കരീന കപൂർ ഖാൻ, തബു, കൃതി സനോൺ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ക്രൂ ഇന്നലെയാണ് തീയറ്ററുകളിൽ എത്തിയത്. ഇപ്പോൾ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സാക്നില്‍ക്.കോം റിപ്പോര്‍ട്ട് അനുസരിച്ച് ഹീസ്റ്റ് കോമഡി ചിത്രം ആദ്യ ദിനം 8.75 കോടി രൂപ ഇന്ത്യന്‍ ബോക്സോഫീസില്‍ നേടിയെന്നാണ് കണക്കുകൾ.
പൊസറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചതോടെ ശനി, ഞായർ ദിവസങ്ങളിൽ ക്രൂ നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരുപോലെ മികച്ച അഭിപ്രായം നേടാൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. കരീന കപൂർ, തബു, കൃതി സനോൺ എന്നിവർ ഏയർ ഹോസ്റ്റസുമാരായാണ് ചിത്രത്തിൽ എത്തുന്നത്. തങ്ങളുടെ ശമ്പളത്തിന് പുറമേ കൂടുതൽ പണം നേടാൻ അവർ നടത്തുന്ന ശ്രമങ്ങളും അതുണ്ടാക്കുന്ന പ്രശ്നങ്ങളുമാണ് സിനിമ പറയുന്നത്.
ബാലാജി ടെലിഫിലിംസ്, അനിൽ കപൂർ ഫിലിം ആൻഡ് കമ്മ്യൂണിക്കേഷൻസ് നെറ്റ്വർക്ക് എന്നിവരാണ് ചിത്രത്തിൻറെ നിർമ്മാതാക്കൾ. രാജേഷ് എ കൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിൽജിത് ദോസഞ്ജ്, കപിൽ ശർമ്മ, രാജേഷ് ശർമ്മ, സസ്വത ചാറ്റർജി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…