Categories: Film News

എന്റെ നിലനിൽപ്പ് നോക്കാൻ എനിക്ക് ഫേസ്ബുക്കോ, ഫാൻസ്‌ അസോസിയേഷനോ ചിലവിനു തരുന്നില്ല അശ്വതി !!

മിനിസ്ക്രീൻ പ്രേഷകരുടെ ഇഷ്ടതാരമാണ് നടി അശ്വതി നിരവധി സീരിയലുകളിൽ അശ്വതി അഭിനയിച്ചിട്ടുണ്ട്. കൂടാതെ നിരവധി സീരിയൽ പ്രേമികൾ ഉള്ള വ്യക്തി കൂടിയാണ് അശ്വതി. സോഷ്യൽ മീഡിയയിലും മറ്റും നിറസാന്നിധ്യമായ അശ്വതിയുടെ പോസ്റ്റുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറലാകാറുണ്ട്. ഇപ്പോൾ തരാം പങ്ക് വെച്ച പോസ്റ്റ് ആണ് സമൂഹ മാധ്യങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. മോഹൻലാൽ, പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബ്രോഡാഡി എന്ന ചിത്രം കണ്ടിട്ടുള്ള വിലയിരുത്തലാണ് ഇവ. കൂടാതെ പോസ്റ്റിന് കമന്റ്മായി എത്തിയ ആരധകർക്ക് മറുപടിയും നൽകുന്നുണ്ട് താരം. എത്ര ദിവസം ആയി സിനിമ കാണാൻ തുടങ്ങീട്ട് എന്നുള്ള ആരാധകന്റെ കളിയാക്കിയുള്ള വിമർശനത്തിൽ ആണ് താരത്തിന്റെ മറുപടി.

ഒരു സിനിമ ഞാൻ കാണാനിരുന്നു 15 min ആയിട്ടും നമ്മളെ പിടിച്ചിരുത്താനുള്ള വക തന്നില്ലേൽ, ഞാൻ ഒരാഴ്ച കൊണ്ടേ കണ്ടു തീർക്കു.. അതിപ്പോ ലാലേട്ടന്റെ ആയാലും മമ്മുക്കയുടെ ആയാലും ദിലീപേട്ടന്റെ ആയാലും ആരുടെ ആയാലും. ഞാൻ എന്ന പ്രേക്ഷകയുടെ സ്വന്തം അഭിപ്രായം. എന്റെ നിലനിൽപ്പ നോക്കാൻ എനിക്ക് ഫേസ്ബുക്കോ, ഫാൻസ്‌ അസോസിയേഷനോ ചിലവിനു തരുന്നില്ലാത്തതു കൊണ്ട് എന്നാണ് താരം മറുപടി പറഞ്ഞത്.

താരത്തിന്റെ സിനിമ കണ്ടുള്ള വിലയിരുത്തൽ : ഒള്ളത് പറയണോ??? അതോ കള്ളം പറയണോ???????ഇനിപ്പോ എന്ത് പറഞ്ഞാലും ഞാൻ കേൾക്കാനുള്ളത് കേൾക്കും ബ്രോ ഡാഡി..”ഇത്തിരി ലേറ്റ് ആയിട്ട് ഉറങ്ങിയാലോ” എന്ന പോസ്റ്റർ കണ്ടപ്പോൾ തന്നെ “എയ് കാണുന്നത് വരെ ഞാൻ ഉറങ്ങുന്നേയില്ല” എന്നുറച്ചു തന്നെ കാത്തിരുന്നു… കണ്ടു . തുടക്കത്തിൽ കാറ്റാടി സ്റ്റീൽസ്ന്റെ പരസ്യം തൊട്ട് നമ്മളെ ചിരിപ്പിച്ചുകൊണ്ടാണ് കൊണ്ടുപോകുന്നത്.ആ ചിരി ഇന്റർവെൽ വരെ മായാതെ ഉണ്ടായിരുന്നു.പക്ഷെ ഇന്റർവ്വലിന് ശേഷം കഥയെ വല്ലാതെ കുഴപ്പത്തിലേക്കു കൊണ്ടുപോവുകയാണോ,തമാശകൾ വല്ലാതെ കുത്തി നിറയ്ക്കുന്നുണ്ടോ എന്നൊക്ക പല ഇടതും തോന്നിപ്പോയി പ്രത്യേകിച്ച് ഇവന്റ് മാനേജ്മെന്റ് സീൻസ്. എന്നാൽ റിച്ചായ കളർഫുൾ വിശ്വൽസ് , സ്ക്രീനിലെ വമ്പൻ താര നിര, ചെറിയ വേഷങ്ങൾ പോലും വല്യ താരങ്ങളെ കൊണ്ട് ചെയ്യിച്ചും ഒരു നല്ല ട്രീറ്റ്‌ തന്നത് കൊണ്ട് നമുക്ക് മുഷിച്ചിൽ ഇല്ലാതെ കണ്ടിരിക്കാൻ തോന്നും.

ലാലേട്ടന്റെ കുസൃതിയും കുറുമ്പും റൊമാൻസും തമാശയും അതിനു എന്നുമൊരു ആനചന്തം തന്നെ ആണ് എന്ന് വീണ്ടും തെളിയിച്ചു ????അതുപോലെ ഈശോ അപ്പനോട് കാര്യം അവതരിപ്പിക്കാൻ പോകുമ്പോളുള്ള ആ കോമെഡിസ് ചിരിക്കാനുള്ള വക ഒരുക്കിയിരുന്നു. പക്ഷെ ഈ കഥയിലെ the original show stealer മാളിയേക്കൽ കുര്യൻ (ലാലു അലക്സ്‌) ആണെന്ന് എനിക്ക് തോന്നി. പ്രത്യേകിച്ച് ഇമോഷണൽ സീൻസ്. അതുപോലെ എടുത്ത് പറയേണ്ടത് ശ്രീ ജഗദീഷ് അവതരിപ്പിച്ച Dr സാമൂവൽ മാത്യു എന്ന കഥാപാത്രവും. സെക്കന്റ്‌ ഹാഫിലെ ചില കുത്തിത്തിരുകിയ കോമെടികൾ ഒഴിച്ചാൽ വലിയ കുഴപ്പമില്ലാത്ത, ഒരു ഫാമിലി എന്റർടെയ്നർ തിയേറ്ററിലെ വലിയ സ്‌ക്രീനിൽ മിസ്സ്‌ ചെയ്തു പോയോ എന്നും തോന്നി തികച്ചും എന്റെ മാത്രം അഭിപ്രായം

Rahul

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

4 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

5 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

5 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

8 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago