പൊതുവേദിയില്‍ കാലിന്മേല്‍ കാല്‍ വച്ചതിന് ദര്‍ശനയ്‌ക്കെതിരെ സദാചാരആക്രമണം! പൊളിച്ചടുക്കി മറുപടി

ചില വേഷങ്ങളിലൂടെ വന്ന് നായികയായി മലയാളി മനസില്‍ ഇടംപിടിച്ച നായികയാണ് ദര്‍ശന രാജേന്ദ്രന്‍. പ്രണവ് മോഹന്‍ലാല്‍ നായകനായ ഹൃദയത്തിലൂടെയാണ് ദര്‍ശന നായികയായി ശ്രദ്ധേയയായത്. ബേസില്‍ ജോസഫ് നായകനായി അടുത്തിടെ പുറത്തിറങ്ങിയ ‘ജയ ജയ ജയ ജയ ഹേ’ എന്ന സിനിമയിലും ദര്‍ശന നായികയായി അഭിനയിച്ചു.

ഈ വര്‍ഷത്തെ ഏറ്റവും മികച്ച വിജയങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് ചിത്രം. ഗംഭീര പ്രമോഷന്‍ ആണ് ഈ സിനിമയ്ക്ക് വേണ്ടി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നടത്തിയിരുന്നത്.

ഇപ്പോഴിതാ സിനിമയുടെ പ്രൊഡക്ഷന്‍ ടീം നല്‍കിയ ഒരു അഭിമുഖത്തിന്റെ വീഡിയോയുടെ താഴെ വന്ന ഒരു കമന്റ് ആണ് ചര്‍ച്ചയാകുന്നത്. വീഡിയോയില്‍ കാലിന്മേല്‍ കാല്‍ വച്ചാണ് ദര്‍ശന ഇരിക്കുന്നത്. ഇതില്‍ പ്രകോപിതനായ ഒരാളാണ് ആണ് താരത്തിനെതിരെ അധിക്ഷേപ കമന്റിട്ടത്.

‘കാല് താഴെ വെക്കടി. നിന്നെക്കാളും മുതിര്‍ന്നവരും കഴിവുള്ളവരും ആണ് നിന്റെ മുന്നില്‍ ഇരിക്കുന്നത്. അവര്‍ക്ക് ആര്‍ക്കും ഇത്ര അഹങ്കാരം ഇല്ലല്ലോ’ ഇതായിരുന്നു കമന്റ്.

നിരവധി ആളുകള്‍ ആണ് ഇയാള്‍ക്ക് മറുപടി നല്‍കി എത്തിയത്. ദര്‍ശന കാല്‍ കേറ്റി വച്ചിരിക്കുന്നത് അവരുടെ തന്നെ കാലിന്റെ മുകളില്‍ ആണെന്നും മറിച്ച് ഇതുപോലെയുള്ള വിവരമില്ലാത്ത കുല പുരുഷന്മാരുടെ തലയുടെ മുകളിലാണ് എന്നും അത് അങ്ങനെ തന്നെ അവിടെ ഇരിക്കട്ടെ എന്നൊക്കെയാണ് താരത്തിനെ പിന്തുണച്ചുള്ള ആരാധകരുടെ കമന്റുകള്‍.

Anu

Recent Posts

വിജയിയും ഭാര്യയും തമ്മിൽ വേർപിരിഞ്ഞുവെന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യൂഹങ്ങൾ ഉണ്ട്

തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…

3 hours ago

സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നപ്പോൾ ഇടവേള ബാബുവിന് വേണ്ടി താനടക്കം ആരും ശബ്ദമുയർത്തിയില്ല

കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച  ഇടവേള ബാബു ജനറൽ  സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…

3 hours ago

മീര ജാസ്മിനെ കുറിച്ച് മനസ്സ് തുറന്നു ശ്രീകാന്ത്

മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…

3 hours ago

മോഹൻലാലിന്റെ സിനിമ തെരഞ്ഞെടുപ്പുകളിൽ ചില വിമർശനങ്ങൾ ഉയരുന്നുണ്ട്

മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…

3 hours ago

15 വർഷമായ മിസ്സിം​ഗ് കേസ്, ഒറ്റ ഊമക്കത്തിൽ തെളിഞ്ഞത് ക്രൂര കൊലപാതകം; മൃതദേഹം സെപ്റ്റിക് ടാങ്കിൽ

ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…

5 hours ago

വായിലെ ദുർഗന്ധം അകറ്റി ഫ്രഷാകാം, പക്ഷേ മൗത്ത് വാഷ് എല്ലാ ദിവസവും ഉപയോ​ഗിക്കുന്നവരാണോ, ഇക്കാര്യം ശ്രദ്ധിക്കൂ…

വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോ​ഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…

6 hours ago