മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നോട്ടു പോകുകയാണ് ഉണ്ണി മുകുന്ദന്റെ ‘മാളിക പുറം’.ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രേഷകരുടെ പ്രതികരണം ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ നിറയുന്നത്. മാളികപ്പുറം പ്രേക്ഷക മനസിനെ നിറച്ചു എന്നതിൽ സംശയം ഇല്ല. അയ്യപ്പ ഭക്തർക്ക് വേണ്ടി നിർമിച്ച ചിത്രം, അയ്യപ്പ ഭക്തി നിർവചിക്കുന്ന ചിത്രം, അമിത പ്രതീക്ഷയില്ലാതെ ആണ് ചിത്രത്തിന് കയറിയത് എന്നാൽ ഞെട്ടിച്ചു കളഞ്ഞു മാളികപ്പുറം, ഒരു രക്ഷയുമില്ലാത്ത ചിത്രം.
ശബരി മലയിൽ പോകാനുള്ള ഒരു എട്ടു വയസുകാരിയുടെ ആഗ്രഹത്തിന്റെ കഥയാണ് ചിത്രത്തിൽ പറയുന്നത്. അയ്യപ്പനോടൊപ്പം കുട്ടികളുടെ യാത്ര പറയുന്ന ഒരു ചിത്രം. കല്യാണിയേയും, പീയൂഷിനെയും അവതരിപ്പിച്ച കുട്ടികളുടെ അഭിനയം ആഹാ ഒന്നും പറയാനില്ല. കല്യാണി എന്ന എട്ടു വയസുകാരിയുടെ സൂപ്പർഹീറോ ആണ് അയ്യപ്പസ്വാമി. വിഷ്ണു ശങ്കർ ആണ് മാളികപ്പുറത്തിന്റെ സംവിധായകൻ.