അച്ഛനോട് ഇന്നും ചെറിയ പരിഭവമുണ്ട്…! അറ്റ്‌ലസ് രാമചന്ദ്രന്റെ മകള്‍..

അറ്റ്‌ലസ് രാമചന്ദ്രന്റെ വിയോഗം മലയാളികള്‍ക്ക് വളരെ ദു:ഖകരമായ ഒരു വാര്‍ത്തയായിരുന്നു.. പ്രമുഖ വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ അദ്ദേഹം, ഒരുപാട് സ്വപ്‌നങ്ങള്‍ ബാക്കിവെച്ചാണ് മടങ്ങിയത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഭൗതിക ശരീരം ദുബായില്‍ സംസ്‌കരിച്ച ശേഷം നടന്ന അനുസ്മരണ ചടങ്ങില്‍ സംസാരിച്ച അറ്റ്‌ലസ് രാമചന്ദ്രന്റെ മകള്‍ ഡോക്ടര്‍ മഞ്ജു രാമചന്ദ്രന്റെ വാക്കുകളാണ് വൈറലായി മാറുന്നത്.

അടുത്ത ജന്മത്തിലും ഈ അച്ഛന്റെ മകളായി തന്നെ ജനിക്കണം എന്നും.. തനിക്ക് അച്ഛനോടുള്ള ഒരു പരിഭവത്തെ കുറിച്ചുമാണ് അഞ്ജു തുറന്ന് സംസാരിച്ചത്. അച്ഛനുമായുള്ള തന്റെ ബന്ധം പിണക്കങ്ങളും ഇണക്കങ്ങളും ചേര്‍ന്നതായിരുന്നു… കൊച്ചുകുട്ടിളെപ്പോലെ എന്നോട് അദ്ദേഹം വഴക്കിടുമായിരുന്നു.. എന്നാല്‍ പിന്നീട് ഫോണില്‍ വിളിച്ച് സംസാരിക്കും.. അദ്ദേഹത്തിന് സ്‌നേഹത്തിന്റെ ഭാഷ മാത്രമേ അറിയാവൂ.. എന്നും മകള്‍ പറയുന്നു.. അച്ഛനോട് എനിക്ക് എന്നും ചെറിയൊരു പരിഭവം ഉണ്ട്.. അദ്ദേഹം മറ്റ് അച്ഛന്‍മാര്‍ മക്കളെ ഓമനിക്കുന്നത് പോലെ തന്നെ ഓമനിച്ചിട്ടല്ല.. അത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല… അതിനുള്ള ഉത്തവരും ഇതുവരെ തനിക്ക് കിട്ടിയിട്ടില്ല എന്നും ഇവര്‍ പറയുന്നു.. ജുവല്ലറിയില്‍ ഞാന്‍ ജോലിക്കു കയറിയപ്പോള്‍ അച്ഛന്‍ മറ്റുള്ള ജോലിക്കാരോട് എങ്ങിനെ പെരുമാറുന്നു അത് പോലെ തന്നെയാണ് എന്നോടും പെരുമാറിയിരുന്നത്.

കൂടുതല്‍ പരിഗണനയും നല്‍കിയിരുന്നില്ല.. അദ്ദേഹത്തിന്റെ ഓഫീസിന്റെ ഒരു മൂലയിലാണ് എന്നെ ഇരുത്തിയിരുന്നത്. ഈ പാഠങ്ങളെല്ലാം ജീവിതത്തില്‍ എന്തു പ്രതിസന്ധി വന്നാലും തരണം ചെയ്യാന്‍ എന്നെ പ്രാപ്തയാക്കിയിരുന്നു.. ഗര്‍ഭിണിയായ ശേഷവും ഒരുപാട് ബുദ്ധിമുട്ട് നേരിടേണ്ടി വന്ന എന്നോട് അതെല്ലാം..

ഈ സമയത്ത് ഉണ്ടാകുമെന്ന് മാത്രമാണ് പറഞ്ഞത്.. എന്നാല്‍ പിന്നീട് എനിക്കിഷ്ടമുള്ള സാധനങ്ങള്‍ എല്ലാമായി കാണാന്‍ വന്നിരുന്നു എന്നും.. അന്നെല്ലാം ആ സ്‌നേഹം കൂടുതല്‍ അറിഞ്ഞെന്നും അറ്റ്‌ലസ് രാമചന്ദ്രന്റെ മകള്‍ പറയുന്നു. അടുത്ത ജന്മത്തിലും ഈ അച്ഛന്റെ മകളായി ജനിക്കണം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Sreekumar

Recent Posts

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

26 mins ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

47 mins ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

1 hour ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

3 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

5 hours ago

‘സുരേഷ് ഗോപിയുടെ മകനായതിനാല്‍’ സിനിമയില്‍ നിന്നും ഒഴിവാക്കി-ഗോകുല്‍ സുരേഷ്

മലയാളത്തിന്റെ പ്രിയ താരപുത്രനാണ് ഗോകുല്‍ സുരേഷ്. 2016ലിറങ്ങിയ മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയാണ് ഗോകുല്‍ സുരേഷ് മലയാള സിനിമാ ലോകത്തേക്ക് ചുവടുവച്ചത്.…

5 hours ago