്ഷിക ദേശ്മുഖ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

മഹാഭാരതത്തിലെ അനശ്വര യോദ്ധാവായ അശ്വത്ഥാമാവിൻ്റെ ഇതിഹാസത്തിലൂടെ കടന്നുപോകുന്ന ഈ ചിത്രം ദ്രുതഗതിയിലുള്ള സാങ്കേതിക മുന്നേറ്റങ്ങളും മാനവികതയുടെ കഴിവുകളും അടയാളപ്പെടുത്തുന്ന വർത്തമാന കാലഘട്ടത്തിൽ ആധുനികതയുടെ വെല്ലുവിളികളെയും ശക്തരായ എതിരാളികളെയും അഭിമുഖീകരിക്കുന്ന അശ്വത്ഥാമാവിനെയാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

“ഞങ്ങൾ ഏറ്റെടുക്കുന്ന ഓരോ പ്രോജക്റ്റും വിനോദം മാത്രമല്ല, പ്രേക്ഷകരിൽ ആഴത്തിൽ പതിക്കുന്ന ഒരു അനുഭവം സൃഷ്ടിക്കുന്നതാണ്. അവരുടെ ഹൃദയത്തിലും മനസ്സിലും ശാശ്വതമായ സ്വാധീനം ചെലുത്തുന്നു. ‘ബഡേ മിയാൻ ചോട്ടെ മിയാൻ’ന് ശേഷം ഒരു അപ്രതീക്ഷിത സിനിമ ചെയ്യാൻ ഞാൻ ആഗ്രഹിച്ചു. അപ്പോഴാണ് ഇത് ഞങ്ങളുടെ വഴി വന്നത്. നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു കഥയുടെ ആധുനിക കാലത്തെ കറക്കമാണിത്. ഇതിഹാസത്തിൻ്റെ വ്യാഖ്യാനം നേടിയെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.” നിർമ്മാതാവ് ജാക്കി ഭഗ്‌നാനി പറഞ്ഞു.

“അനശ്വരത എന്നത് എനിക്ക് ഒരുപാട് വികാരങ്ങളും നാടകീയമായ രംഗങ്ങളും ഉണർത്തുന്ന കൗതുകകരമായ സങ്കൽപ്പമാണ്. മഹാഭാരതത്തിലെ അശ്വത്ഥാമാവിൻ്റെ കഥയാണ് ഇന്നും ജീവിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്ന അമർത്യജീവിയാണ്. അവൻ്റെ ആഖ്യാനത്തിലൂടെ ഈ കഥക്ക് ജീവൻ നൽകുകയും, അവനെ ഇന്നത്തെ ടൈംലൈനിൽ സ്ഥാപിക്കുകയും, ഒരു അനശ്വര ജീവിയുടെ സങ്കീർണ്ണമായ മാനസികാവസ്ഥയിലൂടെ സഞ്ചരിക്കുപ്പിക്കുകയും, ആയിരക്കണക്കിന് വർഷങ്ങളായ് താൻ കണ്ട ഒരു ലോകത്തെ അവൻ എങ്ങനെ കാണുന്നു എന്ന് അന്വേഷിക്കുകയും ചെയ്യുക എന്നതായിരുന്നു എൻ്റെ ലക്ഷ്യം. ഒരു ഇതിഹാസ-സ്കെയിൽ ആക്ഷൻ സിനിമയുടെ മഹത്വത്തിനുള്ളിൽ ഞാൻ അവൻ്റെ കഥ അവതരിപ്പിക്കാൻ ശ്രമിച്ചു.”സംവിധായകൻ സച്ചിൻ രവി പറഞ്ഞു.

പിആർഒ: ശബരി.

Anu

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

44 mins ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

5 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

6 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

6 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

6 hours ago