’40 വര്‍ഷത്തെ കരിയറില്‍ സൂപ്പര്‍ ഹിറ്റ് എന്ന് പറയാന്‍ ആകെ കൂടെ ഉള്ളത് ഒരു സ്ഫടികം മാത്രം’

28 വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം സ്ഫടികത്തിന്റെ 4 കെ സാങ്കേതികവിദ്യയില്‍ തയാറാക്കിയ പുതിയ പതിപ്പിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചുള്ള പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തിറക്കി. ഓട്ടക്കാലണയിലൂടെ നോക്കുന്ന ആടുതോമയുടെ ചിത്രമുള്ള പോസ്റ്ററാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ‘എക്കാലവും നിങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച എന്റെ ആടുതോമ നിങ്ങള്‍ ആഗ്രഹിച്ചതുപോലെ പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു. ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ഫെബ്രുവരി ഒന്‍പതിന് 4k അറ്റ്‌മോസ് സാങ്കേതിക തികവില്‍ സ്ഫടികം എത്തും. ഓര്‍ക്കുക 28 വര്‍ഷം മുന്‍പ് ഇതുപോലൊരു വ്യാഴാഴ്ചയാണ് ആടുതോമയെ നിങ്ങള്‍ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്. അപ്പോള്‍ എങ്ങനാ… ഉറപ്പിക്കാവോ?’- മോഹന്‍ലാല്‍ ട്വിറ്ററില്‍ കുറിച്ചതിങ്ങനെയായിരുന്നു. ഇപ്പോഴിതാ ഇതിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

‘എന്നാല്‍പിന്നെ ഇങ്ങേര്‍ക്ക് തന്നെ നല്ലൊരു കഥ ഉണ്ടാക്കി ലാലേട്ടനെ വെച്ച് ഒരു സൂപ്പര്‍ ഹിറ്റ് സിനിമ ഉണ്ടാക്കികൂടെയെന്ന് പറഞ്ഞാണ് അസ്ലം മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച പോസ്റ്റ് ആരംഭിക്കുന്നത്. (തുടര്‍പരാജയങ്ങളില്‍ നിന്നും ലാലേട്ടന് ഒരു തിരിച്ചു വരവും ആയേനെ..) 40 വര്‍ഷത്തെ കരിയറില്‍ സൂപ്പര്‍ ഹിറ്റ് എന്ന് പറയാന്‍ ആകെ കൂടെ ഉള്ളത് ഒരു സ്പടികം മാത്രം..
28 വര്‍ഷങ്ങള്‍ക്ക് ശേഷവും അതിന്റെ സ്മരണകളില്‍ ജീവിക്കുകയും അതേ സിനിമ റീ റിലീസ് ചെയ്യുകയുമാണ് ഭദ്രന്‍ മാട്ടേല്‍ എന്ന സംവിധായകന്‍ എന്നോര്‍ക്കണം..
ആയ കാലത്ത് സാക്ഷാല്‍ മോഹന്‍ലാല്‍ തന്നെ, നായകനായി മാത്രമല്ല സഹനടനായും, വിക്കനായും,തടിയനായും, വില്ലനായും ഒക്കെ അതാത് കാലങ്ങളില്‍ ഇങ്ങേര്‍ക്ക് ഡേറ്റ് കൊടുത്തിട്ടുണ്ട്..
പക്ഷെ ഒന്നും വേണ്ടത്ര വിജയിപ്പിക്കാന്‍ കഴിഞ്ഞില്ല എന്ന് യാഥാര്‍ഥ്യം.. സ്വാഭാവികമായും ഇന്നത്തെ തലമുറക്ക് മുന്നില്‍ പരിഹാസ്യനാവാനെ ഇത്തരം പ്രസ്താവനകള്‍ ഉപകരിക്കൂവെന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

അതേസമയം സിനിമ ആസ്വാദകരും മോഹന്‍ലാല്‍ ആരാധകരും വലിയ ആവേശത്തിലാണ്. മോഹന്‍ലാലിന്റെ പോസ്റ്റിന് പിന്നാലെ വന്ന കമന്റുകളില്‍ നിന്ന് വ്യക്തമാണ് സ്ഫടികം വീണ്ടും റിലീസ് ആകാന്‍ വേണ്ടി പ്രേക്ഷകര്‍ കാത്തിരിക്കുകയായിരുന്നുവെന്ന്. ചിത്രം എല്ലാവരും വീണ്ടും തിയേറ്ററില്‍ പോയി കാണുമെന്നാണ് കമന്റുകളില്‍ കൂടുതലായും എഴുതിയിരിക്കുന്നത്.

Gargi

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

46 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

18 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago