ഒരുവർഷത്തോളമായി അഭിനയിച്ചിട്ട് ഇനി എന്നെ സിനിമയിലേക്ക് വിളിക്കുമോ ആകാംഷയുമായി അശ്വതി !!

മിനിസ്ക്രീൻ പ്രേഷകരുടെ ഇഷ്ടതാരമാണ് നടി അശ്വതി നിരവധി സീരിയലുകളിൽ അശ്വതി അഭിനയിച്ചിട്ടുണ്ട്. കൂടാതെ നിരവധി സീരിയൽ പ്രേമികൾ ഉള്ള വ്യക്തി കൂടിയാണ് അശ്വതി. സോഷ്യൽ മീഡിയയിലും മറ്റും നിറസാന്നിധ്യമായ അശ്വതിയുടെ പോസ്റ്റുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറലാകാറുണ്ട്. ഇപ്പോൾ തരാം പങ്ക് വെച്ച പോസ്റ്റ് ആണ് സമൂഹ മാധ്യങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ : അങ്ങനെ വർഷങ്ങൾക്കു ശേഷം ഒരു ബോധവൽക്കരണ പരസ്യത്തിന് വേണ്ടി ക്യാമറക്കു മുന്നിൽ വന്നു യു എ ഇ യുടെ സ്വന്തം മുത്ത് എന്നൊക്കേ വിശേഷിപ്പിക്കാവുന്ന മിഥുൻ ചേട്ടന്റെ @rjmithun ഒപ്പം ..

ഒരു തുടക്കകാരിയുടെ പേടി പോലെ ഉള്ളിൽ ഉണ്ടായിരുന്നു ലൊക്കേഷൻ എത്തുന്നത് വരേ പിന്നെ അതങ്ങു പോയി കാരണം,ക്യാമെറയ്ക്കു പിന്നിൽ നിന്ന് “ആക്ഷൻ” പറഞ്ഞത് നമ്മടെ ഗുരു ആരുന്നേ, സാക്ഷാൽ ശ്രീ ബോബൻ സാമൂവൽ @boban_samuel അതുകൊണ്ടു തുടങ്ങി കഴിഞ്ഞപ്പോൾ ആ പേടിയൊക്കെ എങ്ങോട്ട് പോയെന്ന് അറിഞ്ഞില്ല.മനസ്സ് ഒരു പതിമൂന്ന് വർഷം പിന്നിലേക്ക്, അൽഫോൻസാമ്മയുടെ ലൊക്കേഷനിലേക്ക് എന്നെ കൊണ്ടുപോയി Thank you for giving an opportunity to work with you again sir ഇനി അടുത്തത് സർ സിനിമയിലേക്കും വിളിക്കുമാരിക്കും ല്ലേ എന്നാണ് താരം പറയുന്നത്.

Rahul