എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ 

Follow Us :

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി കൃഷ്ണൻ പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ഇപ്പോൾ പൊതുവെയുള്ള വിമർശനം മോഹൻലാൽ മമ്മൂട്ടിയെ പോലെ അപ്‌ഡേറ്റ് ആവുന്നില്ല എന്നാണ്, എന്നാൽ അതിനോട് തനിക്ക് യോജിപ്പില്ല. കാരണം മോഹൻലാലും ചെറുപ്പത്തിൽ എത്രയോ കാര്യങ്ങൾ ഇതുപോലെ ചെയ്യ്തിട്ടുണ്ട്, മമ്മൂട്ടിയും മോഹൻലാലും വളരെ വത്യസ്ഥരാണ്. അവർക്ക് അവവരുടേതായ രീതികളിലാണ് കഥപാത്രങ്ങൾ തെരഞ്ഞെടുക്കുന്നത്.

മമ്മൂക്കയെ പോലെ ലാലിനും നല്ല കഥപാത്രങ്ങൾ തെരഞ്ഞെടുക്കാനുള്ള കഴിവുണ്ട്, അങ്ങനെയുള്ള ഒരുപാട് ചിത്രങ്ങൾ ലാൽ ചെറുപ്പത്തിൽ ചെയ്യ്തിട്ടുമുണ്ട്. എനിക്ക് തോന്നുന്നത് മമ്മൂക്കക്ക് പ്രത്യേക സ്രെദ്ധയും , പഠനവുമുണ്ട്. അതുപോലെ മൊത്തത്തിൽ എങ്ങനെ മാറുന്നു എന്നുള്ള ഒരു ധാരണയും മമ്മൂക്കക്ക് ഉണ്ട്.അതുകൊണ്ട് തിരകഥ വരുമ്പോൾ അതിനു വേണ്ടി മുൻകൈഎടുത്തു ചെയ്യാനുള്ള മനസു ൦ അദ്ദേഹത്തിനുണ്ട്.

എന്നാൽ ലാൽ ഇങ്ങനൊരു കഥപാത്രമേ ചെയ്‌യൂ എന്നുള്ള രീതിയല്ല, അതുപോലെ ഒരു കഥപാത്രത്തെ കുറിച്ച് ലാലിനോട് പറഞ്ഞുകൊടുത്താൽ അയ്യോ ഞാൻ ഇത് ചെയ്യില്ല എന്ന് പറയുന്ന ആളല്ല, ഇപ്പോൾ ഉദാഹരണത്തിന് അദ്ദേഹം ചെയ്യ്ത പാദമുദ്ര എന്ന സിനിമ, അതിൽ അഭിനയിക്കുന്നത് അദ്ദേഹം ആ ഒരു സ്റ്റാർഡത്തിൽ നിൽക്കുന്ന സമയത്താണ്. ഇരുവരും വെത്യസ്ത രീതിയിലാണ് അവരുടെ കഥാപാത്രങ്ങളെ തെരെഞ്ഞെടുക്കുന്നത് ബി ഉണ്ണികൃഷ്ണൻ പറയുന്നു.