‘ഭ്രമയുഗ’ത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നൽകിയിട്ടുള്ള ചിത്രം മമ്മൂക്കയുടെ അല്ല, അസീസ് നെടുമങ്ങാട്

മമ്മൂട്ടിയുടെ പുതിയ ചിത്രം കണ്ണൂർ സ്‌ക്വാഡ് ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണവുമായി മുന്നേറുകയാണ്, ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച നടൻ അസീസ് നെടുമങ്ങാട് മമ്മൂട്ടിയെ കുറിച്ചും, താരത്തിന്റെ പുതിയ സിനിമ ഭ്രമയുഗത്തെ കുറിച്ചും പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ വൈറ ൽ ആകുന്നത്, കണ്ണൂർ സ്‌ക്വാഡിന്റെ ലൊക്കേഷനിൽ വെച്ച് തന്നോട് മമ്മൂട്ടി ആ ചിത്രം കാട്ടി  തരുകയും, അതിനെ കുറിച്ച് പറയുകയും ചെയ്യ്തു.

പഴയ ഒരു ഇല്ലം പോലെയുള്ള വീടുകളിൽ ചുമരിൽ തൂക്കിയിട്ടിരിക്കുന്ന പഴയ ചിത്രം പോലെ തന്നെ കാണിച്ചപ്പോൾ ആദ്യം തനിക്ക് ഒരു ഭയം ഉണ്ടായി, അപ്പോൾ ഇത് കൊച്ചുകുട്ടികൾ കാണുമ്പോൾ എന്തായിരിക്കും സ്ഥിതി, അസീസ് പറയുന്നു സെറ്റിൽ വെച്ച് അദ്ദേഹം ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ ചിത്രത്തിന്റെ സ്കെച്  തന്നെ കാണിച്ചു, എന്നിട്ട് പറഞ്ഞു ഇതെന്റെ അടുത്ത ചിത്രമാണ്,

ഞാൻ ചോദിച്ചു ഇതുപോലെ ആയിരിക്കുമോ മമ്മൂക്കയുടെ കഥപാത്രം, നോക്കാമെന്ന് അദ്ദേഹം പറയുകയും ചെയ്യ്തു. പിന്നീട് അദ്ദേഹത്തിന്റെ പിറന്നാൾ ദിവസം   ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി, എന്നാൽ , വരച്ച ആൾ ശരിക്കും മമ്മൂക്കയെ അല്ല വരച്ചിരുന്നത്, ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു ഭീകരകഥാപാത്രം. അത് പക്ഷെ മമ്മൂക്കയുടെ അല്ലായിരുന്നുഅസീസ് പറയുന്നു.

 

 

Suji