ആറ് വയസ്സുകാരിയെ അമ്മയ്ക്കരികിൽ നിന്ന് തട്ടിക്കൊണ്ട് പോയി, കുട്ടിയുടെ മൃതദേഹം കണ്ടെത്തി

തെലങ്കാനയിൽ ആറു വയസ്സുകാരിയെ അമ്മയ്ക്കരികിൽ നിന്ന് തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. സംഭവത്തിൽ ട്രാക്ക് ഡ്രൈവർ പോലീസിന്റെ പിടിയിലായി. അമ്മയ്ക്കരികിൽ കിടന്നുറങ്ങിയ കുഞ്ഞിനെയാണ് ഇയാൾ തട്ടിക്കൊണ്ട് പോയത്. തെലങ്കാനയിലെ പെടപള്ളിയില്‍ രാത്രി 11ഓടെയായിരുന്നു സംഭവം. കുട്ടിയുമായി ഇയാൾ നടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തുള്ള സി സി ടി വി യിൽ പതിഞ്ഞിട്ടുണ്ട്. രാത്രിയിൽ അമ്മയ്‌ക്കൊപ്പം പുറത്ത് കിടന്നുറങ്ങിയ കുഞ്ഞിനെ ഇയാൾ ആരുമറിയാതെ തട്ടിക്കൊണ്ട് പോകുകയും ബലാത്സംഗം ചെയ്തതിനു ശേഷം കൊലപ്പെടുത്തുകയായിരുന്നു.

എന്നാൽ ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് കുട്ടിയെ നോക്കിയപ്പോൾ അടുത്ത് കൂട്ടിയെ കാണാതായതോടെയാണ് കുട്ടിയെ കാണാതായ വിവരം അമ്മയറിയുന്നത്. തുടർന്ന് മറ്റുള്ളവരെ വിവരമറിയിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിന് പിന്നാലെ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ശേഷം നടത്തിയ അന്വേഷണത്തിലാണ് ബല്‍റാമിനെ തൊഴിലാളികള്‍ ചേർന്ന് കണ്ടെത്തുന്നത്. സംഭവത്തില്‍ പ്രതിക്കെതിരെ പൊലീസ് കേസെടുക്കുകയും പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.