മലയാള സിനിമയിലെ സെക്‌സ് റാക്കറ്റ്..!! പാര്‍വ്വതി പറഞ്ഞതിനെ കുറിച്ച് അന്വേഷിക്കണമെന്ന് ബാബുരാജ്!!

നടിയെ ആക്രമിച്ച കേസില്‍ പ്രതിഷേധം ആളിപ്പടരുന്നതിനിടെ മറ്റ് പ്രധാനപ്പെട്ട ചില വെളിപ്പെടുത്തലുകളാണ് നടിയായ പാര്‍വ്വതി തിരുവോത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. മലയാള സിനിമ ഇന്‍ഡസ്ട്രിയെ കുറിച്ചുള്ള പാര്‍വ്വതിയുടെ വെളിപ്പെടുത്തല്‍ സിനിമാ ലോകത്തെ തന്നെ ഞെട്ടിക്കുന്നതായിരുന്നു. മലയാള സിനിമാ മേഖലയില്‍ സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട് എന്നായിരുന്നു നടി പാര്‍വ്വതി ഒരു പ്രമുഖ ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയ്ക്കിടെ പറഞ്ഞത്.

നടിമാരെ മാത്രമല്ല ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അധിക സത്രീകളും ചൂഷണപ്പെടുന്നുണ്ട് എന്നും താരം ചൂണ്ടിക്കാട്ടിയിരുന്നു ജീവഭയം കാരണമാണ് താനും തന്റെ സുഹൃത്തുക്കളും ഒന്നും പുറത്ത് പറയാത്തത് എന്നും ആ ഒരു വ്യക്തിയുടെ പേര് പറയാന്‍ പേടിയാണെന്നും താരം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ പാര്‍വ്വതി ചൂണ്ടിക്കാണിച്ച ഈ ഗൗരവമേറിയ കാര്യത്തില്‍ നിലപാട് അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് താരസംഘടനയായ അമ്മ എക്‌സിക്യൂട്ടീവ് അംഗവും നടനുമായ ബാബുരാജ്.

മോളിവുഡില്‍ സെക്‌സ് റാക്കറ്റ് ഉണ്ടെന്ന നടിയും ഡബ്ല്യൂസിസി അംഗവുമായ പാര്‍വതി തിരുവോത്തിന്റെ പരാമര്‍ശം പരിശോധിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പറയുന്നു. ആദ്യമായാണ് അങ്ങനെ ഒരു ആരോപണം. അത് പരിശോധിക്കണം. ഒരാള്‍ വെറുതെ വന്നിരുന്നിട്ട് അങ്ങനെ ഒന്നും പറയില്ലല്ലോ. അങ്ങനെ പറയാനുണ്ടായ സാഹചര്യം പരിശോധിക്കണം. ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടും പുറത്ത് വരണം. റോഡില്‍ ഒരു ആക്‌സിഡന്റ് ഉണ്ടാവുമ്പോഴാണ് കുഴി അടക്കുന്നത്. അത് പോലെ ഒരു പ്രശ്‌നം ഉണ്ടാവുമ്പോള്‍ അതിന്റെ കാരണം കണ്ടെത്തി പരിഹരിക്കപ്പെടണം എന്നും ബാബു രാജ് പറയുന്നു.

 

Rahul

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

6 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

56 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

58 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago