ഹൃത്വിക് റോഷനെ തേടിയെത്തിയ ബാഹുബലി; കട്ടപ്പയാകേണ്ടിയിരുന്നത് മോഹൻലാൽ

ഒരു സിനിമ.ഒരോറ്റ സിനിമ ഒരു നടന്‍റെ തലവരമാറ്റിയെഴുതുന്നത് പലപ്പോഴും സിനിമ മേഖലയില്‍ കാണാറുള്ള കാഴ്ചയാണ്. പലരുടെയും കാര്യത്തില്‍ ഇത് നല്ല രിതിയിലും ചിലരുടെ കാര്യത്തില്‍ മോശം രീതിയിലും ഈ ‘തലവര’ എഫക്ട് ചെയ്തു എന്ന് പറയേണ്ടിവരും. അക്കൂട്ടത്തില്‍ ഒരു സിനിമ ബ്രഹ്മാണ്ഡ വിജയം നേടികയും അതിലെ നായകന്‍ ലോക ശ്രദ്ധ നേടുകയും ചെയ്യുന്നു. അതാണ് എസ എസ രാജമൗലിയുടെ  ബാഹുബലിയും നടൻ  പ്രഭാസും. രാജമൗലിയുടെ കരിയറിലെ തന്നെ വൻ ഹിറ്റ് ചിത്രമാണ് ബാഹുബലി.അന്നുവരെ തെലുങ്ക് സിനിമ പ്രേമികള്‍ക്കിടയില്‍ മാത്രം ആരാധകരുണ്ടായിരുന്നു പ്രഭാസിന് ആന്ധ്രയ്ക്ക് പുറത്തേക്കും ആരാധകരെ സൃഷ്ടിക്കാന്‍ ബാഹുബലിയിലൂടെ കഴിഞ്ഞു. അങ്ങനെ  ബാഹുഹലി എന്ന ഒറ്റ സിനിമ കൊണ്ട് ലോകം മുഴുവനും അറിയപ്പെടുന്ന നായക നടനായി മാറി പ്രഭാസ്.  2015ല്‍ എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി ഒന്നാം ഭാഗത്തിനും 2017 ല്‍ പുറത്തിറങ്ങിയ രണ്ടാം ഭാഗത്തിനും ശേഷം തീര്‍ത്തും നിറം മങ്ങിയ പ്രകടമാണ് പ്രഭാസ് കാഴ്ചവെച്ചത്. ഒടുവില്‍ റിലീസ് ചെയ്ത ആദിപുരുഷിനും സമാനമായ പ്രകടനം തന്നെയാണ് നടനില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ ബാഹുബലിയുടെ വേഷത്തിലേക്ക് രാജമൗലി ആദ്യം പരിഗണിച്ചത് ഹൃത്വിക് റോഷനെ ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ ആണെങ്കിൽ  ബോളിവുഡില്‍ ബാഹുബലി ഒരുക്കാനുമാണ് ആലോചിച്ചിരുന്നത്. തന്റെ പ്രൊജക്റ്റിനൊപ്പം ഒരാള്‍ ഔദ്യോഗികമായി ഭാഗമായി കഴിഞ്ഞാല്‍ മാത്രമേ എസ് എസ് രാജമൗലി കഥ വെളിപ്പെടുത്താറുള്ളൂ. ഇതിനാലാണ് ഹൃത്വിക് റോഷൻ രാജമൗലിയുട സിനിമ വേണ്ടെന്നു വെച്ചത്. പിന്നീട്  ബാഹുബലിയായി പ്രഭാസിനെ തെരഞ്ഞെടുക്കുകയും ചെയ്‍തു. ഹൃത്വിക് മോഹൻ ജദാരോടെ ഭാഗമാകുകയും ചെയ്തു.

ബോളിവുഡില്‍ നിന്നു തന്നെയുള്ള നടനെയാണ് വില്ലൻ കഥാപാത്രമായ ഭല്ലാൽദേവയെ  അവതരിപ്പിക്കാൻ എസ് എസ് രാജമൗലി ആദ്യം ആലോചിച്ചത്. വിവേക് ഒബ്റോറിയെയായിരുന്നു രാജമൗലി പരിഗണിച്ചത്. തിരക്കായതിനാല്‍ വിവേക് ഒബ്‌റോയി പിൻമാറി. റാണാ ദഗുബാട്ടി ബാഹുബലിയുടെ ഭാഗമായി. ജോണ്‍ എബ്രഹാമിനെയും രാജമൗലി പരിഗണിച്ചിരുന്നു. എന്നാല്‍ ജോണ്‍ എബ്രഹാം മറുപടി പോലും നല്‍കിയില്ല. തുടര്‍ന്നാണ് റാണാ ദഗുബാട്ടിയെ തീരുമാനിച്ചതെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.ബാഹുബലിയിലെ രാജ്‍മാതാ ശിവകാമിയുടെ ദേവിയെന്ന കഥാപാത്രമാകാൻ പരിഗണിച്ചത് ശ്രീദേവിയെയായിരുന്നു. പക്ഷേ ഉയര്‍ന്ന പ്രതിഫലം ചോദിച്ചതിനാല്‍ താരത്തിന് പകരം രമ്യാ കൃഷ്‍ണനെ രാജ്‍മാതാ ശിവകാമിയുടെ ദേവിയാകാൻ രാജമൗലി തെരഞ്ഞെടുക്കുകയായിരുന്നു. കട്ടപ്പയാകാൻ എസ് എസ് രാജമൗലി ആദ്യം സമീപിച്ചത് നമ്മുടെ മോഹൻലാലിനെയായിരുന്നു എന്നും അക്കാലത്ത് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ മുമ്പ് തീരുമാനിച്ച ചില സിനിമകളുടെ തിരക്കുകളാല്‍ മോഹൻലാല്‍ ഓഫര്‍ നിരസിക്കുകയായിരുന്നെങ്കിലും കംപ്ലീറ്റ് ആക്‍ടര്‍ക്കൊപ്പമുള്ള സിനിമ തന്റെ സ്വപ്‍നമാണ് എന്ന് രാജമൗലി പിന്നീടും പറഞ്ഞിട്ടുണ്ട്. കട്ടപ്പയായി എത്തിയത് നടൻ സത്യരാജായിരുന്നു. സിംഹാദ്രിയിലെ നായകന്റെ വേഷത്തിലേക്ക് രാജമൗലി ആദ്യം ബാലകൃഷ്‍ണയെയാണ് സമീപിച്ചതെങ്കിലും നടൻ നിരസിച്ചതിനാല്‍ ജൂനിയര്‍ എൻടിആറിലേക്ക് എത്തുകയായിരുന്നു. മെയ്‍ഡ് ഇൻ ഇന്ത്യ എന്ന സിനിമയാണ് അടുത്തിടെ എസ് എസ് രാജമൗലി പ്രഖ്യാപിച്ചിട്ടുള്ളത്.

Sreekumar

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

14 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

14 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

16 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

19 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

23 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago