സീരിയൽ എഴുത്തുകാരെയും അതിൽ അഭിനയിക്കുന്ന നടീ  നടന്മാരെയും പുശ്ചിച്ച് ബുദ്ധി ജീവി ജൂബ്ബ ഇടുന്ന ചിലർ, അത് അവരുടെ അവകാശം, അവരോടും ബഹുമാനം മാത്രം

മലയാളത്തിലെ ടെലിവിഷൻ അവാർഡ് നല്കാൻ യോഗ്യതയുള്ള ഒരു സീരിയൽ പോലും മലയാളത്തിൽ ഇല്ല എന്ന ജൂറിയുടെ പരാമർശത്തിനെതിരെ നിരവധി പേരാണ് രംഗത്ത് എത്തിയത്, ഇതിനെ സപ്പോർട്ട് ചെയ്തും നിരവധി ആളുകൾ എത്തിയിരുന്നു, ഇപ്പോൾ ജൂറിയുടെ ഈ പരാമർശത്തിനെതിരെ  നടി അശ്വതി പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത് , ഏത് സീരിയലിൽ ആണ് സാർ സ്ത്രീധന പ്രശ്നത്തിൻ്റെ പേരിൽ ഭർത്താവ് ഭാര്യയെ മൂർഖൻ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊന്നിട്ടുള്ളത് ? ഏത് സീരിയലിൽ ആണ് സാർ വാളയാറിലെ പോലെ കുഞ്ഞ് പൈതങ്ങളുടെ ചോര പുരണ്ട പെറ്റിക്കോട്ടുകൾ കാറ്റിൽ പറന്നിട്ടുള്ളത് ? ഏത് സീരിയലിൽ ആണ് സാർ പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ വീട്ടിൽ കയറി വെടിവച്ചും… കഴുത്തറത്തും… പെട്രൊൾ ഒഴിച്ച് കത്തിച്ചും കൊന്നിട്ടുള്ളത് ? എന്നാണ് അശ്വതി ചോദിക്കുന്നത്.

അശ്വതിയുടെ വാക്കുകൾ ഇങ്ങനെ, എനിക്ക് കഴിഞ്ഞ ദിവസം ഫോർവേഡ് ആയി കിട്ടിയ മെസ്സേജ് ആണിത്… അതിൽ പറഞ്ഞിരിക്കുന്ന ഓരോ വാക്കുകളും ഞാൻ കൂടി അടങ്ങിയിട്ടുള്ള സീരിയൽ കുടുംബത്തിൽ ഉള്ള എല്ലാവരും ചോദിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ആയതു കൊണ്ട് പോസ്റ്റുന്നു  ബഹുമാനമുള്ള മന്ത്രിയും നിലവാരം കൂടിയ ജൂറിയും അറിയാൻ….. കേരളത്തിലെ സീരിയലുകൾക്കൊന്നും നിലവാരമില്ല സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നു. അത് കൊണ്ട് അവാർഡ് ഇല്ല എന്നു കണ്ടു. കുറെ പേർ കൈയടിക്കുന്നതും കണ്ടു. ജനപ്രിയ – സീരിയൽ എഴുത്തുകാരെയും അതിൽ അഭിനയിക്കുന്ന നടീ- നടന്മാരെയും പുശ്ചിച്ച് ബുദ്ധി ജീവി ജൂബ്ബ ഇടുന്ന ചിലർ. അത് അവരുടെ അവകാശം. അവരോടും ബഹുമാനം മാത്രം ! മെഗാസീരിയലുകൾ ആണല്ലോ സാർ ഇപ്പോൾ കേരളം നേരിടുന്ന ഏറ്റവും വലിയ സാമൂഹ്യ വിപത്ത് !!! അല്ലേ ? കൊള്ളാം…

ഇത് ഒരു ന്യായീകരണ കുറിപ്പ് ഒന്നുമല്ല. എങ്കിലും… ചില സംശയങ്ങൾ ചോദിച്ചോട്ടെ സാർ, ഏത് സീരിയലിൽ ആണ് സാർ സ്ത്രീധന പ്രശ്നത്തിൻ്റെ പേരിൽ ഭർത്താവ് ഭാര്യയെ മൂർഖൻ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊന്നിട്ടുള്ളത് ? ഏത് സീരിയലിൽ ആണ് സാർ വാളയാറിലെ പോലെ കുഞ്ഞ് പൈതങ്ങളുടെ ചോര പുരണ്ട പെറ്റിക്കോട്ടുകൾ കാറ്റിൽ പറന്നിട്ടുള്ളത് ? ഏത് സീരിയലിൽ ആണ് സാർ പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ വീട്ടിൽ കയറി വെടിവച്ചും… കഴുത്തറത്തും… പെട്രൊൾ ഒഴിച്ച് കത്തിച്ചും കൊന്നിട്ടുള്ളത് ? ഏത് സീരിയലിൽ ആണ് സാർ വർഗ്ഗത്തിൻ്റെയും – വർണ്ണത്തിൻ്റെയും – തൊലിയുടെ നിറത്തിൻ്റെയും പേരിൽ വിഭാഗീയതയും വിവേചനവും ഉണ്ടാക്കിയിട്ടുള്ളത് ? .ഏത് സീരിയലിൽ ആണ് സാർ ചെയ്യാത്ത മോഷണക്കുറ്റത്തിന് എട്ടു വയസ്സുകാരി നടുറോഡിൽ നിന്ന് നിലവിളിക്കേണ്ടി വന്നത് ? ഏത് സീരിയലിൽ ആണ് സാർ സ്വർണ്ണക്കടത്തും മയക്ക് മരുന്ന് കടത്തും കുഴൽപ്പണ കടത്തും കാണിച്ചിട്ടുള്ളത് ? ഏത് സീരിയലിൽ ആണ് സാർ ഏതെങ്കിലും മതത്തെയോ … ദൈവത്തെയോ അപഹസിച്ചിട്ടുള്ളത് …

