ഒരു ശക്തിയ്ക്കും അവന്‍ തിരിച്ചുവരുന്നത് തടയാന്‍ കഴിയില്ല!!! വീണ്ടും ബാഹുബലിയെത്തുന്നു

Follow Us :

ഇന്ത്യന്‍ സിനിമകളിലും എക്കാലത്തെയും ബ്രഹ്‌മാണ്ഡ ഹിറ്റ് ചിത്രമാണ് എസ്എസ് രാജമൗലിയൊരുക്കിയ ബാഹുബലി സീരീസ്. രണ്ട് ഭാഗങ്ങളിലായി ഇറങ്ങിയ ചിത്രത്തിനെ ഹൃദയം കൊണ്ടാണ് ആരാധകലോകം സ്വീകരിച്ചത്. ഇപ്പോഴും ബാഹുബലി ഇഫക്ട് പോയിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ബാഹുബലി ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് രാജമൗലി.

ഇതാ വീണ്ടും ബാഹുബലി എത്തുകയാണ് എന്നാണ് സംവിധായകന്‍ അറിയിച്ചിരിക്കുന്നത്. ബാഹുബലി: ക്രൗണ്‍ ഓഫ് ബ്ലഡ് എന്ന് പേരിട്ട പുതിയ അനിമേറ്റഡ് സീരിസുമായാണ് രാജമൗലി വീണ്ടും എത്തുന്നത്. സീരീസുമായി ബന്ധപ്പെട്ട വീഡിയോയും അദ്ദേഹം പങ്കുവച്ചു. ബാഹുബലി എന്ന പേര് പശ്ചാത്തലത്തില്‍ കേള്‍ക്കുന്ന വീഡിയോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

”മഹിഷ്മതിയിലെ ആളുകള്‍ അവന്റെ നാമം ഉച്ഛരിക്കുമ്പോള്‍, പ്രപഞ്ചത്തിലെ ഒരു ശക്തിക്കും അവന്‍ തിരിച്ചുവരുന്നത് തടയാന്‍ കഴിയില്ല. ബാഹുബലിയുടെ ട്രെയിലര്‍: ക്രൗണ്‍ ഓഫ് ബ്ലഡ്, ആനിമേറ്റഡ് പരമ്പര ഉടന്‍ വരുന്നു! ‘-എന്നാണ് രാജമൗലി പങ്കുവച്ചത്.