വിവാഹിതരാവാന്‍ പോകുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ!!! മുന്നറിയിപ്പുമായി അശ്വതി ശ്രീകാന്ത്

റേഡിയോ ജോക്കിയില്‍ നിന്നും അവതാരകയായെത്തി, നടിയായും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അശ്വതി ശ്രീകാന്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പാരന്റിങിനെ കുറിച്ചും പോസിറ്റാവായ വീഡിയോകളുമായെത്താറുണ്ട്.
അശ്വതി പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വാക്കുകളുമൊക്കെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ അശ്വതി പങ്കുവെച്ച വീഡിയോ വൈറലായിരിക്കുകയാണ്.

വിവാഹിതരാവാന്‍ പോകുന്നവര്‍ക്കുള്ളതാണ് പുതിയ വീഡിയോ. കല്യാണത്തിന് മുന്‍പേ സംസാരിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് അശ്വതി പറയുന്നത്. 9 കാര്യങ്ങളാണ് അശ്വതി വീഡിയോയില്‍ പറയുന്നത്.

മാറുന്ന സമൂഹത്തില്‍ മാറ്റമില്ലാത്ത ചിന്താഗതികള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും മാറ്റത്തിനൊപ്പം സഞ്ചരിക്കണമെന്ന് ആഗ്രഹിക്കുന്നവരെ കുറിച്ചുമൊക്കെയാണ് അശ്വതി വിശദീകരിക്കുന്നത്.

ജോലിയും കരിയറും ഏതൊരാളുടെയും ജീവിതത്തില്‍ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ വിവാഹത്തിന് മുന്‍പുതന്നെ അതേക്കുറിച്ച് സംസാരിക്കണമെന്ന് ആദ്യമേ അശ്വതി പറയുന്നു.

നിലവിലെ സാമൂഹിക ചുറ്റുപാടില്‍ പലപ്പോഴും ജോലിക്കാര്യത്തില്‍ കോംപ്രമൈസ് ചെയ്യേണ്ടിവരുന്നത് സ്ത്രീകളാണ്. അതുകൊണ്ട് തന്നെ രണ്ടാമത് കുട്ടികള കുറിച്ചും പേരന്റിംഗ് രീതിയെ കുറിച്ചുമാണ് സംസാരിക്കേണ്ടത്. മാത്രമല്ല, കുട്ടിയുടെ മുന്നില്‍ വെച്ച് ഭാവിയെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണിത്.

കുട്ടികള്‍ വേണോ വേണ്ടയോ എന്നതിനെ കുറിച്ച് ജീവിത പങ്കാളിയുമായി തുറന്ന് സംസാരിക്കണം. അല്ലെങ്കില്‍ ഭാവിയില്‍ അത് വലിയ ദോഷം ചെയ്യും. അതുപോലെ തന്നെ പേരന്റിംഗ് രീതിയെ കുറിച്ചു വിവാഹത്തിന് മുന്‍പ സംസാരിച്ചിരിക്കണമെന്നും അശ്വതി വിശദമാക്കുന്നു.

പണത്തിന്റെ ചെലവുമായി ബന്ധപ്പെട്ടും സംസാരിച്ചിരിക്കണം. അല്ലെങ്കില്‍ ഭാവിയില്‍ അതൊരു പ്രശ്‌നമാവാം. പണം ചെലവാക്കുന്ന കാര്യത്തില്‍ ഒരാള്‍ വീക്കും ഒരാള്‍ സ്റ്റേബിളുമാണെങ്കില്‍ പരസ്പരം സഹായിക്കാന്‍ സാധിക്കും. പണം ചെലവാക്കുന്നതിനെ കുറിച്ച് മുന്‍ക്കൂട്ടി സംസാരിക്കുന്നത് നല്ലതായിരിക്കുമെന്നും പറയുന്നു.

Aswathy sreekanth

വീടിനെ കുറിച്ചുള്ള കാര്യങ്ങളും വിവാഹത്തിന് മുന്‍പ് സംസാരിച്ചിരിക്കണം ചിലര്‍ക്ക് പുറംനാടുകളില്‍ താമസിക്കാനാണ് ഇഷ്ടം ചിലര്‍ക്ക് നാട്ടില്‍ സെറ്റിലാവാനായിരിക്കും താല്‍പര്യം. ഇത്തരം കാര്യവും തുറന്ന് സംസാരിക്കണം.

