മലയാള സിനിമയുടെ മുന്‍നിര നായകന്മാരില് നിരവധിപ്പേര്‍ ആരാധകരായുള്ള നടനാണ് ആസിഫ് അലി. നായക വേഷത്തില്‍ ഓരോ സിനിമയിലും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്ന അദ്ദേഹത്തിന്റെ അടുത്ത സിനിമയുടെ പുതിയ വിശേഷങ്ങളാണ് പുറത്ത് വരുന്നത്. ‘കാസര്‍ഗോള്‍ഡ്’ എന്നാണ് ആസിഫ് അലിയുടെ ഏറ്റവും പുതിയ സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിച്ചിരിക്കുകയാണ്. ‘ബിടെക്’ എന്ന ചിത്രത്തിനു ശേഷം മൃദുല്‍ നായരും ആസിഫ് അലിയും ഒന്നിക്കുന്ന സിനിമയാണ് കാസര്‍ഗോള്‍ഡ്.
സിനിമയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നതും മൃദുല്‍ നായരാണ്. പയ്യന്നൂരിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. സിനിമ ഷൂട്ടിംഗ് ആരംഭിച്ച വിശേഷങ്ങളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ആസിഫ് അലി ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുമ്പോള്‍ സണ്ണി വെയ്ന്‍,ഷൈന്‍ ടോം ചാക്കോ, ദീപക് പറമ്പോള്‍, മാളവിക, ശ്രീനാഥ്, ശ്രീരഞ്ജിനി നായര്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
സൂരജ് കുമാര്‍, റിന്നി ദിവാകര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ, മുഖരി എന്റര്‍ടൈയ്മെന്റിന്റെ ബാനറില്‍ സരിഗമയാണ് അവതരിപ്പിക്കുന്നത്. മധുസൂദനന് എം എല്‍ എ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ച സിനിമയുടെ ആരംഭ ചടങ്ങുകളില്‍ സംവിധായകന് രതീഷ് ബാലകൃഷ്ണ പൊതുവാള് ക്ലാപ്പടിച്ചു.
കൊത്ത് എന്ന സിനിമയാണ് ആസിഫ് അലിയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സിബി മലയില്‍ സംവിധാനം ചെയ്ത ഈ ആസിഫ് അലി ചിത്രം ഏറെ പ്രശംസ നേടിയിരുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…