മമ്മൂട്ടിയെ നമുക്ക് ബന്ധപ്പെടാൻ പോലും ഭയങ്കര പാടാണ്, ബാബു നമ്പൂതിരി

നിരവധി ചിത്രങ്ങളിൽ വലുതും ചെറുതുമായ വേഷത്തിൽ എത്തി പ്രേഷകരുടെ ശ്രദ്ധ നേടിയ താരമാണ് ബാബു നമ്പൂതിരി. ഏകദേശം ഇരുന്നൂറിൽ അധികം ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചിരിക്കുന്നത്. ഈ കാലയളവിനുള്ളിൽ വില്ലനായും സഹതാരമായും കാരക്ടർ റോളുകളിലും എല്ലാം തിളങ്ങാൻ ബാബു നമ്പൂതിരിക്ക് കഴിഞ്ഞു. വ്യക്തി ജീവിതത്തിലും നമ്പൂതിരി തന്നെയാണ് ഇദ്ദേഹം. സിനിമകളിൽ മാത്രമല്ല, സീരിയലുകളിലും തന്റേതായ സ്ഥാനം ഉറപ്പിക്കാൻ ഇതിനോടകം തന്നെ താരത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ കുറച്ച് കാലങ്ങളായി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് താരം. എന്നാൽ അടുത്തിടെ ബാബു നമ്പൂതിരി മോഹൻലാലിനെ കുറിച്ചും മമ്മൂട്ടിയേയും കുറിച്ചും പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

മമ്മൂട്ടിയുമ്മയും മോഹൻലാലുമായും എല്ലാം തനിക് അടുപ്പം ഉണ്ടെന്നും എന്നാൽ ഏറ്റവും കൂടുതൽ ഇന്റിമസി തോന്നിയിട്ടുള്ളത് മോഹൻലാലിനോട് ആണെന്നുമാണ് ബാബു നമ്പൂതിരി പറയുന്നത്. നിരവധി തവണ മോഹൻലാലിനെ ഫോൺ വിളിച്ചിട്ടുണ്ട് താൻ. തന്റെ ഫോൺ കോൾ വരുമ്പോൾ എടുക്കാൻ പറ്റാത്ത സാഹചര്യം ആണെങ്കിൽ ലാൽ അതിനു ശേഷം തന്നെ തിരിച്ച് വിളിക്കാറുണ്ട്. കാര്യങ്ങൾ എല്ലാം അന്വേഷിക്കാറുമുണ്ട്. എന്നാൽ വിളിച്ചാൽ കിട്ടാൻ ബുദ്ധിമുട്ട് മമ്മൂട്ടിയെ ആണ്. മമ്മൂട്ടിയെ കോൺടാക്റ്റ് ചെയ്യാൻ നല്ല പ്രയാസമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

താനും മോഹൻലാലും തമ്മിലുള്ള കെമിസ്ട്രി തങ്ങൾ ഒന്നിച്ച് അഭിനയിക്കുമ്പോൾ തന്നെ പ്രകടമാകാറുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ ഒന്നിച്ച് യാത്രകൾ ചെയ്തിട്ടുള്ളത് മമ്മൂട്ടിക്കൊപ്പം ആണ്. എന്നാൽ ഇപ്പോള്‍ കംപയര്‍ ചെയ്യുമ്പോള്‍ കൂടുതല്‍ ഇന്റിമസി കാണിക്കുന്നത് ലാലാണ് എന്ന് തോന്നിയിട്ടുണ്ട്. അത് കപടമാണായേന്നറിയില്ലെന്നും അങ്ങനെ കള്ളം കാണിക്കേണ്ട ഒരു ആവശ്യം മോഹൻലാലിന് ഇല്ലല്ലോ എന്നുമാണ് ബാബു നമ്പൂതിരി ചോദിക്കുന്നത്.

Devika

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

10 mins ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago