ഇനി അത്തരം സീനുകള്‍ ചെയ്യില്ല ; തീരുമാനമെടുത്തത് ആസിഫ് അലി

സിനിമ എന്നൊരു മാധ്യമം ആളുകളിൽ വളരെ വലിയ രീതിയിൽ തന്നെ സ്വാധീനം ചെലുത്താറുണ്ട്. പ്രേത്യേകിച്ച് കുട്ടികളിൽ. ഇത്തരത്തിൽ കുട്ടികളെ സ്വാധീനിക്കുന്ന ഘടകങ്ങൾ പലപ്പോഴും പല വിധത്തിലുള്ള ആപത്തുകളും ആഘാതങ്ങളും ആണ് കുട്ടികൾക്ക് നൽകുന്നത്. ഈയടുത്ത നാളുകളിലായി ഇറങ്ങുന്ന സിനിമകളില്‍ പ്രാധാന്യമുള്ള വേഷങ്ങളില്‍‌ അഭിനയിക്കുന്നവരുടെ ലഹരി ഉപയോഗം കുട്ടികളില്‍ തീര്‍ക്കുന്ന അനുകരണ ശീലത്തെപ്പറ്റി പലരും കുറിപ്പുകള്‍ എഴുതുകയും വിഷയം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യുകയും ചെയ്യാറുണ്ട്. സീനുകളില്‍ കാണിക്കുന്ന വിദ്യാര്‍ഥികളും യുവാക്കളുമുള്‍പ്പെടുന്നവരുടെയും ഉദ്യോഗസ്ഥരുടെയും പുകവലിയും മദ്യപാനവും ഒരു പരിധി വരെ, അവയുടെ ഉപയോഗത്തെ മഹത്വവല്‍ക്കരിക്കുകയും ജനകീയവല്‍ക്കരിക്കുകയും ചെയ്യുന്നുണ്ടെന്നാണ് ഒരു വിഭാഗം ആളുകള്‍ അഭിപ്രായപ്പെടാറുള്ളത്. കഥാപാത്രങ്ങളുടെ ലഹരിയുപയോഗ രംഗങ്ങളും കഥാപാത്രം ആവശ്യപ്പെടുന്ന രംഗമെന്ന പേരില്‍ ഉള്‍പ്പെടുത്തുന്നത് സിനിമയില്‍ പതിവായിരിക്കുന്നുവെന്ന് കാണിച്ച്‌ പലരും കോടതിയെ സമീപിക്കുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. അടുത്തിടെ ലഹരി ഉപയോഗത്തെ മഹത്വവല്‍ക്കരിച്ചുവെന്ന് ആരോപിച്ച്‌ വിവരാവകാശ പ്രവര്‍ത്തകനായ സെല്‍വം നടൻ വിജയ്ക്കെതിരെ പരാതി നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. താരത്തിന്റെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമയായ ലിയോയിലെ ഗാനത്തില്‍ ലഹരി ഉപയോഗം പ്രചരിപ്പിച്ചെന്നാരോപിച്ച്‌ അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് തമിഴ്‌നാട്ടില്‍ സെല്‍വം എന്നയാള്‍ പരാതി നല്‍കിയത്. സിനിമകളിലെ സീനുകളും ഡയലോഗുകളും കുട്ടികളില്‍ വലിയ രീതിയില്‍ സ്വാധീനമുണ്ടാക്കുന്ന വിഷയം വലിയ രീതിയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നടൻ ആസിഫ് അലി മകൻ ആഡത്തെ കുറിച്ച്‌ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മലയാളത്തിലെ ഒരു സ്വകാര്യ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താൻ അഭിനയിച്ച ബിടെക്കിലെ സ്മോക്കിങ് സീൻ മകൻ അനുകരിച്ച‌തിനെ കുറിച്ച്‌ ആസിഫ് അലി വെളിപ്പെടുത്തിയത്.

ബിടെക് സിനിമ റിലീസായി വലിയ സക്സസാവുകയും അതിലെ സോങും സീനും എല്ലാം യുട്യൂബിലും മറ്റും നിരന്തരമായി വരികയും ചെയ്യുന്നൊരു സമയത്ത് ഞാൻ വീട്ടിലേക്ക് ചെന്നു. ഞാൻ അവിടെ എത്തിയപ്പോള്‍ എന്റെ മോൻ ആദു ഒരു ഡെനിം ജാക്കറ്റുമിട്ട് സണ്‍ഗ്ലാസും വെച്ച്‌ ഒരു സ്ട്രോ കട്ട് ചെയ്ത് എടുത്ത് സിഗരറ്റ് വലിക്കുന്നതായി അനുകരിക്കുകയാണ്. മോനെ അങ്ങനെ കണ്ടതും ഒരു മിനിറ്റ് ഞാൻ സ്റ്റെക്കായി. കാരണം ഞാൻ എന്റെ മോനെ ഇൻഫ്ലൂവൻസ് ചെയ്തു. സിഗരറ്റ് വലിക്കാനായി ഞാൻ അവനെ പ്രേരിപ്പിച്ചുവെന്നാണ് എനിക്ക് ആദ്യം തോന്നിയത്. അതോടെ ഞാൻ സിനിമയില്‍ ഇനി അത്തരം സീനുകള്‍ ചെയ്യില്ലെന്ന് തീരുമാനിക്കാമെന്ന് ഉറപ്പിച്ചു. ഇനി ഞാൻ പറയുന്നതിലെ പൊളിറ്റിക്കല്‍ കറക്‌ട്നെസ്സോ ഞാൻ പറയുന്നത് കൃത്യമാണോ എന്നും എനിക്ക് അറിയില്ല. ഈ ലോകത്തുള്ള എല്ലാ മനുഷ്യരും ഓരോ ഇന്റിവിജ്വല്‍സാണ്. അവര്‍ക്കെല്ലാം ഓരോ സ്വഭാവമായിരിക്കും. അതുകൊണ്ട് തന്നെ നമ്മള്‍ ഒരു ക്യാരക്ടര്‍ ചെയ്യുമ്ബോള്‍ ആ ക്യാരക്ടറിന്റെ ഐഡന്റിറ്റി പല രീതിയിലുള്ളതായിരിക്കും. അതുകൊണ്ട് തന്നെ ഒരു കഥാപാത്രം ചെയ്യുമ്പോള്‍ ഉദാഹരണത്തിന് ഗോവിന്ദ് എന്ന കഥപാത്രം ചെയ്യുമ്പോള്‍ ആസിഡ് ഒഴിക്കില്ലെന്ന് എനിക്ക് പറയാൻ പറ്റില്ല. അതുകൊണ്ട് തന്നെ കള്ളനായി അഭിനയിക്കുമ്പോള്‍ കള്ളനായിരിക്കണം അല്ലാതെ മര്യാദക്കാരനായ കള്ളനാകാൻ പറ്റില്ല.സിനിമയെ സിനിമയായി കാണുക. സിനിമയിലെ സിറ്റുവേഷൻ ഡിമാന്റ് ചെയ്യുന്നത് അഭിനയിക്കുന്നതില്‍ തെറ്റില്ലെന്നാണ് എന്റെ വിശ്വാസം’, എന്നാണ് ആസിഫ് അലി പറയുന്നത്. കാസര്‍ഗോള്‍ഡാണ് ആസിഫ് അലിയുടെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ. മുഖരി എന്റര്‍ടൈന്മെന്റ്സും യൂഡ്ലി ഫിലിംസുമായി സഹകരിച്ച്‌ സരിഗമ നിര്‍മിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ആസിഫ് അലിക്ക് പുറമെ സണ്ണി വെയ്ൻ, വിനായകൻ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. മൃദുല്‍ നായര്‍ കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് കാസര്‍ഗോള്‍ഡ്.

Sreekumar

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

2 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

3 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

5 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

8 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

12 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

13 hours ago