മമ്മൂട്ടിയെ കുറിച്ച് പറഞ്ഞു ഫലിപ്പിക്കാൻ വളരെ ബുദ്ധിമുട്ടാണെന്ന് ആസിഫ് അലി

മലയാളത്തിന്റെ മെഗാസ്റ്റാർ ആണ് മമ്മൂട്ടി, നിരവതി കഥാപാത്രങ്ങളെയാണ് ഇത്രയും വർഷം കൊണ്ട് മമ്മൂട്ടി മലയാളികൾക്ക് സമ്മാനിച്ചത്,ചെയ്ത വേഷങ്ങൾ എല്ലാം ഒന്നിനൊന്ന് മികച്ചതാക്കാൻ താരത്തിന് സാധിച്ചു, മലയാളത്തിൽ മാത്രമല്ല അന്യ ഭാഷയിലും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്.അതെ പോലെ തന്നെ മറ്റൊരു പ്രത്യേകത എന്തെന്നാൽ സിനിമാ ലോകത്തിലെ സഹപ്രവര്‍ത്തകരുടെ ഇടയില്‍ പോലും മമ്മൂട്ടിക്ക് ആരാധകരുണ്ട്.വളരെ പ്രധാനമായും ലഭിക്കുന്ന അവസരങ്ങളിൽ എല്ലാം തന്നെ അത് അവർ പറയാറുമുണ്ട്.ഇപ്പോളിതാ മമ്മൂട്ടിയെ കുറിച്ച് യുവ നടൻ ആസിഫ് അലി പറഞ്ഞ വാക്കുകളാണ് ഏറ്റവും കൂടുതൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആസിഫ് അലി താരത്തിനെ കുറിച്ച് തുറന്ന് പറഞ്ഞത്.

Mammootty1

മമ്മൂട്ടിയെ കുറിച്ച് ഒറ്റ വാക്കിൽ പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയാത്ത ഒരു വ്യക്തിയാണ്.ഏതൊക്കെ സംസാരിച്ചാലും ശരി മമ്മൂക്കയെ കാണുമ്പോൾ മനസ്സിൽ ഒരു വലിയ ഭയം തോന്നും അത് എന്താണ് അങ്ങനെയെന്ന് പല പ്രാവിശ്യം ചിന്തിച്ചിട്ടുണ്ട്.അതെ പോലെ തന്നെ വളരെ പ്രധാനമായും  ജീവിതത്തില്‍ എന്നെപ്പറ്റി മികച്ച കാര്യങ്ങൾ മാത്രം പറയണമെന്ന് ഞാന്‍ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒരു വ്യക്തികളിൽ ഒരാൾ കൂടിയാണ് മമ്മൂക്ക.ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന ഒരു വ്യക്തി കൂടിയാണ് മമ്മൂക്ക.മനസ്സിന് ഉള്ളിലെ ഈ ഭയം അദ്ദേഹത്തിന് നൽകുന്ന ഏറ്റവും വലിയ ബഹുമാനത്തിന്റെ അടയാളമാണ്.അതെ പോലെ അദ്ദേഹം സിനിമയുടെ ചിത്രീകരണത്തിനിടയിൽ ഒഴിവ് സമയമങ്ങൾ ഏറ്റവും കൂടുതൽ ചിലവഴിച്ചത് കാരവാനിലാണ്.അവിടെ എത്തുവാൻ സ്വാതന്ത്ര്യം ഉണ്ടായിരുന്നുവെങ്കിലും തലേ ദിവസം കാരവാനില്‍ എത്തുവാൻ ഭയം തോന്നിയിരുന്നുവെന്ന് താരം വ്യക്തമാക്കി.

Mammootty2

യുവ പ്രേക്ഷകർ ഒരേ പോലെ ഏറ്റെടുത്ത ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തി തന്റേതായ സ്ഥാനം കണ്ടെത്തിയ അഭിനേതാവാണ് ആസിഫ് അലി. സിനിമാ പാരമ്പര്യമൊന്നുമില്ലാതിരുന്നിട്ടും മികച്ച പ്രകടനം തന്നെയായിരുന്നു ആസിഫിനെ യുവതാരങ്ങളില്‍ ശ്രദ്ധേയനാക്കിയത്. സമീപ കാലത്തായി പുറത്തിറങ്ങിയ സിനിമകളിലെയെല്ലാം ആസിഫിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ട്രാഫിക് മുതല്‍ മലയാള സിനിമയിലെ നിര്‍ണായകമായി മാറിയ പല സിനിമകളിലും ആസിഫ് അലിയുടെ സാന്നിധ്യമുണ്ട്. പ്രേമം എന്ന സിനിമ തനിക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ടെന്നും ആസിഫ് തുറന്ന് പറഞ്ഞു

Vishnu