നരേൻ നായകനാകുന്ന മിസ്റ്ററി ഹൊറർ ത്രില്ലർ ചിത്രം “ആത്മ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

സുഗീതിന്റെ സംവിധാനത്തിൽ കുടുംബ പ്രേക്ഷകരുടെ പ്രിയ താരം നരേൻ നായകനാകുന്ന ആത്മ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നടൻ ജയം രവി തന്റെ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു. ഓട്ടിസം ബാധിച്ച ഒരു ചെറുപ്പക്കാരൻ പുതുതായി താമസിക്കാൻ എത്തിയ വീട്ടിലെ തന്റെ മുറിയിൽ നിന്നും വ്യത്യസ്തമായ ഒരു സ്ത്രീ ശബ്ദം കേൾക്കാൻ തുടങ്ങുന്നതിനെ ചുറ്റിപ്പറ്റിയാണ് “ആത്മ” ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്. താൻ കേൾക്കുന്ന ശബ്ദങ്ങൾക്കു പിന്നിലെ നിഗൂഢതയുടെ ചുരുളഴിയിക്കാൻ അദ്ദേഹം ഒരു അന്വേഷണത്തിൽ ഏർപ്പെടുമ്പോൾ, നിരവധി നിഗൂഢ രഹസ്യങ്ങൾ വെളിപ്പെടുന്നു. അപ്രതീക്ഷിതമായ വഴിത്തിരിവുകളിലൂടെ സഞ്ചരിക്കുകയും പ്രേക്ഷകന് തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുകയും ചെയ്യുന്ന ത്രില്ലറാണ് ‘ആത്മ’.

യു എ ഇ യിലെ കദ്രിസ് എന്റർടൈൻമെന്റിന്റെ ബാനറിൽ നജീബ് കാദിരിയാണ് ചിത്രത്തിന്റെ നിർമ്മാണം. പ്രശസ്ത സംവിധായകൻ സുശീന്ദ്രനാണ് തമിഴ്‌നാട്ടിൽ ചിത്രം റിലീസ് ചെയ്യുന്നത്. രാകേഷ് എൻ ശങ്കർ കഥയും തിരക്കഥയും കൈകാര്യം ചെയ്യുന്നു. കൈതി, വിക്രം തുടങ്ങിയ സിനിമകളിലെ മികച്ച പ്രകടനങ്ങളിലൂടെ സൗത്ത് ഇന്ത്യയിൽ മികച്ച നടന്മാരുടെ പട്ടികയിൽ ഇടം നേടിയ നരേൻ, ഓട്ടിസം ബാധിച്ച ഒരു ചെറുപ്പക്കാരന്റെ വെല്ലുവിളി നിറഞ്ഞ വേഷം വളരെ മികച്ച രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

ദില്ലുക്കു ദുഡ്ഡു 2 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മലയാളിയായ ശ്രദ്ധ ശിവദാസാണ് ഈ ചിത്രത്തിലെ നായിക. ബാല ശരവണൻ, കാളി വെങ്കട്ട്, കനിക, വിജയ് ജോണി തുടങ്ങി നിരവധി പ്രമുഖ താരങ്ങളും താരനിരയിൽ ഉൾപ്പെടുന്നു. ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത ഫിലിപ്പിനോ താരങ്ങളായ ഷെറിസ് ഷീൻ അഗദും ക്രിസ്റ്റീൻ പെന്റിസിക്കോയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ്. ദുബായിലാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർണമായി നടന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇവരാണ് : എക്സികുട്ടീവ് പ്രൊഡ്യൂസർ : ബദറുദ്ധീൻ പാണക്കാട്, കഥ, തിരക്കഥ : രാകേഷ് എൻ ശങ്കർ, ഡി ഓ പി : വിവേക് മേനോൻ, മ്യൂസിക് ഡയറക്ടർ : മാങ്ങൽ സുവർണൻ, ശശ്വത് സുനിൽ കുമാർ, സൗണ്ട് എഞ്ചിനീയർ : ഫസൽ എ ബക്കർ, കളറിസ്റ്റ് : ലിജു പ്രഭാകർ, കോസ്റ്റിയൂം ഡിസൈനർ : സരിതാ സുഗീത്, പ്രൊഡക്ഷൻ കൺട്രോളർ : ഹാരിസ് ദേശം, മേക്കപ്പ് : അമൽ, സൗണ്ട് ഡിസൈൻ : ഷിജിൻ മെൽവിൻ മാൻഹാത്തോൺ, അഭിഷേക് നായർ. ആത്മ ചിത്രത്തിന്റെ ഷൂട്ടിംഗ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് തീയതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. പി ആർ ഓ പ്രതീഷ് ശേഖർ.

Ajay

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

11 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

12 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

13 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

16 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

18 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

19 hours ago