വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്!! സന്തോഷം പങ്കുവച്ച് അശ്വതി

Follow Us :

ആരാധകരേറെയുള്ള മിനിസ്‌ക്രീന്‍ താരമാണ് നടി അശ്വതി. അല്‍ഫോണ്‍സാമ്മ, കുങ്കുമപ്പൂവ് എന്നീ പരമ്പരകളില്‍ തിളങ്ങി നിന്ന താരമാണ്. ശേഷം അഭിനയത്തില്‍ നിന്നും നീണ്ട ഇടവേളയെടുത്തിരിക്കുകയാണ് താരം. അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം എല്ലാ വിശേഷങ്ങളും പങ്കുവച്ച് എത്താറുണ്ട്.

ഇപ്പോഴിതാ താരം വീണ്ടും അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. അശ്വതി തന്നെയാണ് തന്റെ തിരിച്ചുവരവ് പങ്കുവച്ചത്. മേക്കപ്പ് ചെയ്യുന്ന വീഡിയോയാണ് അശ്വതി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ‘എല്ലാത്തിനും ഒരു നിശ്ചിത സമയമുണ്ട്. ആകാശത്തിന് കീഴിലുള്ള എല്ലാത്തിനും ഒരു സമയമുണ്ട്’, എന്നു പറഞ്ഞാണ് താരം വീഡിയോ പങ്കുവച്ചത്.

തിരികെ ലൊക്കേഷനിലേക്ക് എന്നാണ് ടാഗ് കൊടുത്തിരിക്കുന്നത്. ഏതാണ് പരിപാടിയാണെന്ന് അശ്വതി വെളിപ്പെടുത്തിയിട്ടില്ല. രശ്മി സോമന്‍, സൗപര്‍ണിക സുഭാഷ്, ഡിവൈന്‍ ക്ലാര തുടങ്ങിയ താരങ്ങളും ആരാധകരും ആശംസകള്‍ നേരുന്നുണ്ട്.

അശ്വതിയുടെ ഭര്‍ത്താവ് ജെറിന്‍ യുഎഇയിലാണ്. ഭര്‍ത്താവിനൊപ്പം അശ്വതിയും യുഎഇയിലായിരുന്നു. അതുകൊണ്ടാണ് വിവാഹശേഷം അഭിനയത്തില്‍ സജീവമാകാതിരുന്നത്. മടങ്ങിവരവിനെക്കുറിച്ചോ അഭിനയത്തിലേക്ക് വരുന്നതിനെക്കുറിച്ചോ താരം ഒന്നും പങ്കുവച്ചിട്ടില്ല.