ബിഗ് ബോസ് മലയാളം സീസണ് മൂന്നിലെ മത്സരാര്‍ത്ഥികളായി എത്തി ശ്രദ്ധേയരായവരാണ് ഫിറോസ് ഖാനും ഭാര്യ സജ്നയും. ഇപ്പോഴിതാ നിര്‍മ്മാണത്തിലിരിക്കുന്ന വീട് അടിച്ചു തകര്‍ത്തതായി പരാതിയുമായെത്തിയിരിക്കുകയാണ് താരങ്ങള്‍. ഇവരുടെ
കൊല്ലത്തെ വീടിന് നേരെയാണ് അക്രമം.
വീട് നിര്‍മ്മാണത്തിന് കരാറെടുത്ത കോണ്‍ട്രാക്ടറാണ് വീട് അടിച്ചു തകര്‍ത്തത് എന്നാണ് ഫിറോസ് ഖാനും ഭാര്യ സജ്ജനയുടെയും ആരോപണം. എന്നാല്‍ ഇവരുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കോണ്‍ട്രാക്ടറും നിഷേധിച്ചിരിക്കുകയാണ്. വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ മൂന്നര ലക്ഷം രൂപ കോണ്ട്രാക്ടര് അധികം ചോദിച്ചതില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതാണ് അക്രമത്തിന് കാരണമെന്ന് ഫിറോസ് ആരോപിക്കുന്നു. വീടിന്റെ മുന്‍വശത്തെ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ത്തിരിക്കുകയാണ്.
കൊല്ലം ചാത്തന്നൂരിലെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് അക്രമണം നടന്നത്. വീട് നിര്‍മ്മാണം അവസാനഘട്ടത്തിലായിരുന്നു. വീടിന്റെ നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തത് കൊല്ലം സ്വദേശിയായ കോണ്ട്രാക്ടര് ഷഹീര്‍ ആണ്. അദ്ദേഹം പറഞ്ഞുറപ്പിച്ച തുകയേക്കാള്‍ മൂന്ന് ലക്ഷം രൂപ അധികം ആവശ്യപ്പെട്ടു, ഇതു നല്കാതിരുന്നതിലുള്ള പ്രതികാരത്തിന് വീട് അടിച്ചു തകര്‍ത്തതെന്നാണ് താരങ്ങള്‍ പറയുന്നത്. സംഭവത്തില്‍ ഫിറോസ് കൊല്ലം ചാത്തനൂര്‍ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…