പത്ത് ലക്ഷം രൂപയല്ല, 100 ദിവസമാണ് പ്രധാനം! ബിഗ്ഗ് ബോസ്സ് മത്സരാര്‍ത്ഥികള്‍ക്ക് സല്യൂട്ടടിച്ച് അശ്വതി..!

മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ റിയാലിറ്റി ഷോ ബിഗ്ഗ് ബോസ്സ് നാലാം സീസണെ കുറിച്ച് സീരിയല്‍ നടി അശ്വതി തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ബിഗ്ഗ് ബോസ്സ് സീസണ്‍ ഫോറിലെ ടാസ്‌കുകളേയും മത്സരാര്‍ത്ഥികളേയും സസൂക്ഷം നിരീക്ഷിക്കുകയും ഷോയെ കുറിച്ച് ഓരോ ദിവസവും തന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുന്ന വ്യക്തിയാണ് അശ്വതി. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

കഴിഞ്ഞ ദിവസം പത്ത് ലക്ഷം രൂപ മുന്നില്‍ വെച്ച് മത്സരാര്‍ത്ഥികളായ ആറ് പേരേയും വല്ലാത്തൊരു മാനസികാവസ്ഥയില്‍ കൂടെ ആണ് ബിഗ്ബോസ് കൊണ്ടുപോയത്.. എന്ന് അശ്വതി പറയുന്നു. പത്തു ലക്ഷം രൂപയും ആറ് പേരും എന്ന് പറഞ്ഞാണ് ബിഗ്ഗ് ബോസ്സ് കഴിഞ്ഞ ദിവസം കൊടുത്ത ടാസ്‌കിനെ കുറിച്ച് അശ്വതി എഴുതി തുടങ്ങുന്നത്. മുന്‍പത്തെ ദിവസത്തെ പ്രമോയില്‍ അഞ്ചു ലക്ഷം കാണിച്ച സമയം റിയാസ് മുന്നോട്ട് വന്നപ്പോള്‍ ഒന്ന് ഞെട്ടിയെങ്കിലും, ‘പ്രേക്ഷകര്‍ എന്നെ സ്‌നേഹിക്കുന്നുണ്ട് അതുകൊണ്ട് ഈ തുക എനിക്ക് വേണ്ട’ എന്ന്

പറയാന്‍ ആയിരുന്നു എന്ന് അശ്വതി കുറിപ്പിലൂടെ വ്യക്തമാക്കുന്നു. പൈസയ്ക്ക് എല്ലാവര്‍ക്കും അത്യാവശ്യം ആയിരുന്നിട്ട് കൂടി ബിഗ്ഗ് ബോസ്സ് മുന്നിലേക്ക് നീട്ടിയ പണം എടുക്കാതെ ബിഗ്ഗ് ബോസ്സ് വീട്ടില്‍ 100 ദിനങ്ങള്‍ തികയ്ക്കുക എന്ന ആഗ്രഹത്തില്‍ ആറ് മത്സരാര്‍ത്ഥികളും ഉറച്ച് നിന്നു.. അതിന് എല്ലാവര്‍ക്കും ഒരു സല്യൂട്ട് എന്ന് അശ്വതി കുറിയിക്കുന്നു. എന്നിരുന്നാലും വിജയസാധ്യത കുറവുള്ളവര്‍ക്ക് ആര്‍ക്കെങ്കിലും ആ തുക കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ച് പോയി എന്നും അശ്വതി പറയുന്നു.

പക്ഷേ അവര്‍ക്കും അറിയില്ല ആര്‍ക്കാണ് സാധ്യതകള്‍ എന്നും.. ഇത്ര വലിയൊരു തുകയും ഒപ്പം ഇത്രയും ദിവസം ബിഗ്ബോസ് ഹൗസില്‍ നിന്നത്തിന്റെ തുകയും ചേര്‍ത്ത് തെറ്റില്ലാത്ത ഒരു എമൗണ്ട് കിട്ടുകയും ചെയ്യുമായിരുന്നു .

എന്തായാലും അവര്‍ക്കാര്‍ക്കും പണം വേണ്ടാ.. ഗ്രാന്‍ഡ് ഫിനാലെ മാത്രമാണ് അവരുടെ ലക്ഷ്യം അശ്വതി കുറിയ്ക്കുന്നു, അതേസമയം, പ്രേക്ഷകരെ പോലെ തന്നെ വരും ദിനങ്ങള്‍ എണ്ണി അശ്വതിയും ബിഗ്ഗ് ബോസ്സ് ടൈറ്റില്‍ വിന്നര്‍ ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ്.

Sreekumar

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

12 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

17 hours ago