‘ ബിഗ് ബോസിന് വ്യക്തമായ സ്‌ക്രിപ്റ്റുണ്ടായിരുന്നു’; അണിയറ രഹസ്യങ്ങളെക്കുറിച്ച് അശ്വിന്‍

ഏറെ വ്യത്യസ്തതകള്‍ നിറഞ്ഞതായിരുന്നു ബിഗ് ബോസിന്റെ നാലാം സീസണ്‍. ബിഗ് ബോസ് സീസണ്‍ 4 ന്റെ ഏറ്റവും വലിയ പ്രത്യേകതയായിരുന്നു ന്യു നോര്‍മല്‍ കണ്‍സെപ്റ്റ്. തങ്ങളുടെ ഐഡന്റി പുറത്ത് പറഞ്ഞ് കൊണ്ടാണ് എല്ലാവരും ഷോയിലേക്ക് എത്തിയത്. ഷോ അവസാനിച്ച് ഒരാഴ്ച പിന്നിട്ടെങ്കിലും ബിഗ് ബോസ് ചര്‍ച്ചകളില്‍ സജീവമാണ് ആരാധകര്‍. ബിഗ് ബോസിലെ മത്സരാര്‍ത്ഥികളെല്ലാം തന്നെ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. എല്ലാവര്‍ക്കും വലിയൊരു ഫാന്‍ ബേസുമുണ്ട്. ഉദ്ഘാടനവും ഇന്റര്‍വ്യൂകളുമൊക്കെയായി തിരക്കിലാണിവര്‍. ഇപ്പോള്‍ ഇതാ ബിഗ് ബോസ് സംബന്ധിച്ച ആരാധകരുടെ വലിയൊരു സംശയത്തിന് മറുപടി നല്‍കിയിരിക്കുകയാണ് മത്സരാര്‍ത്ഥികളിലൊരാളായ അശ്വിന്‍.

ബിഗ് ബോസ് തുടങ്ങിയ നാള്‍ മുതലെ പ്രേക്ഷകരുടെ സംശയമായിരുന്നു ഷോ സ്‌ക്രിപ്റ്റഡാണോ എന്നുള്ളത്. പലരും ഇത് സ്‌ക്രിപ്റ്റഡാണെന്നും അല്ലെന്നും പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വാദപ്രതിവാദങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ ബിഗ ബോസിന്റെ അണിയറ രഹസ്യങ്ങളെക്കുറിച്ച് പ്രേക്ഷകരോട് തുറന്ന് പറഞ്ഞിരിക്കുകയാണ് അശ്വിന്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

ആരാധകരുടെ ചോദ്യത്തിന് മറുപടി ആയാണ് ബിഗ് ബോസ് ഷോ സ്‌ക്രിപ്റ്റഡ് ആണെന്ന് അശ്വിന്‍ പറഞ്ഞത്. ഓരോ ഷോയ്ക്കും അതിന്റേതായ സ്‌ക്രിപ്റ്റ് ഉണ്ട്. അതുപോലെ തന്നെയാണ് ബിഗ് ബോസെന്നും താരം പറഞ്ഞു. എന്നാല്‍ ഹൗസിനുള്ളില്‍ നടക്കുന്ന വാക്ക് തര്‍ക്കങ്ങളൊന്നും ആരും പറഞ്ഞു തരാറില്ലെന്നും അതൊക്കെ അവിടെ സ്വാഭാവികമായി നടക്കുന്നതാണെന്നും അശ്വിന്‍ വ്യക്തമാക്കി. മുംബൈയിലെ ഫിലിം സിറ്റിയില്‍ വെച്ചാണ് ബിഗ് ബോസ് 4 ന്റെ ഷൂട്ട് നടന്നതെന്നും അശ്വിന്‍ പറഞ്ഞു.

‘ബിഗ് ബോസ് ഹൗസിലേക്ക് ചെല്ലുമ്പോള്‍ തന്നെ ഫോണും ബാക്കി കാര്യങ്ങളും വാങ്ങിച്ചു വെക്കും. ഹൗസിനുള്ളില്‍ ഒരു തരത്തിലുമുള്ള ഇലക്ട്രോണിക് ഡിവൈസുകളും അനുവദനീയമല്ല. സമയത്തെക്കുറിച്ചൊന്നും അറിയാന്‍ കഴിയില്ല. ക്ലോക്കില്ല, വാച്ചില്ല, നേരം വെളുക്കുമ്പോള്‍ വെളിച്ചം കാരണം രാവിലെയാണെന്നും ഇരുട്ടുമ്പോള്‍ രാത്രിയെന്നും മനസ്സിലാകും’ എന്നും അശ്വിന്‍ പറഞ്ഞു

ലാലേട്ടന്‍ വരുന്നത് ശനിയാഴ്ചയാണ്. അന്ന് തന്നെയാണ് ഞായറാഴ്ചത്തെ എപ്പിസോഡും ഷൂട്ട് ചെയ്യുന്നത്. ബിഗ് ബോസ് ഹൗസിലെ എന്‍ട്രി സമയത്ത് മാത്രമാണ് ലാലേട്ടനെ കാണാന്‍ കഴിയുന്നതെന്നും പിന്നീട് കാണുന്നത് ഫിനാലെയുടെ അന്നാണെന്നും ബാക്കി ഉള്ള ദിവസങ്ങളില്‍ സ്‌ക്രീനിലൂടെ മാത്രമേ ലാലേട്ടനെ കാണാന്‍ കഴിയൂള്ളു എന്നും അശ്വിന്‍ തന്റെ ആരാധകരോട് പറഞ്ഞു.

 

Rahul

Recent Posts

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

26 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

28 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

40 mins ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

48 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

1 hour ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

1 hour ago