താന്‍ പാടിയ പാട്ടുകളുമായി നടന് ബാബു ആന്റണി എന്നും ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ മ്യൂസിക് ആല്‍ബവുമായാണ് താരം ഇപ്പോള്‍ ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. ബാബു ആന്റണിയുടെ ഗാനങ്ങള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറാറുണ്ട്. ഇപ്പോഴിതാ ബാബു ആന്റണി തന്നെ പാടി അഭിനയിച്ച് പുറത്തിറക്കിയ ആല്‍ബം സോംഗ് ആണ് ആരാധകര്‍ക്കടിയില്‍ ശ്രദ്ധ നേടുന്നത്. ബാബു ആന്റണിയുടേത് തന്നെയാണ് പാട്ടിന്റെ ആശയവും.
ഒരു ക്രിസ്തീയ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. വിശ്വാസം ഒരു ക്രൂരനായ മനുഷ്യനെ എങ്ങനെ മാറ്റി എടുക്കുന്നു എന്നാണ് വീഡിയോയിലൂട കാണിച്ചിരിക്കുന്നത്. ഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. അതേസമയം, ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ബാബു ആന്റണി വീണ്ടും മലയാള സിനിമാ രംഗത്തേക്ക് തിരിച്ചു വരികയാണ്.
നായക കഥാപാത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചു വരവ് എന്നതും ശ്രദ്ധേയമാണ്. ഒമര്‍ലുലു സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് പവര്‍സ്റ്റാര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ ആയിരക്കണക്കിന് സിനിമാപ്രേമികളുടെ സാന്നിധ്യത്തിലാണ് അടുത്തിടെ സ്വിച്ചോണ്‍ നടന്നത്.
ഒമര്‍ ലുലുവിന്റെ പതിവ് സിനിമാ സ്റ്റൈലില്‍ നിന്ന് മാറി ആക്ഷന്‍ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഒരു സിനിമയായിരിക്കും ഇതെന്നാണ് കരുതുന്നത്. കുറേ നാളത്തെ ഇടവേളയ്ക്ക് ശേഷം നായകനായി തിരിച്ചെത്തുന്ന ബാബു ആന്റണിയുടെ പുതിയ സിനിമയ്ക്കായി ആരാധകരും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…