‘മോനും അമ്മയും കൂടെ എന്നെ ചീത്ത വിളിച്ച് വീഡിയോ ചെയ്‌തു’ ; പ്രതികരിച്ച് അസ്ല മാര്‍ലി

സോഷ്യല്‍ മീഡിയ ഉപയോക്താക്കൾക്ക് സുപരിചിതയാണ്  അസ്ല മാര്‍ലി എന്ന ഹില. കഴിഞ്ഞ ദിവസം തന്റെ ആരോഗ്യ പ്രശ്‌നത്തെക്കുറിച്ച് അസ്ല പങ്കുവച്ച ഒരു വീഡിയോ വൈറലായി മാറിയരുന്നു. ലണ്ടനില്‍ ഭര്‍ത്താവിനൊപ്പം കഴിയുകയായിരുന്ന ഹില അസുഖത്തെ തുടര്‍ന്ന് നേരത്തെ നാട്ടിലേക്ക് മടങ്ങി വരികയായിരുന്നു. പിന്നാലെയാണ് താന്‍ വരാനുണ്ടായിരുന്ന കാരണം എന്താണെന്ന് വിശദമായി പറയുന്നത്. വീഡിയോയ്ക്ക് പിന്നാലെ താരത്തിന് പിന്തുണയുമായി ധാരാളം പേര്‍ മുന്നോട്ട് വരികയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ തന്നെ നിരന്തരം വിമര്‍ശിക്കുകയും കളിയാക്കുകയും ചെയ്യുന്നൊരു സ്ത്രീയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് അസ്ല മാര്‍ലി.

യൂട്യൂബ് വീഡിയോയിലൂടേയും ഇന്‍സ്റ്റഗ്രാമിലൂടേയുമെല്ലാം തന്നെ നിരന്തരമായി ആക്രമിക്കുന്ന സ്ത്രീയ്‌ക്കെതിരെയാണ് അസ്ല രംഗത്തെത്തിയിരിക്കുന്നത്. എല്ലാവരേയും പോലെ എനിക്ക് നല്ലത് മാത്രമല്ല മോശം വശങ്ങളുമുണ്ടാകും. ചിലരുടെ കഥയില്‍ ഞാനാകും വില്ലന്‍. പക്ഷെ എന്റെ യൂട്യൂബ് ചാനലിലൂടെ ഞാന്‍ ടോക്‌സിസിറ്റി പ്രചരിപ്പിക്കാറില്ല. എന്റെ എത്തിക്‌സ് ആണത്. സോഷ്യല്‍ മീഡിയയില്‍ വന്ന് മറ്റുള്ളവരെ കുറ്റം പറയാന്‍, അവര്‍ എത്ര മോശം ആളുകളാണെങ്കിലും ഞാന്‍ തയ്യാറാകില്ല. അവരെ ഞാന്‍ തള്ളിക്കളയാറാണ് പതിവ്. സോഷ്യല്‍ മീഡിയ കോടതിയോ ചെളി വാരി തേക്കാനുള്ള ഇടമോ അല്ല. അതിനാല്‍ പലതും കണ്ടില്ലെന്ന് നടിക്കാറാണ് പതിവെന്നാണ് അസ്ല പറയുന്നത്. പക്ഷെ ഒരാള്‍ നിരന്തരം നമ്മളെ ടോര്‍ച്ചര്‍ ചെയ്താല്‍ എന്താകും. ഒരു ആന്റിയുണ്ട്. എന്റെ അതേ പ്രായത്തിലുള്ള ഒരു മകനുണ്ട് അവര്‍ക്ക്. മോനും അമ്മയും കൂടെ എന്നെ ചീത്ത വിളിച്ച് വീഡിയോ ചെയ്തത് ഞാന്‍ കണ്ടിരുന്നു. ഒന്നും രണ്ടുമല്ല, എന്റെ കല്യാണം കഴിഞ്ഞ അന്ന് മുതല്‍ അസ്ല മാര്‍ലി, അസ്ല പുസ്ലി, അസ്ല കുസ്ലി എന്ന് പറഞ്ഞ് എഴെട്ട് വീഡിയോ ഇട്ടിട്ടുണ്ടെന്ന് അസ്ല പറയുന്നു. അതും മഹാ വൃത്തികേടാണ് പറയുന്നത്. ഒരു സ്ത്രീയ്ക്ക് എങ്ങനെ ഇങ്ങനെ പറയാന്‍ സാധിക്കുന്നുവെന്ന് അറിയില്ല. എന്നെ, എന്റെ വീട്ടുകാരെ വീട്ടുകാരേയും ഭര്‍ത്താവിനേയുമൊക്കെ പറയുന്നുണ്ട്. വായ തുറന്നാല്‍ ചീത്ത വിളിയാണ്. എന്നിട്ടും ഞാന്‍ പ്രതികരിച്ചിരുന്നില്ല. പക്ഷെ എന്റെ അസുഖത്തെ കളിയാക്കിയ വീഡിയോ കണ്ടപ്പോള്‍ എനിക്ക് ശരിക്കും കൊണ്ടുവെന്നും അസ്ല പറയുന്നു. പിന്നാലെ ആ വീഡിയോ അസ്ല കാണിക്കുകയും ചെയ്യുന്നുണ്ട്.

ഇവിടെ അവരാതിച്ച് നടന്നിട്ട് അവിടെ പോയി ഒരു മുറിയില്‍ ഇരിക്കുക സാധ്യമല്ല. എങ്ങനെയെങ്കിലും തുള്ളിക്കളിച്ച് അങ്ങ് വരണം. അതിന് കണ്ടെത്തിയ മാര്‍ഗ്ഗമാണ് അസുഖം. ഒരുത്തന്‍ ഇട്ടേച്ച് പോയി. രണ്ടാമത് ഒരുത്തനെ എടുത്ത് പൊക്കിപ്പിടിച്ച് നടക്കുന്നു. ഇതൊക്കെ കണ്ട് സഹിക്കാന്‍ നമ്മളും”. എന്നാണ് അസ്ലയെക്കുറിച്ച് അവര്‍ വീഡിയോയില്‍ പറയുന്നത്. വീഡിയോ ഇട്ടാല്‍ കമന്റ്‌സ് കളിയാക്കല്‍ ആയിരിക്കുമെന്ന് അറിയാമായിരുന്നു. സിനിമയിലൊക്കെ പൈല്‍സിനെക്കുറിച്ച് അങ്ങനെയാണ്. എന്നിട്ടും വീഡിയോ ഇട്ടത് ആളുകളിലേക്ക് എത്തിക്കാനാണെന്നാണ് അസ്ല പറയുന്നത്. നാണക്കേടും മടിയും മാറി ഡോക്ടറെ കാണാന്‍ വേണ്ടിയാണ് ഞാന്‍ ആ വീഡിയോ ഇട്ടത്. അവിടെ ഡോക്ടറെ കാണാന്‍ പറ്റാത്തതു കൊണ്ടാണ് ഞാന്‍ ഇവിടേക്ക് വന്നത്. ഒരു ലക്ഷത്തിന്റെ മുകളില്‍ ചെലവായിട്ടുണ്ട്. അവരാതിക്കാന്‍ വേണ്ടിയല്ല. അസുഖം ചികിത്സിച്ച് കഴിഞ്ഞാല്‍ ഓടി അംജുക്കയുടെ അടുത്തേക്ക് തന്നെ ഞാന്‍ പോകും. ഒരാളുടെയും അസുഖത്തെ കളിയാക്കരുത്. നാളെ എന്താണ് ഇയാള്‍ക്ക് ദൈവം എടുത്ത് വച്ചിരിക്കുന്നതെന്ന് അറിയില്ല. പൈല്‍സും മര്യാദയ്ക്ക് ചികിത്സിച്ചില്ലെങ്കില്‍ സര്‍ജറി വേണ്ടിവരുമെന്നും അസ്ല പറയുന്നു.

Sreekumar

Recent Posts

ഇത് സഹിക്കാവുന്നതിലും അപ്പുറം, റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുഞ്ഞിന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…

5 mins ago

സംഭവം തുടങ്ങീട്ടുണ്ടേ..! അവസരം വെറുതെ പാഴാക്കരുത്, വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്, ഓഫറുകൾ ഇങ്ങനെ

ഫ്‌ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്‌ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…

13 mins ago

ഇന്ത്യക്കാരുടെ ജീവൻ കവരുന്ന ഹൃദ്രോ​ഗം; ഉയർന്ന കൊറോണറി ആർട്ടറി ഡിസീസ് മരണനിരക്ക്, മുന്നറിയിപ്പ്

ഹൃദ്രോ​ഗം ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുകയാണെന്ന് മുന്നറിയിപ്പ്. ജീവിതശൈലിയിലെ മാറ്റങ്ങൾ, രക്താതിമർദ്ദം, പ്രമേഹം, പൊണ്ണത്തടി, പുകവലി തുടങ്ങിയ കാരണങ്ങൾ ഹൃദ്രോഗ…

29 mins ago

കോടതി ഹാളിൽ അലമാരയിലെ ഫയലുകൾക്കിടയിൽ വർണ്ണപ്പാമ്പ്; പറക്കും പാമ്പിനെ കണ്ടെത്തിയത് അഭിഭാഷകർ

തിരുവനന്തപുരം: നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി. അഭിഭാഷകരാണ് അലമാരയിൽ ഫയലുകൾക്കിടയിൽ പാമ്പിനെ കണ്ടെത്തിയത്. എംഎസിടി ജഡ്ജ്…

1 hour ago

അന്താരാഷ്ട്ര ചലച്ചിത്രവേദികളിലെ മികച്ച ചിത്രം; റോഷൻറേയും ദർശനയുടെ ‘പാരഡൈസ്’- ട്രെയ്ലർ

ദർശന രാജേന്ദ്രനും റോഷൻ മാത്യുവും പ്രധാന വേഷത്തിലെത്തുന്ന ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്തനാ​ഗെ സംവിധാനം ചെയ്യുന്ന പാരഡൈസ്ൻറെ ട്രെയ്‍ലർ പുറത്തെത്തി.…

1 hour ago

ചർമ്മ സംരക്ഷിക്കാൻ ഉപയോ​ഗിക്കാം റോസ് വാട്ടർ; എങ്ങനെ ഉപയോ​ഗിക്കാമെന്ന് അറിയാം

ചർമ്മ സംരക്ഷിക്കാൻ ഉപയോ​ഗിക്കാവുന്ന ഒന്നാണ് റോസ് വാട്ടർ. ആന്റി ഓക്‌സിഡൻറുകൾ ധാരാളം അടങ്ങിയ ഇവ ചർമ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോൾ ഉണ്ടാകുന്ന…

14 hours ago