എന്റെ കൂടെ നിന്ന് അദ്ദേഹം അഭിനയിക്കുവാണെന്ന് എനിക്ക് മനസിലായില്ല! ഒരടി അദ്ദേഹം തന്നില്ലന്നേയുള്ളു, സിദ്ധിഖിനെ കുറിച്ച് ആസിഫ് അലി 

Follow Us :

മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, സൺ‌ഡേ ഹോളിഡേ  എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഉണ്ടായ സംഭവത്തെ കുറിച്ചാണ് ആസിഫ് പറയുന്നത്. സൺഡെ ഹോളിഡെ ഷൂട്ട് ചെയ്യുമ്പോൾ സിദ്ദിഖിന്റെ ക്യാരക്ടർ അതിന്റെ പാസ്റ്റ് പറയുന്നത് തങ്ങൾ കേട്ടു കൊണ്ടിരിക്കുന്ന ഒരു സീനുണ്ട്.

വലിയ ഡയലോ​ഗാണ് അദ്ദേഹത്തിന് ആ സീനിൽ ഉള്ളത്.  അങ്ങനെ ആ ഡയലോ​ഗ് പറയുന്നതിനിടയിൽ സിദ്ദിഖ് ഇക്ക ചുമക്കാൻ തുടങ്ങി,അപ്പോൾ താൻ കട്ട് കട്ട് എന്ന് പറഞ്ഞിട്ട് വെള്ളം എടുത്ത് സിദ്ദിഖ് ഇക്കയ്ക്ക് കൊടുത്തു. അപ്പോൾ സിദ്ദിഖ് ഇക്ക ത്ന്റെ മുഖത്തേക്ക് നോക്കി നീ എന്തിനാണ് ഇപ്പോൾ വെള്ളം തന്നതെന്ന് ചോദിച്ചു. ഇക്ക ചുമച്ചതു കൊണ്ടാണെന്ന് താൻ മറുപടി നൽകി ആസിഫ് പറയുന്നു.

കൂടെ നിന്ന് അഭിനയിച്ചിട്ടും അദ്ദേഹം അഭിനയിക്കുകയാണെന്ന് തനിക്ക് മനസിലായില്ല. താൻ ഓർത്തത് സിദ്ദിഖ് ഇക്കയ്ക്ക് ചുമച്ചിട്ട് ഡയലോ​ഗ് പറയാൻ പറ്റാത്തതാണെന്നാണ്. അന്ന് സിദ്ദിഖ് ഇക്ക എന്നെ അടിച്ചില്ലെന്നേയുള്ളുവെന്ന്, എന്നിട്ട് പറഞ്ഞു നീ എന്തിനാണ് ഇപ്പോൾ വെള്ളം തന്നത് ,ഇത് അഭിനയമല്ലേ  എന്ന് അത് മനസിലാക്കേണ്ടേ എന്ന് അതാണ് അദ്ദേഹത്തിന്റെ അഭിനയം ആസിഫ് പറയുന്നു, അതുപോലെ ഒരു ടേക്ക് കഴിഞ്ഞ് പുള്ളിയുടേത് അല്ലാത്ത കാരണത്താൽ റീ ടേക്ക് പോയാൽ സിദ്ദിഖ് ഇക്ക മറ്റൊരു വീരപ്പനായിട്ട് മാറുമെന്ന് സംവിധായകൻ ജിസ് ജോയ് യും പറയുന്നു