വീട്ടുജോലികള്‍ ചെയ്യുന്നനെ കുറിച്ചും പരസ്പരം സംസാരിക്കണം. എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ താല്‍പര്യമുണ്ട്. എന്തൊക്കെ ജോലികള്‍ താല്‍പര്യമില്ല ഇതിനെയൊക്കെ കുറിച്ച് നേരത്തെ സംസാരിക്കണം. വീട്ടിലെ ജോലികള്‍ ഭാര്യയും ഭര്‍ത്താവും ഷെയര്‍ ചെയ്ത് ചെയ്യുന്നതാണ് ഏറ്റവും നല്ലതെന്നും അശ്വതി വ്യക്തമാക്കുന്നു.

തങ്ങളുടെ ജീവിതത്തിലെ പ്രധാന വ്യക്തികളെ കുറിച്ച് പങ്കാളിയാവാന്‍ പോകുന്ന ആളോട് തുറന്ന് സംസാരിക്കണം. അവര്‍ തങ്ങളുടെ ആരാണന്നും ബന്ധവും പറഞ്ഞു കൊടുക്കണം. കൂടാതെ ശീലങ്ങളെ കുറിച്ചും സംസാരിക്കണം. നിങ്ങള്‍ക്ക് മദ്യപിക്കുന്ന അല്ലെങ്കില്‍ നന്നായി വൃത്തി നോക്കുന്ന അങ്ങിനെ എന്തെങ്കിലും തരത്തിലുള്ള ശീലങ്ങള്‍ ഉണ്ടെങ്കില്‍ മുന്‍കൂട്ടി തുറന്ന് പറയുന്നതായിരിക്കും നല്ലതെന്നും അശ്വതി മുന്നറിയിപ്പും നല്‍കുന്നു.

വിവാഹത്തിന് മുന്‍പ് സ്വകാര്യതയെ കുറിച്ച് സംസാരിച്ചിരിക്കണം. ചിലര്‍ വളരെയധികം ഇന്റിമസി ആഗ്രഹിക്കുന്നവരാകാം. ചിലരാകട്ടെ പേഴ്സണല്‍ സ്പേയ്സിന് പ്രധാന്യം നല്‍കന്നവരായിരിക്കാം ഇത്തരം കാര്യങ്ങള്‍ വിവാഹത്തിന് മുന്‍പ് പരസ്പരം സസാരിക്കുന്നത് നല്ലതായിരിക്കും അതുപോലെ തന്നെ സെക്ഷ്വല്‍ റിലേഷന്റെ കാര്യമായാലും താല്‍പര്യങ്ങള്‍ തുറന്ന് പറയുന്നത് നല്ലതായിരിക്കും.

എന്തൊക്കെ കാര്യങ്ങളുടെ അഭാവമാണ് നിങ്ങളെന്ന വ്യക്തിയെ ഒരു ബന്ധത്തില്‍ നിന്നും ഇറങ്ങിപ്പോരാന്‍ പ്രേരിപിക്കുന്നത് എന്ന് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. അത് വിവാഹത്തിന് മുന്‍പ് പങ്കാളിയോട് കൃത്യമായി പറയണമെന്നും അശ്വതി പറയുന്നു.

Anu

Recent Posts

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ബാല പലപ്പോഴും വിമർശനം നേരിടുന്നുണ്ട്

അഭിനയിച്ച സിനിമകളേക്കാൾ വ്യക്തിജീവിതം കൊണ്ട് വാർത്തകളിൽ നിറഞ്ഞ താരമാണ് ബാല. ഓഫ് സ്‌ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലും ബാല…

8 mins ago

ഇടവേള ബാബു ഇല്ലാതെ എന്തമ്മ! അമ്മയില്ലാതെ എന്ത് ഇടവേള ബാബു, ഇത് വിഷമകരം; സലിംകുമാറിന്റെ കുറിപ്പ് വൈറൽ

'അമ്മ  താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച നടൻ ആയിരുന്നു ഇടവേള ബാബു,…

10 mins ago

പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…

37 mins ago

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago