കുടുംബവിളക്ക് എന്ന ജനപ്രീയ പരമ്പരയിൽ കൂടി ആരാധകരുടെ എല്ലാം ശ്രദ്ധ നേടിയ താരമായിരുന്നു ആതിര മാധവ്. പരമ്പരയിലെ ആതിരയുടെ പ്രകടനം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാൽ പരമ്പര നടന്നു കൊണ്ടിരുന്നപ്പോൾ ആണ് ആതിര വിവാഹിത ആകുന്നത്. എൻജിനീയർ ആയ രാജീവിനെ ആണ് ആതിര വിവാഹം കഴിച്ചത്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. ഇവരുടെ വിവാഹ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. വിവാഹശേഷം ഇരുവരും നടത്തിയ യാത്രകളുടെ വിശേഷങ്ങൾ എല്ലാം ആതിര ആരാധകരുമായി പങ്കുവെച്ചിരുന്നു. വൈകാതെ താരം ഗർഭിണിയും ആയതോടെ പരമ്പരയിൽ നിന്ന് പിന്മാറുകയായിരുന്നു.
യൂട്യൂബിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. മകൻ പിറന്നതും കുഞ്ഞിന്റെ പിറന്നാളും എല്ലാം താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിൽ കൂടി മറ്റൊരു വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സീരിയലിലേക്ക് തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് ആതിര. മുഴുനീള വേഷം അല്ലെങ്കിലും ഒന്നര വർഷത്തെ ഗ്യാപ്പിന് ശേഷമാണു താരം സീരിയൽ ലൊക്കേഷനിൽ എത്തിയിരിക്കുന്നത്. ഏഷ്യാനെറ്റിൽ തന്നെ സംപ്രേക്ഷണം ചെയ്യുന്ന ഗീത ഗോവിന്ദം എന്ന പരമ്പരയിൽ കൂടിയാണ് താരം തിരിച്ച് വരവ് നടത്തുന്നത്.
ഗസ്റ്റ് റോളിൽ ആണ് പരമ്പരയിൽ താരം എത്തുന്നത്. എപ്പോഴാണെങ്കിലും തിരിച്ച് വരണമെന്ന് അറിയാമായിരുന്നു എങ്കിലും ഇത്ര നേരുത്തെ അത് നടക്കുമെന്ന് കരുതിയില്ല എന്നും താരം പറയുന്നു. വീടിന് അടുത്ത് തന്നെയാണ് ഷൂട്ട് നടക്കുന്നത് എന്നും അത് കൊണ്ട് തന്നെ മകനെ അമ്മയെ ഏല്പിച്ചിട്ടാണ് വന്നിരിക്കുന്നത് എന്നും ആതിര പറഞ്ഞു. ഒരു ദിവസത്തെ ഷൂട്ട് ആണ് തനിക് ഉള്ളത് എന്നും താരം പറഞ്ഞു. ആതിരയുടെ അടുത്ത സുഹൃത്ത് അമൃതയും സീരിയലിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അത് കൊണ്ട് തന്നെ ലൊക്കേഷനിൽ പരിചയക്കാർ ആണ് തനിക്ക് കൂടുതൽ ഒന്നും അതിനാൽ യാതൊരു വിദ അപരിചിതത്വവും തനിയ്ക്ക് തോന്നുന്നില്ല എന്നും താരം പറയുന്നു.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…