എല്ലാവരോടും നല്ല രീതിയില്‍ സംസാരിച്ച് പിരിയാത്തതില്‍ വിഷമമായിരുന്നു…ഇപ്പോഴിതാ കാത്തിരുന്ന സന്തോഷമെത്തി-അശ്വതി ശ്രീകാന്ത്

ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച കുടുംബ പരമ്പരയാണ് ചക്കപ്പഴം. അവതാരകയായിരുന്ന അശ്വതി നടിയായെത്തിയതും ചക്കപ്പഴത്തിലെ ആശയായാണ്. രണ്ടാമത്തെ കുഞ്ഞ് കമലയെ ഗര്‍ഭിണിയായതിനെ തുടര്‍ന്ന് പ്രസവത്തിന് വേണ്ടിയാണ് അശ്വതി ചക്കപ്പഴത്തില്‍ നിന്നും പിന്മാറിയത്. ശേഷം ആശ തിരിച്ച് വരുന്നതും കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ പിന്നീട് പരമ്പര തന്നെ അവസാനിപ്ിക്കുകയായിരുന്നു.

ഇപ്പോഴിതാ കാത്തിരിപ്പിനൊടുവില്‍ ചക്കപ്പഴം വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. അശ്വതി തന്നെയാണ് സന്തോഷവും പങ്കുവച്ചിരിക്കുന്നത്. ലൈഫ് അണ്‍എഡിറ്റഡ് എന്ന് പറഞ്ഞാണ് അശ്വതി വീഡിയോ പങ്കുവെച്ചത്. ഇന്ന് വളരെ പ്രത്യേകതയുള്ള ദിവസമാണ്. ഇങ്ങനൊരു ദിവസം സംഭവിക്കുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. മറ്റൊന്നുമല്ല, ചക്കപ്പഴം എന്ന സീരിയല്‍ ഇന്ന് വീണ്ടും ആരംഭിക്കാന്‍ പോകുകയാണെന്ന് അശ്വതി പറയുന്നു.

നമ്മള്‍ ഒരു സമയത്ത് ഭയങ്കര സന്തോഷത്തോടെ ഒരു ആഘോഷം പോലെ ചെയ്തിരുന്ന ഷോയും സെറ്റുമൊക്കെ ആയിരുന്നു ചക്കപ്പഴത്തിന്റേത്. ഒരു കുടുംബം പോലെ ഒരു വര്‍ഷത്തോളം ഞങ്ങള്‍ ഒരുമിച്ച് ഉണ്ടായിരുന്നു. എന്നാല്‍ വ്യക്തിപരമായും പ്രൊഫഷണലായിട്ടുള്ള ഓരോ കാരണങ്ങള്‍ കൊണ്ട് അതില്‍ നിന്നും ഓരോരുത്തരായി പിന്മാറി.

പിന്നീട് ചാനലിനും അത് തുടര്‍ന്ന് കൊണ്ടു പോകാന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് ചക്കപ്പഴം ഒരിടയ്ക്ക് നിര്‍ത്തുന്നത്. ഞാനും കമലയുടെ ഡെലിവറിയുമായി ബന്ധപ്പെട്ടാണ് പിന്മാറിയത്. അതിന് ശേഷം രണ്ട് മാസം കഴിഞ്ഞപ്പോള്‍ മുതല്‍ തിരിച്ച് പോവണം എന്ന് കരുതിയെങ്കിലും പല കാരണങ്ങള്‍ കൊണ്ടും അത് സംഭവിച്ചില്ല.

എല്ലാവരും നല്ല രീതിയില്‍ സംസാരിച്ച് പിരിയാത്തതില്‍ ഞങ്ങള്‍ക്കും വല്ലാത്ത വിഷമം ഉണ്ടായിരുന്നു. അവസാനം ചാനല്‍ തന്നെ മുന്‍കൈ എടുത്ത് ആദ്യം തുടങ്ങിയപ്പോള്‍ മുതല്‍ ഉണ്ടായിരുന്ന പഴയ ടീമിനെ ഒരുമിച്ച് കൊണ്ട് വന്നിരിക്കുകയാണ്. വീണ്ടും അതേ ചക്കപ്പഴവുമായി എത്തിയിരിക്കുകയാണ്. താനും ഏറെ ആകാംഷയിലാണെന്നും അശ്വതി പറയുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സോഷ്യല്‍ മീഡിയയിലും നേരിട്ട് കാണുന്നവരുമൊക്കെ ഏറ്റവും കൂടുതല്‍ ചോദിച്ചത് എന്നാണ് ചക്കപ്പഴം സ്‌ക്രീനില്‍ വരിക എന്നായിരുന്നു. എന്തായാലും ഇനിയിപ്പോ അതുണ്ടാവില്ലെന്നും നമുക്ക് വേറെന്തെങ്കിലും ചെയ്യാം. അതിനി നടക്കുമോന്ന് അറിയില്ലെന്നായിരുന്നു ഞാനും പറഞ്ഞിരുന്നത്.

ചക്കപ്പഴം രണ്ടിനായി മക്കളായ പത്മയോടും കമലയോടും യാത്ര പറഞ്ഞാണ് താരം വീട്ടില്‍ നിന്നും ഇറങ്ങുന്നത്. ചക്കപ്പഴത്തിന്റെ ലൊക്കേഷനിലേക്ക് എത്തുന്നതും അവിടുത്തെ താരങ്ങളെയുമൊക്കെ അശ്വതി വീഡിയോയില്‍ കാണിക്കുന്നുണ്ട്.

വീണ്ടും ആശയും ഉത്തമനും ആവാന്‍ പോവുകയാണെന്ന് ശ്രീകുമാറിനൊപ്പം ചേര്‍ന്ന് അശ്വതി പറയുന്നു. വിവാഹശേഷം പുതിയ ലുക്കിലാണ് സുമേഷിനെ അവതരിപ്പിക്കുന്ന റാഫി എത്തുന്നത്.

Anu

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

4 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

5 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

6 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

6 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

7 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

10 hours ago