വെല്ലുവിളികൾ നിറഞ്ഞ സിനിമ വ്യവസായം മുൻപോട്ട് പോകുമ്പോൾ ‘ത്രിശങ്കു’ പോലുള്ള ചിത്രങ്ങൾ ആവിശ്യമാണ്.

അന്ന ബെന്നും അര്‍ജുന്‍ അശോകനും പ്രധാന വേഷത്തിലെത്തിയ പുതിയ ചിത്രമാണ് ‘ത്രിശങ്കു’. ചിത്രം കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. നവാഗതനായ അച്യുത് വിനായകാണ് ത്രിശങ്കു സംവിധാനം ചെയ്തത്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. സമീപകാലത്ത് വല്ലപ്പോഴും മാത്രം ലഭിക്കാറുള്ള കംപ്ലീറ്റ് എന്റര്‍ടൈന്‍മെന്റ് പാക്കേജ് സിനിമകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താം ‘ത്രിശങ്കു’ എന്നാണ് അതുല്‍ ഷാജു മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

വെല്ലുവിളികള്‍ നിറഞ്ഞ സിനിമ വ്യവസായം മുന്‍പോട്ട് പോകുമ്പോള്‍ തൃശങ്കു പോലുള്ള ചിത്രങ്ങള്‍ ആവിശ്യമാണ്.
ഫുള്‍ കോമഡി ട്രാക്കില്‍ മുന്‍പോട്ട് പോകുന്ന സിനിമ പ്രേക്ഷകനെ പിടിച്ചിച്ചിരുത്തുന്നുണ്ട്.
ഒരു റൊമാന്റിക് ത്രില്ലര്‍ ആയി തുടങ്ങുന്ന ചിത്രം പതിയെ കോമഡി ട്രാക്കിലേക്ക് മാറുന്നു. ഈ ഷിഫ്റ്റിംഗ് തന്നെയാണ് സിനിമയുടെ ഏറ്റവും പ്രധാനപെട്ട ഘടകം
ഒരു കോമഡി പാക്കേജ് ആണെങ്കിലും അഭിനേതാക്കളുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്. പ്രത്യേകിച്ച് നന്ദു, സുരേഷ് കൃഷ്ണ എന്നിവരുടെ പ്രകടനം അതി ഗംഭീരം എന്ന് തന്നെ പറയേണ്ടി വരും ????
സമീപകാലത്ത് വല്ലപ്പോഴും മാത്രം ലഭിക്കാറുള്ള കംപ്ലീറ്റ് എന്റര്‍ടൈന്‍മെന്റ് പാക്കേജ് സിനിമകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താം ‘ത്രിശങ്കു’??

‘അന്ധാധുന്‍’, ‘മോണിക്ക ഒ മൈ ഡാര്‍ലിംഗ്’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയമായ മാച്ച്‌ബോക്സ് ഷോട്സ് മലയാളത്തില്‍ ആദ്യമായി നിര്‍മിക്കുന്ന സിനിമയാണ് ‘ത്രിശങ്കു’. സഞ്ജയ് രൗത്രേയും സരിതാ പാട്ടീലുമാണ് നിര്‍മാതാക്കള്‍. ഇന്ത്യന്‍ നവതരംഗ സിനിമാ സംവിധായകന്‍ ശ്രീറാം രാഘവനാണ് മാച്ച്‌ബോക്സ് ഷോട്‌സിന്റെ മെന്റര്‍. മാച്ച്‌ബോക്സ് ഷോട്‌സിന്റെ ബാനറില്‍ സഞ്ജയ് റൗത്രേ, സരിത പാട്ടീല്‍ എന്നിവര്‍ക്ക് പുറമെ ലകൂണ പിക്‌ചേഴ്‌സിന് വേണ്ടി വിഷ്ണു ശ്യാമപ്രസാദ്, ക്ലോക്ക്ടവര്‍ പിക്‌ചേഴ്സ് ആന്‍ഡ് കമ്പനിക്ക് വേണ്ടി ഗായത്രി എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സുരേഷ് കൃഷ്ണ, സെറിന്‍ ഷിഹാബ്, നന്ദു, കൃഷ്ണ കുമാര്‍ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സുരേഷ് കൃഷ്ണ, സെറിന്‍ ഷിഹാബ്, നന്ദു, ഫാഹിം സഫര്‍, ശിവ ഹരിഹരന്‍, കൃഷ്ണകുമാര്‍, ബാലാജി മോഹന്‍ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജയേഷ് മോഹനും അജ്മല്‍ സാബുവും ചേര്‍ന്നാണ് ഛായാഗ്രഹണം. എഡിറ്റിങ് രാകേഷ് ചെറുമഠം. പാട്ടുകളും പശ്ചാത്തല സംഗീതവും ജെ. കെയുടേതാണ്. ധനുഷ് നായനാര്‍ ആണ് സൗണ്ട് ഡിസൈന്‍.

Gargi

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

7 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

7 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

7 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

9 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

10 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

13 hours ago