അപമാനിച്ചിട്ടുള്ളത് ? . ഏത് സീരിയലിൽ ആണ് സാർ വണ്ടിപ്പെരിയാറിലെ പോലെ മൂന്ന് വയസ്സ് മുതൽ ഒരു പിഞ്ച് കുഞ്ഞ് അടിമയാക്കി നോവിക്കപ്പെട്ടിട്ടുള്ളത്. ഏത് സീരിയലിൽ ആണ് സാർ പച്ചച്ചോര ചിതറുന്ന മത – രാഷ്ട്രീയ സംഘർഷങ്ങൾ കാണിച്ചിട്ടുള്ളത് ? ഏത് സീരിയലിൽ ആണ് സാർ സദാചാര പൊലീസിംഗ് കാണിച്ചിട്ടുള്ളത് ? ഒന്നിച്ച് സഞ്ചരിക്കുന്ന അമ്മയ്ക്കും മകനും ബന്ധത്തിൻ്റെ DNA സർട്ടിഫിക്കറ്റ് കാണിക്കേണ്ടി വന്നിട്ടുള്ളത് ? # നിത്യേന പിടിയിലാകുന്ന എത്ര കൊടും ക്രിമിനലുകൾ ജീവിതത്തിൽ മെഗാസീരിയലുകൾ കണ്ടിട്ടുണ്ട് സാർ ? അന്വേഷിക്കണം .. പരിമിതികളിൽ നിന്നുള്ള , ഒരു പറ്റം കലാകാരന്മാരുടെ കൂട്ടായ്മ ആണ് സാർ ഇത്. മക്കൾ പോലും തിരിഞ്ഞു നോക്കാത്ത ഒരു പറ്റം വൃദ്ധജന്മങ്ങൾ ആനന്ദം കണ്ടെത്തുന്നത് ടി.വി പരിപാടികളിൽ ആണ്. അല്ലാതെ ഒൻപത് മണിയുടെ ഉദാത്തമായ രാഷ്ട്രീയ അന്തി ചർച്ചയും പോർവിളികളും കണ്ടിട്ടല്ല. വിമർശനങ്ങളെ പൊസിറ്റീവ് ആയി തന്നെ കാണുന്നു. കൂടുതൽ മെച്ചപ്പെടാൻ ശ്രമിക്കും. ഉറപ്പ്. പക്ഷേ, ദയവായി ഒന്ന് ഓർക്കണം… വളഞ്ഞിട്ട് ആക്രമിക്കപ്പെടേണ്ട ഒരു വിഭാഗം അല്ല മെഗാസീരിയൽ പ്രവർത്തകർ. # ” സീരിയൽ കർഷകൻ ആയിപ്പോയില്ലേ സാർ… തലയ്ക്ക് നേരെ വെട്ട് വരുമ്പോൾ തല ഉയർത്തിപ്പിടിച്ച് നിന്നു തന്നെ ചില സംശയങ്ങൾ ചോദിക്കണ്ടേ ? ” വിനയപൂർവ്വം…. കെ.വി അനിൽ..

 

Rahul

Recent Posts

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

4 hours ago

വറുത്തമീന്‍ കട്ടുതിന്നാന്‍ കയറി, പെട്ടുപോയി!! രക്ഷയായി ഫയര്‍ഫോഴ്‌സ്

പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…

4 hours ago

മകനോടൊപ്പം അയ്യപ്പ സന്നിധിയിലെത്തി രമേഷ് പിഷാരടി!!

കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…

5 hours ago

ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്

അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…

5 hours ago

ആഘോഷങ്ങള്‍ ഇല്ല…50ാം ജന്മദിനം ആഘോഷമാക്കേണ്ടെന്ന് വിജയ്

ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…

6 hours ago

തൻറെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെ, സനൽ കുമാർ

അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…

9 hours ago