”എന്റെ സോണിലുള്ള സിനിമയായിരുന്നില്ല ‘ആറാട്ട്’..അതില്‍വന്ന ട്രോളുകളെല്ലാം നീതീകരിക്കാനാകുന്നതാണ്’- ബി ഉണ്ണികൃഷ്ണന്‍

മലയാളത്തിലെ മുന്‍നിര നായകന്മാരെ വെച്ച് സിനിമ ചെയ്തയാളാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലെത്തിയ രണ്ട് ചിത്രങ്ങളില്‍ ഒന്നില്‍ മമ്മൂട്ടിയും മറ്റൊന്നില്‍ മോഹന്‍ലാലുമായിരുന്നു നായകന്മാര്‍. ആറാട്ടും ക്രിസ്റ്റഫറുമായിരുന്നു ആ ചിത്രങ്ങള്‍. ആറാട്ട് വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെട്ടപ്പോള്‍ ക്രിസ്റ്റഫറിനും വിമര്‍ശനമേല്‍ക്കേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ആറാട്ടിനെ കുറിച്ച് സംസാരിക്കുകയാണ് ഉണ്ണികൃഷ്ണന്‍.

‘എന്റെ സോണിലുള്ള സിനിമയായിരുന്നില്ല ‘ആറാട്ട്’. ഉദയകൃഷ്ണയാണ് നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രവുമായി എന്നെ സമീപിക്കുന്നത്. അങ്ങനെ ഞങ്ങള്‍ രണ്ടു പേരും കൂടി അതില്‍ വര്‍ക്ക് ചെയ്തപ്പോള്‍ അതൊരു സ്പൂഫ് ഫിലിമാക്കിയാലോ എന്ന് എനിക്ക് തോന്നി. ലാല്‍ സാറിന്റെ സൂപ്പര്‍ സ്റ്റാര്‍ഡം ഉണ്ടാക്കിയ ചില സിനിമകള്‍ പുള്ളിയെക്കൊണ്ടു തന്നെ സ്പൂഫ് ചെയ്യിക്കുകയാണെങ്കില്‍ ഭയങ്കര രസമായിരിക്കും. വേറെ ഒരു ആക്ടറോട് പോയി പറഞ്ഞാല്‍ ഒരു പക്ഷേ സമ്മതിക്കില്ല. ലാല്‍ സാറിനോട് പറഞ്ഞപ്പോള്‍, ”എന്തുകൊണ്ട് ചെയ്തുകൂടാ, ചെയ്യാം”എന്നു പറഞ്ഞു. അങ്ങനെ ചെയ്യാമെന്ന് വിചാരിച്ചു. പക്ഷേ ആ സ്പൂഫ് മോഡ് സിനിമ മുഴുവന്‍ വേണമായിരുന്നു. അവിടെയാണ് ഞങ്ങള്‍ക്കു തെറ്റു പറ്റിയത്. സെക്കന്‍ഡ് ഹാഫില്‍ ആവശ്യമില്ലാത്ത സ്ഥലത്തേക്കു നമ്മള്‍ പോയി. അങ്ങനെ ഒരു ട്രാക്കിലേക്ക് അത് പോകേണ്ട ആവശ്യമില്ലായിരുന്നു. ഫുള്‍ ഓണ്‍ സ്പൂഫാണ് പ്ലാന്‍ ചെയ്തത്. തളര്‍ന്നുകിടക്കുന്ന ആള് പാട്ട് കേട്ട് എഴുന്നേറ്റുവരുന്ന രംഗം തന്നെ ചന്ദ്രലേഖ സിനിമയുടെ സ്പൂഫ് ആയി ചെയ്തതാണ്.

പക്ഷേ ആളുകള്‍ അതിനെ അങ്ങനെയല്ല കണ്ടത്. കാലാകാലങ്ങളായി മുടങ്ങിക്കിടക്കുന്ന ഉത്സവങ്ങള്‍ നടത്തുന്ന ആളാണ്, ഇവിടെ അങ്ങനെ വല്ല പ്രശ്‌നങ്ങളുമുണ്ടോ എന്നാണ് ആ കഥാപാത്രം ചോദിക്കുന്നത്. ഈ ചോദിക്കുന്നത് മോഹന്‍ലാല്‍ ആണെന്ന് ഓര്‍ക്കണം. മമ്മൂക്കയുടെ കിങ് സിനിമയിലെ ഡയലോ?ഗ് വരെ അദ്ദേഹം പറഞ്ഞു. പിന്നീടുള്ള ഏരിയയില്‍ ഇതെല്ലാം മിസ് ചെയ്തു. ആ സ്പൂഫ് ട്രാക്ക് ഉടനീളം കൊണ്ടുപോകണമായിരുന്നു. മാത്രമല്ല പെട്ടെന്ന് നെയ്യാറ്റിന്‍കര ?ഗോപന്‍ ഒരു ഏജന്റ് ആണെന്നു പറയുന്നത് ബാലിശമായി ആളുകള്‍ക്ക് തോന്നി. എന്നിട്ടാണോ അയാള്‍ വന്ന് സ്പൂഫ് ചെയ്യുന്ന എന്ന സംഗതി ഉണ്ടല്ലോ. ഏജന്റ് ഫാക്ടര്‍ ഫണ്ണിയായിക്കോട്ടെ എന്ന് വിചാരിച്ചാണ് എക്സ് എന്നൊക്കെ ഞാന്‍ ഇട്ടത്. പക്ഷേ അതൊക്കെ സീരിയസായി. അതില്‍വന്ന ട്രോളുകളെല്ലാം നീതീകരിക്കാനാകുന്നതാണെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ഇതൊരു സാധാരണ സിനിമയാണ് എന്ന് സിനിമയുടെ സംവിധായകന്‍ പറഞ്ഞപ്പോഴും മോഹന്‍ലാല്‍ ഒരുപാട് പ്രതീക്ഷകള്‍ വെച്ചു പുലര്‍ത്തിയ സിനിമയായിരുന്നു ആറാട്ട്. സിനിമയ്ക്ക് എതിരെ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടതോടെ ഇതൊരു പാവം സിനിമയാണെന്നും അതിനെ കൊല്ലരുത് എന്ന് പറഞ്ഞ് ബി ഉണ്ണികൃഷ്ണന്‍ രംഗത്ത് വന്നിരുന്നു. മോഹന്‍ലാലിന് പുറെമ മലയാള സിനിമാ രംഗത്തെ മറ്റ് പ്രഗത്ഭരായ അഭിനേതാക്കളും ഈ സിനിമയില്‍ അണിനിരന്നിരുന്നു. വിജയരാഘവന്‍, സായ് കുമാര്‍, സിദ്ദിഖ്, റിയാസ് ഖാന്‍, ജോണി ആന്റണി, നന്ദു, കോട്ടയം രമേശ്, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, കൊച്ചുപ്രേമന്‍, പ്രശാന്ത് അലക്സാണ്ടര്‍, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, സ്വാസിക എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയത്.

Gargi

Recent Posts

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

12 mins ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

60 mins ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

2 hours ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

2 hours ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

2 hours ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

2 hours ago