മലയാളത്തിലെ ശ്രദ്ധേയനായ യുവതാരമാണ് ആസിഫ് അലി. വ്യത്യസ്തമായ വേഷങ്ങളിലൂടെ ആസിഫ് സിനിമാലോകത്ത് സജീവമാണ്. സിബി മലയിലിന്റെ കൊത്ത് ആണ് ആസിഫിന്റെ ഒടുവിലിറങ്ങിയ ചിത്രം. കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.
സിനിമയ്ക്ക് അപ്പുറത്തേക്ക് യുവതാരങ്ങളുടെ ക്രേസ് വാഹനങ്ങളോടാണ്. ഇഷ്ട വാഹനത്തിന്റെ പുതിയ എഡിഷനായി കാത്തിരിക്കുകയാവും യുവതാരങ്ങള്‍. അതേസമയം, ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ആസിഫ് അലി. പുതിയ വാഹനം സ്വന്തമാക്കിയതാണ് താരത്തിന്റെ പുതിയ വിശേഷം.
അള്‍ട്ടിമേറ്റ് എസ്യുവി ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറാണ് ആസിഫ് അലി സ്വന്തമാക്കിയിരിക്കുന്നത്. ലാന്‍ഡ് റോവറിന്റെ ഐതിഹാസിക മോഡല്‍ ഡിഫന്‍ഡറിന്റെ ഉയര്‍ന്ന വകഭേദമാണ് താരം വാങ്ങിയിരിക്കുന്നത്.
കൊച്ചിയിലെ ജഗ്വാര്‍ ലാന്‍ഡ് റോവര്‍ വിതരണക്കാരായ മുത്തൂറ്റ് ജെഎല്‍ആറില്‍ നിന്നാണ് ആസിഫ് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാങ്ങിയത്. ഡിഫന്‍ഡര്‍ എച്ച്എസ്ഇ മോഡലാണ് വാഹനം. വാഹനത്തിന് കരുത്ത് പകരുന്നത് മൂന്നു ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ്.
221 കിലോവാട്ട് കരുത്തുള്ള എസ്യുവി പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം 7 സെക്കന്‍ഡ് കൊണ്ടെത്തും. 191 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത. 1.35 കോടി രൂപയാണ് താരം സ്വന്തമാക്കിയ വാഹനത്തിന്റെ എക്സ്ഷോറൂം വില.
സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…
മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ഇപ്പോൾ സൂപ്പര്‍താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…