പൃഥ്വിരാജിന്റെ ഒരു ഒന്നൊന്നര കോമഡി! ഗുരുവായൂരമ്പല നടയിൽ ചിത്രത്തിന്റെ പ്രേക്ഷക പ്രതികരണം 

Follow Us :

ബേസിൽ ജോസഫ്, പൃഥ്വിരാജ് എന്നിവർ ഒന്നിച്ചഭിനയിച്ച ചിത്രം ഗുരുവായൂരമ്പല നടയിൽ ഇന്നായിരുന്നു തീയറ്ററുകളിൽ റീലിസ് ആയത്, ഇപ്പോൾ ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞുള്ള പ്രേഷക പ്രതികരണമാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. മികച്ച സിനിമ അനുഭവമാണ് ഈ ചിത്രം എല്ലാവർക്കും നൽകുന്നതെന്ന് മിക്ക പ്രേക്ഷകരും അഭിപ്രായപെടുന്നുണ്ട്. ഇങ്ങനെ ഒരു കോണ്സപ്റ്റ് എടുത്ത് സിനിമയാക്കാൻ വളരെ പ്രയാസകരമാണ് എന്നും അവർ പറയുന്നു

എന്നാൽ അത് മികച്ച രീതിയിൽ കൊണ്ടുവരാൻ സംവിധായകൻ വിപിൻ ദാസിന് കഴിഞ്ഞു എന്നും അവർ പറയുന്നു, വിപിൻ ദാസ് ജയാജയാ ജയഹേ എന്ന ചിത്രത്തിന് നൽകിയ അതെ കോമഡി തന്നെയാണ് ഈ ചിത്രത്തിനും നല്കിയിരിക്കുന്നത്. കോമഡിയുടെ പേരിൽ ഒരുപാട് വിമർശനം നാളുകളായി കേൾക്കുന്ന ഒരു നടൻ ആണ് പൃഥ്വിരാജ്,

ചിത്രത്തിൽ പൃഥ്വിരാജിന്റെ ഒരു ഒന്നൊന്നര കോമഡി തന്നെയാണ് കാണാൻ കഴിയുന്നതെന്നും പ്രേക്ഷകർ പറയുന്നു, അമർ അക്ബർ ആന്റണി എന്ന ചിത്രത്തിലെ അതെ പൃഥ്വിയ് തന്നെയാണ് ഇതിലും കാണാൻ കഴിയുന്നതെന്നും പ്രേക്ഷകർ പറയുന്നു, അതുപോലെ ബേസിൽ, പൃഥ്വിരാജ് കോംബോ മികച്ചതെന്നും അവർ പറയുന്നു ,  എന്തായാലും ഇപ്പോൾ ചിത്രത്തിന് തീയറ്ററുകളിൽ മികച്ച പ്രേഷക പ്രതികരണമാണ് ലഭിക്കുന്നത്.