സൗന്ദര്യം പോകുമെന്ന് പേടിച്ചിട്ടല്ല നയന്‍താര വാടകഗര്‍ഭധാരണം സ്വീകരിച്ചത്!! മറ്റൊരു കാരണമുണ്ട്

തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള താരറാണിയാണ് നയന്‍താര. കരിയറിനും സിനിമയ്ക്കും ഒരു പോലെ പ്രധാന്യം കൊടുത്താണ് താരം മുന്നോട്ട് പോകുന്നത്. സിനിമയ്ക്ക് പുറമെ ബിസിനസിലേക്കും താരം ചുവടുവച്ചിട്ടുണ്ട്. ലേഡിസൂപ്പര്‍സ്റ്റാറായി തിളങ്ങുന്നതിനിടെയാണ് താരത്തിന്റെ വിവാഹവും മക്കളുമെല്ലാം ജീവിതത്തിലേക്ക് എത്തിയത്. കുടുംബിനിയായപ്പോഴും താരത്തിന്റെ കരിയറിന് കോട്ടമൊന്നും സംഭവിച്ചിട്ടില്ല.

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിഘ്‌നേഷ് ശിവനുമായി താരത്തിന്റെ വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് അഞ്ച് മാസമായപ്പോഴേക്കും ഇരട്ട ആണ്‍മക്കളും ജീവിതത്തിലേക്ക് എത്തിയിരുന്നു. വാടക ഗര്‍ഭധാരണത്തിലൂടെയാണ് താരങ്ങള്‍ മാതാപിതാക്കളായത്. താരത്തിന്റെ വാടക ഗര്‍ഭധാരണം വിവാദവുമായിരുന്നു. അപ്പോഴാണ് പിന്നിലെ രഹസ്യം ആരാധകലോകം അറിയുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരുവരും രജിസ്റ്റര്‍ മാര്യേജ് ചെയ്തിരുന്നു.

സെലിബ്രിറ്റികള്‍ക്കിടയില്‍ വാടകഗര്‍ഭധാരണം സാധാരണമാണ്. സൗന്ദര്യ സംരക്ഷണം മുന്‍നിര്‍ത്തി പല സെലിബ്രിറ്റികളും തിരഞ്ഞെടുക്കുന്നത് വാടകഗര്‍ഭധാരണമാണ്. എന്നാല്‍ നയന്‍സിന്റെ കാര്യത്തില്‍ വിവാഹം കഴിഞ്ഞ് മാസങ്ങള്‍ മാത്രം പിന്നിട്ടപ്പോഴാണ് കുഞ്ഞുങ്ങളും ജീവിതത്തിലേക്ക് എത്തിയത്. ഉയിര്‍, ഉലകം എന്നിവരാണ് നയന്‍താരയുടെയും വിഘ്‌നേശിന്റെയും മക്കളുടെ പേര്. കുഞ്ഞുങ്ങളെ സ്വീകരിക്കാന്‍ ഇരുവരും കരിയറിലും തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. കുഞ്ഞുങ്ങളുടെ എല്ലാ വിശേഷങ്ങളും താരങ്ങള്‍ പങ്കിട്ടിരുന്നു. ഒന്നാം പിറന്നാളിന് സര്‍പ്രൈസായിട്ടാണ് താരം കുഞ്ഞുങ്ങളുടെ മുഖം വെളിപ്പെടുത്തുന്ന ചിത്രങ്ങള്‍ പങ്കുവച്ചത്.

നിയമത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും നയന്‍സിന് വലിയ കുറ്റപ്പെടുത്തലുകളും അധിക്ഷേപവും നേരിടേണ്ടി വന്നിരുന്നു. സൗന്ദര്യ സംരക്ഷണത്തിന് വേണ്ടിയല്ല നയന്‍സ് വാടക ഗര്‍ഭധാരണം സ്വീകരിച്ചതെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വേണു സ്വാമി എന്ന ജോത്സ്യനാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്.

സൗന്ദര്യം നഷ്ടപ്പെടുമെന്ന ഭയം കാരണമല്ല നയന്‍താര കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാത്തതിന് കാരണം എന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. നയന്‍താരയുടെ ജാതകപ്രകാരം താരത്തിന് സന്താന യോഗമില്ല.നയന്‍താരയ്ക്ക് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ കഴിയില്ല. അതുകൊണ്ടാണ് നടിയ്ക്ക് കുഞ്ഞുങ്ങള്‍ക്ക് വേണ്ടി വാടക ഗര്‍ഭധാരണം സ്വീകരിക്കേണ്ടി വന്നത്.

ബോളിവുഡ് താരം കാജല്‍ അഗര്‍വാള്‍ വിവാഹം കഴിഞ്ഞ് സാധാരണ പോലെ കുഞ്ഞിന് ജന്മം നല്‍കി. മാത്രമല്ല പഴയ ഫിറ്റ്‌നെസ് വീണ്ടെടുക്കുകയും ചെയ്തു. സിനിമകളിലും സജീവമായി. അത് പോലെ നയന്‍താരയ്ക്ക് ചെയ്താല്‍ എന്താണ് പ്രശ്‌നം. എത്ര നായികമാര്‍ കുഞ്ഞുങ്ങളുണ്ടായ ശേഷവും സിനിമയില്‍ സജീവമാണ്. എന്തായാലും വേണു സ്വാമിയുടെ പരാമര്‍ശം വിവാദമായിരിക്കുകയാണ്.

Anu

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

13 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

14 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

15 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

17 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

18 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

19 hours ago