കലാഭവന്‍ മണിയുടെ മരണം ജോത്സ്യന്‍ പ്രവചിച്ചിരുന്നു! വെളിപ്പെടുത്തി ബാല

മലയാള സിനിമയ്ക്ക് കലാഭവന്‍ മണി എന്ന നടന്‍ നല്‍കിയ സംഭാവനകള്‍ ചെറുതല്ല. അദ്ദേഹത്തിന്റെ വിയോഗം എന്നും ആരാധകര്‍ക്ക് ഒരു തീരാനോവാണ്. ഇപ്പോഴിതാ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നടന്‍ ബാല തുറന്ന് പറഞ്ഞ ചില കാര്യങ്ങളാണ് ആരാധകരില്‍ ഞെട്ടല്‍ ഉളവാക്കുന്നത്. ഒരു അഭിമുഖത്തില്‍ വെച്ചാണ് ബാല പലതും വെളിപ്പെടുത്തിയത്. മണി സ്വന്തം മരണം മുന്‍കൂട്ടി കണ്ടിരുന്നു എന്നാണ് ബാല വെളിപ്പെടുത്തുന്നത്.

എനിക്ക് എന്തും തുറന്ന് പറയാന്‍ സാധിക്കുന്ന നല്ലൊരു സുഹൃത്തായിരുന്നു മണിച്ചേട്ടന്‍ എന്ന് പറഞ്ഞാണ് ഈ കാര്യങ്ങളെ കുറിച്ച് ബാല തുറന്ന് പറഞ്ഞത്. പ്രിയപ്പെട്ട നാട്ടുകാരെ എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചു.. ആ സമയത്ത് ഒന്നിച്ച് കൂടാറുണ്ടായിരുന്നു. ആ സമയത്ത് ഞാന്‍ വര്‍ക്കൗട്ട് ചെയ്യുന്നത് കൊണ്ട് ഡ്രിംങ്ക്‌സ് വേണ്ടെന്ന് ചേട്ടനോട് പറയുമായിരുന്നു എന്നാലും അദ്ദേഹം നീ വാടാ എന്ന് പറഞ്ഞ് വിളിച്ചുകൊണ്ട് പോകുമായിരുന്നു. അന്ന് തനിക്ക് ആയുസ് കുറവാണെന്ന് മണിച്ചേട്ടന്‍ എന്നോട് പറഞ്ഞു.. എന്നാണ് ബാല പറഞ്ഞത്. അന്ന് അദ്ദേഹം പറഞ്ഞത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ‘എനിക്ക് ആയുസ് കുറവാണ്.

ഞാന്‍ ജാതകം നോക്കി. നാല്‍പത്തിയെട്ട് വയസ്സിന് മേലെ ഞാന്‍ ജീവിയ്ക്കില്ല’… അദ്ദേഹം പറഞ്ഞു തീരുന്നതിന് മുന്‍പേ താന്‍ ആ വാക്കുകള്‍ തടഞ്ഞു എന്നും ബാല പറയുന്നു. ആ സമയത്ത് മാളച്ചേട്ടന്‍ മുറിയിലേക്ക് കയറി വന്നുവെന്നും ജോത്സ്യന്മാര്‍ പലതും പറയും. അത് കേട്ട് നീ ഓരോന്ന് ചിന്തിക്കേണ്ട, എന്ന് പറഞ്ഞ് മാളച്ചേട്ടന്‍ മണിച്ചേട്ടനെ ഒരുപാട് വഴക്ക് പറഞ്ഞു എന്നും ബാല ഓര്‍ത്തെടുത്ത് പറയുന്നു.

2016 മാര്‍ച്ച് 6 ന് ആയിരുന്നു മലയാളികളുടെ പ്രിയങ്കരനായിരുന്ന നടന്‍ കലാഭവന്‍ മണിയുടെ മരണം. നാല്‍പ്പത്തിയഞ്ചാം വയസ്സില്‍ ആയിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ഇന്നും പല കഥാപാത്രങ്ങളിലൂടേയും മണി മലയാളി മനസ്സില്‍ ജീവിക്കുന്നുണ്ട് എങ്കിലും അദ്ദേഹത്തിന്റെ നഷ്ടം നികത്താന്‍ ഇനിയൊരാള്‍ക്കും സാധിക്കില്ലെന്നതും വസ്തുതയാണ്.

Sreekumar

Recent Posts

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

43 mins ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

54 mins ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

1 hour ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

1 hour ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

1 hour ago

നൃത്തം ചെയ്യാത്ത ജ്യോതികയെ ക്ലാസ്സിക്കൽ ഡാൻസ് പഠിപ്പിക്കാൻ കുറച്ച് സമയമെടുത്തു

െന്നിന്ത്യൻ സിനിമാലോകത്ത് ഡാൻസ് കൊറിയോഗ്രഫിയില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് കലാ മാസ്റ്റര്‍. സൂപ്പർഹിറ്റായ നിരവധി ഗാനരംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച…

1 hour ago