സൗബിന് ഷാഹിര്‍ ബിനു പപ്പു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ ചിത്രം അയല്‍വാശിയുടെ റിലീസ് തിയതി പുറത്തുവിട്ടു. ഏപ്രില്‍ 21 ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും. സൗബിന്, ബിനു എന്നിവരെ കൂടാതെ നിഖില വിമല്‍, നസ്ലീന്‍, ലിജോ മോള് ജോസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നവാഗതനായ ഇര്‍ഷാദ് പരാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
തല്ലുമാല നിര്‍മിച്ച ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം കൂടിയാണിത്. ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്സിന്റെയും ലോക്കല്‍ അജണ്ടയുടെയും ബാനറില്‍ ആഷിഖ് ഉസ്മാനും തല്ലുമാലയുടെ രചയിതാവുമായ മുഹ്സിന് പെരാരിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജഗദീഷ്, ഷൈന്‍ ടോം ചാക്കോ, ഗോകുലന്, സ്വാതിദാസ്, അഖില ഭാര്ഗവന് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സജിത് പുരുഷന് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ജേക്സ് ബിജോയ് സംഗീത സംവിധാനം ഒരുക്കുന്നു. എഡിറ്റര്‍- സിദ്ധിഖ് ഹൈദര്‍, പ്രൊജക്ട് ഡിസൈന്‍- ബാദുഷ, മേക്കപ്പ്- റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- മഷര്‍ ഹംസ, പി.ആര്.ഒ. – എ.എസ്. ദിനേശ്, മീഡിയ പ്രെമോഷന്- സീതാലക്ഷ്മി, മാര്‍ക്കറ്റിങ് & മാര്‍ക്കറ്റിങ് പ്ലാന്‍- ഒബ്സ്ക്യുറ, ഡിസൈന്‍-യെല്ലോ ടൂത്ത്.
അതേസമയം രോമാഞ്ചം ആണ് സൗബിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് ഈ ഹൊറര്‍ കോമഡി ചിത്രം. ജിത്തു മാധവനാണ് ചിത്രം സംവിധാനം ചെയ്തത്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…